എന്ത് മണമായിരുന്നു നിനക്ക്,
അത്തറിന്റെയും ചുരുട്ടിന്റെയും
ചേർത്തുവച്ച ഉന്മാദ ഗന്ധം..
ഇരുണ്ടു വെളുക്കുന്തോറും
മാറി മാറി വരുന്ന മണം..
അത്തറില്ലാതെ ചുരുട്ടിന്റെ
കറ പിടിച്ച കറുത്ത മണം
കിങ്ങ്സും,വില്‍സും,ഗോള്‍ഡും,
സിസ്സറും,പനാമയും, ബീഡിയുമായ്
വിലകുറഞ്ഞു കുറഞ്ഞു വരുന്ന മണം
പിന്നെ വെറും വിയർപ്പു മാത്രമായ്
വിയർപ്പും മൂത്രവുമായ്
കൂടിക്കുഴഞ്ഞു വാടയായ് മാറിയ
നിന്റെ ഒടുക്കത്തെ മണം
പോ ശവമേ..
26 comments:
അധഃപതനം
വന്‍!
നല്ലൊരു വിഷു... ബ്ലും
വാടയായ് മാറിയ മണം.
വിഷുവിന് ഇത് നല്ലൊരു ചിന്താ ശകലമാകട്ടെ...
വന്‍.... അധഃപതനം.. :(
അധഃപതനം !!!
കവിത നന്നായീ
വന്നിടും ഒടുവില്‍ ആറടി മണ്ണില്‍
പണം കിലുങ്ങിയാല്‍ മണവും പ്രശ്നമല്ലായിരുന്നു.
മടിശ്ശീലയുടെ കനം കുറഞ്ഞപ്പോഴാണ്
മണങ്ങളില്‍ പച്ചയിറച്ചി മണക്കുന്നതറിയുന്നത്.
നല്ല ആശയം.
പച്ചമണം!
ഞാന്‍ വരുന്നു, എന്‍റെ കഥകളുമായി. പ്രിയ ബ്ലോഗ് സുഹൃത്തുക്കളെ വരിക.
എന്‍റെ കഥകളിലേക്ക്. നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. ഇഷ്ട്ടപെട്ടെന്കില്‍ പ്രോത്സാഹിപ്പിക്കുക. സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
http://vayalpaalam.blogspot.com
കഷ്ട്ടം !!
അധഃപതനം തന്നെ.
ജീവിച്ചിരിക്കുമ്പോള്‍ എല്ലാ ഗന്ധവും സുഗന്ധം. മരിച്ചു കഴിഞ്ഞാല്‍ പിന്നെ ദുര്‍ഗന്ധം! ഒരാള്‍ പണക്കാരനായാല്‍ "അവന്‍ പണക്കാരനായി" എന്ന് പറയും. ചത്താല്‍, അവന്‍ 'ശവ'മായി. ആര്‍ക്കുവേണം ശവത്തെ!
(നന്നായി മഹനേ..)
ബസ് സ്ടാന്റില്‍ എങ്ങാനും പോയി വല്ലെനേം തപ്പിയാ അങ്ങനെ ഇരിക്കും
ഒഴിഞ്ഞ വയറില്‍നിന്ന് ഉയരും വിശപ്പിന്റെ മണം ആരും കാണുന്നില്ലേ?
അവസരവാദം വളരെ നന്നായി വിവരിച്ചു.
'എന്ത് മണമായിരുന്നു നിനക്ക്,'
ഇപ്പൊ
എന്തൊരു മണമാണു നിനക്കെന്ന്
ചോദിക്കാന്‍ മുട്ടുന്നു അല്ലെ..
അതെ,
ജീവിതം
ഇങ്ങനെ കുറെ മണങ്ങളാണല്ലോ..
വായിച്ചപ്പോൾ ഒരു അസ്വസ്ഥത.
ആശംസകൾ.
വാടയായ് മാറിയ മണം ....
നന്നായി ജുനൈദ്.
മടുപ്പിന്റെ പടുകുഴിയിൽ നിന്ന് അറിയാതെ പൊന്തിവരുന്ന വാക്ക്...”ശവം!”
കു.ക.കു.കെ.
റാംജി സര്‍,
കൊട്ടോട്ടി
ആറാം തമ്പുരാന്‍
ഗീത
സുനില്‍
hAnLLaLaTh
ചന്ദ്രകാന്തം
ഉമേഷ്
ഒഴാക്കാന്‍
ജിപ്പൂസ്
റെഫി
ചേച്ചിപെണ്ണ്
ഏറക്കാടന്‍
ഇസ്മായില്‍
കുമാരന്‍
മുഖ്താര്‍
ലതി ചേച്ചി
ഉമ്മു
മേരി ലില്ലി
ജയന്‍
എല്ലാവര്‍ക്കും ഒത്തിരി നന്ദി..
വീണ്ടും വരിക പ്രോത്സാഹിപ്പിക്കുക
സസ്നേഹം
ജുനൈദ്
എന്താ ഈ ഗന്ധം?
കറിവേപ്പിലയാണ് മനുഷ്യന്‍. നല്ല അവതരണം.
ഗള്‍ഫ് കവിത... ക്രൂരമായിപ്പോയി... അത്തറും കിങ്ങ്സും ഒക്കെ ഒഴിഞ്ഞാല്‍ നാട്ടില്‍ നമ്മള്‍ പിന്നെ വെറും വിയര്‍പ്പുനാറുന്ന പ്രവാസി.
Post a Comment