വെള്ളം
https://www.youtube.com/watch?v=yWgCgVyoeFQ
വെള്ളം വെള്ളം സർവത്ര തുള്ളി കുടിക്കാൻ ഇല്ലത്രെ. ഒരു പഴഞ്ചൊല്ലാണിത്. വെള്ളം കുടിച്ചില്ലെങ്കിൽ നമ്മുക്കെന്തു സംഭവിക്കും?
ഈ ലോകത്ത് എല്ലാത്തിലും വെള്ളമുണ്ട്, മണ്ണിന്റെ നനവിൽ, ഐസ് പാളികളിൽ, ജീവന്റെ എല്ലാ കോശങ്ങളിലും വെള്ളമുണ്ട്. ഭൂപ്രകൃതി, ബി എം ഐ, പ്രായം, സെക്സ് എന്നിവയ്ക്കനുസരിച്ച് മനുഷ്യശരീരത്തിലെ ജലത്തിന്റെ തോത് വത്യാസപ്പെടുമെകിലും, അത് ഏകദേശം 55 മുതൽ 60 % വരെ വരും. ജനന സമയത്ത് കുഞ്ഞുങ്ങൾ മത്സ്യങ്ങളെപ്പോലെയാണെന്നാണ് പറയപ്പെടുന്നത്. ഏകദേശം 75 ശതമാനത്തോളം വെള്ളം! അത് ഒരു വയസ്സാകുന്നതോടെ 65% ആയി കുറയുന്നു.
ശരിക്കും
എന്താണ് ജലം നമ്മുടെ ശരീരത്തോടെ ചെയ്യുന്നത്? ഒരു മനുഷ്യന് എത്ര വെള്ളം വേണം ഒരു
ദിവസം?
ജലം നമ്മുടെ സന്ധിബന്ധങ്ങളിൽ ഒരു ലൂബ്രിക്കന്റ് ആയി പ്രവർത്തിക്കും, ശരീരതാപം നിയന്ത്രിക്കും, തലച്ചോറിനേയും, സ്പൈനൽ കോഡിനേയും പരിപോഷിപ്പിക്കും. വെള്ളം നമ്മുടെ രക്തത്തിൽ മാത്രമല്ല, തലച്ചോറിന്റേയും ഹൃദയത്തിന്റേയും മുക്കാൽ ഭാഗവും ജലമാണ്. ശ്വാസകോശത്തിന്റെ 83 ശതമാനവും എല്ലുകളുടെ 31%വും ജലം തന്നെയാണ്. നമ്മുടെ ശരീരത്തിൽ ഇത്രയൊക്കെ വെള്ളമുണ്ടായിട്ടും, പിന്നെയും പിന്നെയും നമ്മൾ വെള്ളം കുടിക്കേണ്ടതിന്റെ ആവശ്യമെന്താണ്? ഒരു ദിവസം മനുഷ്യന് ഒരുദിവസം വിയർപ്പിലൂടെയും, മൂത്രത്തിലൂടേയും, വിസർജ്യങ്ങളിലൂടേയും, എന്തിന് ശ്വാസോച്ഛ്വാസത്തിലൂടേയും ശാരാശരി മൂന്ന് ലിറ്റർ വെള്ളം വരെ നഷ്ടപ്പെടുന്നുണ്ട്. ആ ഊർജ്ജ നഷ്ടം പരിഹരിക്കാൻ വേണ്ടി നമ്മൾ വെള്ളം കുടിച്ചേ പറ്റൂ.
ശരീരത്തിലെ ജലാംശം കുറയുമ്പോൾ തലച്ചോറിലെ ഹൈപ്പോതലാമസ് ആന്റി ഡൈയൂററ്റിക് ഹോർമോൺസ് ഉല്പാദിപ്പിക്കുന്നു. അത് കിഡ്നിയിലേക്ക് എത്തുമ്പോൾ അക്വാപോറിൻസ് എന്ന പ്രത്യേക ചാനലിനെ ഉല്പാദിപ്പിക്കുന്നു. അവ വെള്ളത്തിനെ ആഗിരണം ചെയ്യാനും നിലനിർത്താനും രക്തത്തെ സഹായിക്കുന്നു. അത് കടുത്ത മഞ്ഞ നിറമുള്ള മൂത്രത്തിനു കാരണമാകുന്നു. ശരീരത്തിന്റെ ജലത്തിന്റെ അളവ് കുറയുന്നതോട് കൂടി ക്ഷീണം, തളർച്ച, മൂഡ് വ്യതിയാനങ്ങൾ, ചർമ്മത്തിന്റെ വരൾച്ച, ഒക്കെ സംഭവിക്കുന്നു. രക്തസമ്മർദ്ധം കൂടുന്നു. തലച്ചോറിന് കൂടുതൽ പണിയെടുക്കേണ്ടി വരുന്നു. അതോടുകൂടി തലച്ചോർ ചുരുങ്ങുകയും ചെയ്യും.
ശരീരത്തിൽ ജലാംശം കൂടുതലായാലോ? കുറഞ്ഞ സമയത്ത് കൂടുതൽ വെള്ളം കുടിക്കുന്നതുകൊണ്ടൂണ്ടാകുന്ന അസുഖമാണ് ഹൈപോ നട്രീമിയ. ശരീരത്തിലെ ജലാംശം കുറയുമ്പോൾ തലച്ചോറിലെ ഹൈപ്പോതലാമസ് ആന്റി ഡൈയൂററ്റിക് ഹോർമോൺസ് ഉല്പാദിപ്പിക്കുന്നു എന്നു പറഞ്ഞല്ലോ, തലച്ചോറിൽ ജലാംശം കൂടുന്നതോടു കൂടി ഈ ഹോർമോൺ ഉല്പാദനം കുറയുകയോ ഇല്ലാതാവുകയോ ചെയ്യുന്നു. അതോടെ സോഡിയത്തിന്റെ അളവ് കുറയുന്നു, കോശങ്ങൾ വികസിക്കുന്നു. കിഡ്നികൾക് അധികമായുണ്ടാകുന്ന മൂത്രം പുറത്തേക്ക് തള്ളാനാകാതെ വരുന്നു. ജലം ടോക്സിക് ആകുന്നു. അതോടെ നമ്മുക്ക്, തലവേദന ഉണ്ടാകുന്നു, ശർദ്ദിക്കാൻ തോന്നുന്നു. അപൂർവ്വമായി സീഷർ ഉണ്ടാവുകയും, മരണം വരെ സംഭവിക്കാനുള്ള സാധ്യതയുമുണ്ട്.
എന്നാൽ
വെള്ളം കിട്ടാനും കുടിക്കാനുമുള്ള സാഹചര്യം നമ്മുക്ക് പലർക്കുമുണ്ട്. പണ്ടൊക്കെ
ഒരു ദിവസം എട്ട് ഗ്ലാസ് വെള്ളം കുടിക്കണം എന്നായിരുന്നു കണക്ക്, എന്നാലിപ്പോൾ
മനുഷ്യരുടെ ശരീരഭാരത്തിന്റേയും, സെക്സിന്റേയും,, ജീവിക്കുന്ന സ്ഥലവുമൊക്കെ ഈ കണക്കിൽ ചില മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്.
പുരുഷന്മാർ 2.5 മുതൽ 3.7 ലിറ്റർ വരേയും,
സ്ത്രീകൾ 2 -2.7 ലിറ്റർ വരേയും കുടിക്കണമെന്നാണ് പറയുന്നത്. ആളുകളുടെ പ്രായവും, ആരോഗ്യവും,
ഭക്ഷണ ക്രമീകരണവുമൊക്കെ ചേർന്ന് ഈ കണക്കുകളിൽ പിന്നെയും മാറ്റങ്ങൾ
ഉണ്ടാക്കുന്നുണ്ട്. ചായയും, കാപ്പിയുമൊക്കെ ശരീരത്തിൽ ജലാംശം
നൽകുമെകിലും ശുദ്ധജലം തന്നെയാണ് ശരീരത്തിന് ഏറ്റവും നല്ലത്.
No comments:
Post a Comment