Trending Books

Tuesday, 11 May 2010

മുംതാസ്


മുംതാസ്...
ഷാജഹാന്റെയല്ല,കാലത്തിന്റെ  മുംതാസ്
കടൽ കരതിന്നു കരുത്തനായ നാൾ
കരൾ കവച്ചെന്നില്‍ കടന്ന നാൾ
വെളുത്ത ഫ്രെയ്മിലെ ചുവന്ന വര പോലെ
തുടയിലെ പോറലുകൾ..

വേലിയിറക്കം,
ഒലിച്ചു പോകുന്നു നാണവും മാനവും
തിരയിലെഴുതിയ കഥയും,പ്രണയവും 
നീറ്റലാണ് ബാക്കി,
തരിമണല്‍ തുടയിലുരഞ്ഞ നീറ്റൽ
മുംതാസാണ് ഞാൻ
താജ്മഹൽ കടലില്‍ ഉപ്പു തിന്നുന്നു..

13 comments:

Junaiths said...

ഉപ്പു തിന്നു പോയ താജ്മഹല്‍,മുംതാസും
ഒന്നല്ല ഒരുപാട്

Kalavallabhan said...

"ഒലിച്ചു പോകുന്നു നാണവും മാനവും
തിരയിലെഴുതിയ കഥയും,പ്രണയവും"
താജ്മഹല്‍ കടലില്‍ ഉപ്പു തിന്നുന്നു..

കൊള്ളാം.

Rejeesh Sanathanan said...

:)

പകല്‍കിനാവന്‍ | daYdreaMer said...

ഉപ്പു തിന്നുന്നവന്‍ വെള്ളം കുടിക്കും :)

പട്ടേപ്പാടം റാംജി said...

പോറലുകള്‍ പോലെ.....

Unknown said...

നീറ്റലാണ് ബാക്കി

Unknown said...

നീറ്റലാണ് ബാക്കി,
തരിമണല്‍ തുടയിലുരഞ്ഞ നീറ്റല്‍
നന്നായിരിക്കുന്നു.

ഗീത രാജന്‍ said...

കാലത്തിന്റെ മുംതാസ്
കൊള്ളാം

Unknown said...
This comment has been removed by the author.
കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

സത്യം പറഞ്ഞാ ആ ലേബല്‍ വായിക്കണ വരേ എന്താന്നു മനസ്സിലായില്ല്. സിനിമ എന്ന ലേബലും മുംതാസ് എന്ന പേരും ബാക്കിവരികളും പിന്നേം വായിച്ചപ്പോഴാ അര്‍ഥം മുഴുവനായത്.

എന്‍.ബി.സുരേഷ് said...

ഒരു ജനതയെ കടലെടുക്കും.
രാകിപ്പൊടിച്ചു കടലില്‍ കളഞ്ഞ ഇരുമ്പുലക്ക
പുല്ലായി കരയില്‍ കിളിര്‍ക്കും

നാശം അനിവാര്യം.

എറക്കാടൻ / Erakkadan said...

:)

ഭാനു കളരിക്കല്‍ said...

ഒരു നീറ്റല്‍ ബാക്കിയവുന്നു. മനോഹരമാണീ കൊച്ചുകവിത.