https://www.youtube.com/watch?v=TMzAMiBQs2o
വിനോയ് തോമസിന്റെ
കളിഗമിനാറിലെ കുറ്റവാളികൾ എന്ന കഥയെ ആസ്പദമാക്കി, എസ്. ഹരീഷിന്റെ തിരക്കഥയിൽ
ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചുരുളി എന്ന സിനിമ ഒറ്റിറ്റി പ്ലാറ്റ്ഫോമിൽ
റിലീസ് ചെയ്തത് മിക്കവരും ഇതിനോടകം കണ്ടുകാണുമല്ലോ. കഥയെപ്പറ്റി ട്രെയിലർ ഇറങ്ങിയ
സമയത്ത് ഒരു വീഡിയോ ചെയ്തിരുന്നതുകൊണ്ട് ഇപ്പോൾ ഒന്നും പറയുന്നില്ല. ഇതിന്റെ
മേക്കിങ്ങിനെപ്പറ്റിയും യാതൊന്നും പറയേണ്ടതില്ല. അത്രയ്ക്കും മനോഹരമായ നിർമ്മിതി.
വിനോയ് തോമസിന്റെ കഥ
ഹരീഷിന്റെ തിരക്കഥയിലൂടെ ലിജോയുടെ സിനിമയാകുമ്പോൾ അധികമായി
കയറിക്കൂടിയിരിക്കുന്നത് നല്ല പച്ചത്തെറിയും, സയൻസ് ഫിക്ഷനുമാണ്. മലയാളികളുടെ
ഹിപോക്രസിയാണ് ആ പാലത്തിനപ്പുറം. സിനിമയിലെ തെറിയെ തെറികൊണ്ട് തന്നെ മലയാളികൾ
സോഷ്യൽ മീഡിയയിൽ നിറക്കുന്നു. അതവിടെത്തന്നെ നിൽക്കട്ടെ,
ഇതിലെ ടൈം ലൂപ്പിനെ കുറിച്ച് പറയാം. ഫിസിക്സിലെ എല്ലാ കുരുത്തക്കേടിനും
കുറ്റം പറയാവുന്ന് ഐസക് ന്യൂട്ടൻ തന്നെയാണ് ഇതിന്റെ പുറകിലും. ഐൻസ്റ്റീനിന്റെ
തിയറി ഓഫ് ജനറൽ റിലേറ്റിവിറ്റി തന്നെ സംഭവം, സ്പേസിന്റെ
മൂന്ന് ഡയമൻഷനുകളുടെ കൂടെ സമയത്തിന്റെ ഒരു ഡയമൻഷനും ചേർന്ന് ഒരു സ്പേസ് ടൈമിന്റെ
തുടർച്ചയുണ്ടാക്കുന്നു, ഗുരുത്വാകർഷണത്തിന് ഈ സ്പേസ് ടൈമിനെ
ബെന്ഡ് ചെയ്യാൻ സാധിക്കുന്നു. ഇതിനെ വികർഷിച്ച് കടക്കുമ്പോൾ ടിപ്ലർ സിലിണ്ടർ
പോലൊരു ടൈം മഷീനിൽ കൂടി പോയാൽ ഒരു കണികക്ക് അതിന്റെ തുടക്കത്തിലേക്ക് എത്തിച്ചേരാൻ
സാധിക്കും. അപ്പോ പറഞ്ഞുവരുന്നത് ഇതിലെ ടൈം മഷീനാണ് നമ്മുടെ ജീപ്പ്. അതിങ്ങനെ
തുടങ്ങിയേടത്ത് തന്നെ എത്താൻ വേണ്ടി ചുമ്മാ ഒരു പോക്ക്, മയിലാടും
പാറ ജോയി തളർച്ചയൊക്കെ മാറി ശറെപറേന്ന് ചാടിയെണീക്കുന്നതൊക്കെ നമ്മൾ കാണുന്നുണ്ടല്ലോ.
അങ്ങനെ പിന്നേം വരും ആന്റണി സാറും ഷാജീവനും മറ്റും മറ്റും...
No comments:
Post a Comment