മുംതാസ്...
ഷാജഹാന്റെയല്ല,കാലത്തിന്റെ മുംതാസ്
കടൽ കരതിന്നു കരുത്തനായ നാൾ
കരൾ കവച്ചെന്നില്‍ കടന്ന നാൾ
വെളുത്ത ഫ്രെയ്മിലെ ചുവന്ന വര പോലെ
തുടയിലെ പോറലുകൾ..
വേലിയിറക്കം,
ഒലിച്ചു പോകുന്നു നാണവും മാനവും
തിരയിലെഴുതിയ കഥയും,പ്രണയവും
നീറ്റലാണ് ബാക്കി,
തരിമണല്‍ തുടയിലുരഞ്ഞ നീറ്റൽ
മുംതാസാണ് ഞാൻ
താജ്മഹൽ കടലില്‍ ഉപ്പു തിന്നുന്നു..