Ad

Friday, 23 February 2018

ജെ എന്ന ഫോൾഡർ

ജെ എന്ന ഫോൾഡർ

നമ്മൾ ഉപേക്ഷിച്ച സംഭാഷണങ്ങൾ കൊണ്ട് 
തീർത്ത ശിൽപമായിരുന്നുവത്,
രണ്ട് ചുംബനങ്ങളുടെ ഇരട്ടത്താഴാൽ 
സുരക്ഷിതമാക്കപ്പെട്ട രഹസ്യ അറ,
ജിന്നിനെ കാണാൻ വരുന്ന
മിന്നാമിന്നികളുടെ രാജ്ഞി തൂകുന്ന വെളിച്ചമുള്ള,
നിനക്കായി മാത്രം വിരിഞ്ഞ ഗന്ധരാജന്റെ
മണം തങ്ങിനിൽക്കുന്ന രഹസ്യ അറ,
പ്രണയോദ്ദേശം  ചോദ്യം ചെയ്തപ്പോൾ 
ഉത്തരം വിക്കിയ രാത്രിയിൽ,
ദേഷ്യത്തിന്റെ ഒറ്റക്കുത്തിൽ ഉടഞ്ഞുപോയത്, 
തുറക്കുമ്പോൾ ശൂന്യമെന്ന് തോന്നുമെങ്കിലും,
വിലക്കപ്പെട്ട സുഹൃത്തിന്റെ ഓർമ്മകൾ 
നിറഞ്ഞുതുളുമ്പുന്ന ജെ എന്ന ഫോൾഡർ ...

വായന 2017

1.കിണറുകൊണ്ടുപോകുന്ന പെൺകുട്ടികൾ - കവിതകൾ - പവിത്രൻ തീക്കുനി - ചിന്ത
2. അർദ്ധനാരി - തമിഴ് നോവൽ - പെരുമാൾ മുരുകൻ - പരിഭാഷ - ഷാഫി ചെറുമാവിലായി - ചിന്ത
3.ചൈനീസ് എംബസി - കഥകൾ - ഷാനവാസ് കൊനാരത്ത് - റെഡ് ചെറി
4. വർത്തമാനത്തിന്റെ പുസ്തകം - നോവൽ - എ. സെബാസ്റ്റ്യൻ - ഹൊറൈസൺ
5.പ്രവാചകന്റെ പെൺകുട്ടികൾ - കവിതകൾ - ഫെമിന ഫറൂഖ് - ഹൊറൈസൺ
6. തന്മാത്രം - ലേഖനങ്ങൾ - ഡോ. സുരേഷ് സി പിള്ള - താമര
7. ജോൺ ഏബ്രഹാമിന്റെ കഥകൾ - ജോൺ ഏബ്രഹാം - ഡിസി
8. പരിപൂർണ്ണൻ - നോവൽ - ജോൺ വർഗ്ഗീസ് - ഡോൺ ബുക്സ്
9. സറാക അശോക - നോവൽ - ജോൺ വർഗ്ഗീസ് - എസ് പി സി എസ്
10. പരിണാമം - നോവൽ - ഫ്രാൻസ് കാഫ്ക - പരിഭാഷ - നായർ - മാതൃഭൂമി
11. ആറാമത്തെ പെൺകുട്ടി - നോവൽ - സേതു - ഡിസി
12. മ്‌ - നോവൽ - ഷോഭാ‍ശക്തി - പരിഭാഷ - ടി. ഡി. രാമകൃഷ്ണൻ - ഡിസി
13. പെൺകുരിശ് - കഥകൾ - സോണിയ റഫീഖ് - മാതൃഭൂമി
14. ആ മൺസൂൺ രാത്രിയിൽ -കുറ്റാന്വേഷണനോവൽ - പോൾ സെബാസ്റ്റ്യൻ - കറന്റ് ബുക്സ്
15. നിഴൽയുദ്ധങ്ങൾ - കുറ്റാന്വേഷണനോവൽ - പോൾ സെബാസ്റ്റ്യൻ - കറന്റ് ബുക്സ്
16. ഹെർബേറിയം - നോവൽ - സോണിയ റഫീഖ് - ഡിസി
17. Ithacha - Fiction - Alan McMonagle - Picador
18. My Name is Red - ഓർഹൻ പാമുക്- നോവൽ- ചുവപ്പാണെന്റെ പേര് - വിവർത്തനം - ഡെന്നീസ് ജോസഫ് - ഡി സി
19. The Ministry of  utmost Happiness -Fiction - Arundhati Roy - Penguin books
20. സംഭാഷണങ്ങ ൾ -  അഭിമുഖങ്ങൾ - ടി. ഡി. രാമകൃഷ്ണൻ -  ലോഗോസ്
21.ജീവിച്ചിരിക്കുന്നവർക്കുവേണ്ടിയുള്ള ഒപ്പീസ് - നോവൽ- ജോണി മിറാൻഡ - മാതൃഭൂമി
22. സിറാജുന്നിസ - കഥകൾ - ടി. ഡി. രാമകൃഷ്ണൻ - ഡി സി 
23. കിച്ചൻ മാനിഫെസ്റ്റോ - നോവെല്ല - പുനത്തിൽ കുഞ്ഞബ്ദുള്ള - ഡി സി
24. ബിരിയാണി - കഥകൾ - സന്തോഷ് ഏച്ചിക്കാനം - ഡി സി
25. സദ്ദാമിന്റെ ബാർബർ - കഥകൾ - പി.എസ്.റഫീഖ് - മാതൃഭൂമി
26. ശൂദ്രൻ - നോവൽ - ടി.എൻ ഗോപകുമാർ - മാതൃഭൂമി
27. മണിച്ചിത്രത്താഴും മറ്റ് ഓർമ്മകളും - ഓർമ്മകൾ - ഫാസിൽ - മാതൃഭൂമി
28. കുടിയേറ്റക്കാരന്റെ വീട് - പ്രവാസക്കുറിപ്പുകൾ - വി. മുസഫർ അഹമ്മദ് - ഡിസി
29. യുദ്ധകാലത്തെ നുണകളും മരക്കൊമ്പിലെ കാക്കയും - നോവൽ - കരുണാകരൻ - ഡിസി
30. മരുമരങ്ങൾ - യാത്ര - വി. മുസഫർ അഹമ്മദ് - ഡിസി 
31. എരി - നോവൽ - പ്രദീപൻ പാമ്പിരിക്കുന്ന് - ഡിസി
32. യുവാവായിരുന്ന ഒൻപതു വർഷം - നോവൽ - കരുണാകരൻ - ഡിസി
33. Death at my Door step - Memoir - Khuswant Singh - മരണം എന്റെ പൂമുഖത്ത് - സ്മരണ- വിവർത്തനം സുരേഷ് എം.ജി - ഡിസി
34. ആടുകളുടെ റിപബ്ലിക് - നോവൽ - ഇയ്യ വളപട്ടണം - സൈകതം
35. ഭാരത പ്രദർശനശാല - നോവൽ - സി. അഷ്‌റഫ് - ഡി സി
36. ആനഡോക്ടർ - നോവൽ - ജയമോഹൻ - മാതൃഭൂമി
37. ശയ്യാനുകമ്പ - നോവൽ - രവിവർമ്മ തമ്പുരാൻ - ഡിസി
38. Ian McKellen - An Unofficial Biography - Mark Barrat
39. മരുന്നിനുപോലും തികയാത്ത ജീവിതം - സ്മരണകൾ - പുനത്തിൽ - ഡിസി
40. ഉയരത്തേക്കാൾ ആഴത്തിൽ - കഥകൾ - എഡിറ്റർ : നാസർ കൂടാളി - സൈകതം
41. യുദ്ധഭാഷണം - ലേഖനങ്ങൾ - അരുന്ധതിറോയ് - ഡിസി
42. ഒഴുകുന്ന പുഴപോലെ (Like the flowing River)- പൌലോ കൊയ്ലോ - വിവർത്തനം -രാജു വള്ളിക്കുന്നം - ഡിസി
43. Rubaiyaat of Omar Khayyam - Edward Fitzgerald - Indic Books
44. ആർക്കാണ് ഭ്രാന്ത് - ലേഖനങ്ങൾ - എം.പി. നാരായണപിള്ള - മാതൃഭൂമി
45. ചങ്ങമ്പുഴ പാർക്ക് - കഥകൾ - സേതു - മാതൃഭൂമി
46. കുട നന്നാക്കുന്ന ചോയി - നോവൽ - എം. മുകുന്ദൻ - ഡി സി
47. അതിജീവിക്കുന്ന വാക്ക് - നിരൂപണം - കെ.ബി പ്രസന്നകുമാർ - SPCS
48. കൊല്ലപ്പാട്ടി ദയ - കഥകൾ - ജി.ആർ. ഇന്ദുഗോപൻ - ഡിസി *
49. ചാര സുന്ദരി - നോവൽ (The Spy - Paulo Coelho ) വിവർത്തനം - സി കബനി - ഡിസി*
50. Almost The Perfect Murder - Paul Williams - Penguin Ireland
51. സ്കേറ്റിങ് റിങ്ക് - നോവൽ- (The Skating Rink - Roberto Bolano) രാധാകൃഷ്ണൻ.സി - ഡിസി
52. പുനം കഥകൾ - കഥകൾ - എം. ജി രാധാകൃഷ്ണൻ - ഗ്രീൻ ബുക്സ്
53. പെണ്ണിര - പെണ്ണനുഭവങ്ങൾ - എഡിറ്റർ - റ്റിസി മറിയം തോമസ് - ഡിസി
54. അമ്മൂമ്മക്കഥ - കഥകൾ -  വി. കെ.എൻ - ഡിസി
55. Animal Farm - Fiction - George Orwell - Maple Press
56. Origin - Fiction - Dan Brown - Penguin
57. അവിയൽ - ജനറൽ - ലോഗോസ്
58. ദൈവക്കളി - കഥകൾ - അജിജേഷ് പച്ചാട്ട് - ഡിസി
59. മോണോഗ്രാം കൊലപാതകങ്ങൾ (Monogram Murders - Sophie Hannah) Novel - വിവ: രാധാകൃഷ്ണൻ തൊടുപുഴ - ഡിസി
60. ഒടിയൻ - നോവൽ - വി. കണ്ണൻ‌കുട്ടി - ഡിസി
61. രാമച്ചി - കഥകൾ - വിനോയ് തോമസ് - ഡിസി
62. ഭഗവാന്റെ മരണം - കഥകൾ - കെ.ആർ മീര - ഡിസി
63. ഭയോളജി - കഥകൾ - വി. ജയദേവ് - ഡിസി
64. അദ്ധ്വാന വേട്ട - കഥകൾ - ഇ.പി. ശ്രീകുമാർ - ഡി സി
65. ഡോഗ് സ്പെയ്സ് - കഥകൾ - ബോണി തോമസ് - ഡിസി
66. യക്ഷി - നോവൽ - മലയാറ്റൂർ രാമകൃഷ്ണൻ - ഡിസി
67. ചെപ്പും പന്തും - നോവൽ - വി. എം. ദേവദാസ് - ഡിസി
68. വിചാരണ - നോവൽ ( The Trial - Franz Kafka ) കെ.ജെ.ജേർളി - ഡിസി
69. Digital Fortress - Fiction - Dan Brown - Corgi Books
70. The Fall - Fiction - Albert Camus - Penguin


ഉണർത്തിയെടുക്കാമോ?ആരും കാണാത്ത കണ്ണുനീർ പോലെ
കാലിൽ പറ്റിച്ചേർന്ന മണ്ണുപോലെ
താഴെ വീഴുന്ന തൂവലുപോലെ
എല്ലാവരും മറന്നുപോയ
മരത്തിന്റെ ആദ്യ ഇല പോലെ
മണ്ണുമായി അത്രയും ഇഷ്ടപ്പെട്ടുപോയ
വേരിന്റെ കുഞ്ഞുമുഖം പോലെ
വറ്റിപ്പോയ ഉമിനീരു പോലെ
ഒട്ടിയടഞ്ഞ വായും നാക്കും പോലെ
ഒറ്റയ്ക്കൊറ്റയ്ക്ക് കൂട്ടുകൂടാനാവാതെ
എന്റെ ചുറ്റും നിൽക്കുന്നുണ്ട് ഇവരെല്ലാം

നിശ്ശബ്ദദതയ്ക്ക് ഒട്ടും ഒച്ചയില്ലെന്നത് സത്യമാണ്
കൂട്ടിന് കൊട്ടിയടഞ്ഞുപോയ ചെവികളുമുണ്ട്

ആരെങ്കിലും,
നല്ലൊരു വെടിയൊച്ചകൊണ്ട് ഞെട്ടിച്ച്
എന്നെയൊന്ന് ഉണർത്തിയെടുക്കാമോ?

Monday, 7 August 2017

കറുപ്പ്

കറുപ്പ്

ഞങ്ങളിലെ നിറങ്ങളിൽ നിന്നും
കറുപ്പുമാത്രം എടുത്തുകൊള്ളുക
ഞങ്ങൾക്കതു വേണ്ടുവോളമുണ്ട്
മായം ചേരാത്ത വിശുദ്ധമായ നിറം

നിങ്ങളുടെയുള്ളിലേക്കു നോക്കിയാൽ
ചിലപ്പോളതു കണ്ടെത്താനായേക്കും
പുറമേയുള്ള നിറങ്ങളിൽ നിന്നുമൂറിക്കൂടിയ
കറുകറുത്ത കറകളാണെന്നുമാത്രം

ഞങ്ങളുടെ നാദങ്ങളിൽ നിന്നും
ചങ്ങലക്കിലുക്കം മാത്രമെടുത്തുകൊള്ളുക
കൈമണിത്താളമെന്ന് തെറ്റിദ്ധരിക്കേണ്ട
സ്വാതന്ത്ര്യത്തെ വെളിപ്പെടുത്തുന്ന
നിർമ്മലമായ സംഗീതമാണത്
നിറങ്ങൾ വേർതിരിച്ച മതിലിന്റെ പിന്നിൽ
ഞങ്ങൾ ഞങ്ങളെന്നൊരുമിക്കും ചിലമ്പൽ

ലോകമേ,
കറുപ്പ് ഒരു ‘സവർണ്ണ’ വർണ്ണം
ഇരുട്ടെന്നുകാട്ടി നിങ്ങൾ മറച്ചുവയ്ക്കുന്നു,
ചങ്ങലയൊരു വ്യാജ ബിംബം
അടിമത്തം നിങ്ങളതിൽ വലിച്ചുകെട്ടുന്നു

#സഹറാവീയം

Tuesday, 4 July 2017

മ്പേ...മ്പേ...


ജുനൈദ് തിരിഞ്ഞുനോക്കി
അതാ ബോഗിയിലൊരു പശു
കാവികലർന്ന ചോപ്പുനിറം
ശൂലം പോലുള്ള കൊമ്പുകൾ........
എല്ലാ സംസ്ഥാനങ്ങളും
ഗാന്ധി സംസ്ഥാനമെന്നു കരുതുന്ന രാജാവേ
ഇതു ഞങ്ങളുടെ നാട്ടിലെ പശുവല്ലാ....
ദേശീയ മൃഗമല്ലാ,
ഗായ് ഏക് പാൽതൂ ജാൻ‌വർ ഹെ!!!!
നെഞ്ചിലൂടൊലിച്ചിറങ്ങുന്ന ചുവപ്പിൽ
ചവിട്ടിനിൽക്കുന്നവർക്ക്
പറയുന്നതൊന്നും മനസ്സിലാകുന്നേയില്ല...
കൃഷ്ണാ നിന്നെയുമിവരറിയുന്നില്ലല്ലോ
ചുവപ്പിച്ച കൊമ്പുകളുള്ള കാവിപ്പശുക്കൾ

ചർച്ചഅവധിയെക്കുറിച്ചും
അപ്പോളുള്ള ചടങ്ങുകളിൽ
ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ച് നീയും,
കിട്ടാത്ത അവധിയേയും,
ആ ആഴ്ച്ചകളിൽ നമ്മളിൽ നിന്നും
അകന്നുപോകുന്ന വാക്കുകളെക്കുറിച്ചും,
നമ്മുക്കിടയിലെ പ്രണയക്കായൽ മൂടാനിടയിള്ള
മറവിപ്പോളകളെക്കുറിച്ച് ഞാനും വ്യാകുലപ്പെടുമ്പോൾ
ഇവയോടൊന്നും യാതൊരു ബന്ധവുമില്ലാത്ത
നിശ്ശബ്ദത
താര സംഘടന
ആരാധകർ
പിറന്നാൾ പാർട്ടികൾ
പാചകക്കുറിപ്പുകൾ
കുട്ടികളുടെ പാർക്കുകൾ
സാംസ്കാരിക ചവറുകൾ
കാണാനിടയില്ലാത്ത സ്ഥലങ്ങൾ
ജോലിത്തിരക്കുകൾ
പശുവളർത്തൽ
നൂലുകെട്ടിയിറങ്ങുന്ന ചിലന്തികൾ
ഡയറ്റിങ്ങ്
കേശ സംരക്ഷണം
ഉറക്കമില്ലായ്മ
ഇവയെല്ലാം ചർച്ച ചെയ്യുന്നു.
അല്ലെങ്കിലും
പ്രണയത്തെപ്പറ്റിപ്പറയാൻ
ആർക്കാണിവിടെ സമയം?