
ഉച്ചക്ക് ചെറിയ ശബ്ദത്തില്‍ കവിത വെച്ച്,ഭാര്യയുടെ മാറിലേക്ക് തല പൂഴ്ത്തി ഉറങ്ങാന്‍ തുടങ്ങിയപ്പോളാണവള്‍ വന്നത്.
എന്റെ പഴയ കാമുകി,
സത്യത്തില്‍ ആദ്യം വന്നത് ഫോണ്‍ കോളായിരുന്നു.
പരിചയമില്ലാത്ത നമ്പര്‍.
ഹലോ,ഉറക്കച്ചടവില്‍ പറഞ്ഞു..
ഇത് ഞാനാ....................
ഉറക്കം പറപറന്നു..ഒരു ചെറിയ നെഞ്ചിടിപ്പ്..
ഇതിപ്പോള്‍ എവിടാ..
നാട്ടിലുണ്ട്..
ഒന്ന് കാണണം.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു അതിനെന്താ വീട്ടിലോട്ടു വന്നോളു,ഒറ്റക്കെയുള്ളോ?
അതെ,സാജും,കുഞ്ഞും വന്നില്ല..
ശരി,എപ്പോഴാ വരുന്നത്..
ഉടനെയെത്തും..
ഒരു മണിക്കൂറിനുള്ളിലാളെത്തി..
പഴയ രൂപമേയല്ല..
കല്യാണത്തിനു കണ്ടതാ..എട്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു...
ഒരു ഓക്വര്‍ഡു വട്ട കണ്ണട,ചുവന്ന ഫ്രെയിം..
ആകെ ക്ഷീണിത രൂപം..
ഹലോ..
ഭാര്യ എവിടെന്നു തിരിഞ്ഞു നോക്കികൊണ്ട് ഞാനും ഹലോ പറഞ്ഞു
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍..
സുഖം,,വീട് ആര് പറഞ്ഞു തന്നു?
ദേ,തന്റെ ചെറിയമ്മ കൂടെയുണ്ടാരുന്നു
പഴയ കൂട്ട് പൊടി തട്ടിയെടുത്തല്ലേ..
നിങ്ങടെ കല്യാണകഥയൊക്കെ പറഞ്ഞു തന്നു..
അതെന്തു കഥയാ?
ഒത്തിരി പാട് പെട്ടാണത്രെ നിങ്ങള് ഒന്നായതെന്നു..
ഊം..ഞാനൊന്ന് മൂളി,
ബാ ഇരിക്ക്..
മഴ ചാറി തുടങ്ങി..
സിറ്റ് ഔട്ടിലേക്ക് എറിച്ചില്‍ അടിക്കുന്നു..
അകത്തോട്ടിരിക്കാം.
വേണ്ട,എത്ര നാളായി മഴയിങ്ങനെ പെയ്യുന്നത് കണ്ടിട്ട്
നമ്മുക്ക് ഇവിടിരിക്കാം..പണ്ടെത്ര മഴ കണ്ടതാ ഒരുമിച്ച്..
നിശബ്ദനായ് ഞാനും മഴയിലേക്ക് നോക്കിയിരുന്നു..
അവളെ ഞാന്‍ കാണുകയായിരുന്നു,ഒരുപാട് നാളുകള്‍ക്കു ശേഷം..
എന്തിനാണ് വന്നതെന്നോ,ഇപ്പോളെവിടാണെന്നോ ഒന്നും ചോദിച്ചില്ല,അവളൊന്നും പറയുന്നുമില്ല
വെറുതെ മഴ നോക്കിയിരിക്കുന്നു...
എന്റെ മനസ്സ് വായിച്ചത് പോലെ പെട്ടന്നവള്‍ പറഞ്ഞു..
വെറുതെ,വെറും വെറുതെ വന്നതാ,നാട്ടിലുണ്ടെന്നറിഞ്ഞപ്പോള്‍ ഒന്ന് കാണണമെന്ന് തോന്നി..
അത്ര മാത്രം..
അമ്മ ചായ കൊണ്ട് വന്നു..
പഴയ ദേഷ്യം ഇപ്പോഴും അമ്മയുടെ മുഖത്തുണ്ടെന്നു തോന്നുന്നു..
എനിക്കുള്ളില്‍ ചിരി വന്നു..
ആരോടാണമ്മ ഇപ്പോഴും ഈ ദേഷ്യം കാണിക്കുന്നത്..
രണ്ടു പേരും അവരവരുടെ ജീവിതത്തില്‍,രണ്ടു ധ്രുവങ്ങളില്‍..
ഈ മഴയൊക്കെ നമ്മുടെ ജീവിതത്തില്‍ ഇത് പോലെയിനിയും പെയ്യുമോ?
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു..അതോ എനിക്ക് തോന്നിയതാണോ..
സാജിനൊന്നും മഴ ഇഷ്ടമേയല്ല..മഴ വന്നാല്‍ അപ്പോള്‍ ചുരുണ്ട് കൂടും..അഞ്ചു വരെ തികച്ചു എണ്ണണ്ട അതിനു മുന്‍പേ കൂര്‍ക്കം വലി കേള്‍ക്കാം..
ഹ ഹ ..ഞാന്‍ വെറുതെ ചിരിച്ചു..
ഉടനെ തിരിച്ചു പോകുമോ?
അടുത്താഴ്ച്ച..
ഒന്നുമൊന്നും പറയാനില്ല..ഭാര്യ ഇടയ്ക്കു വന്നു നോക്കുന്നുണ്ട്,
ഞാന്‍ കണ്ടില്ലയെന്ന് നടിച്ചു..
എന്നാല്‍ ഞാനിറങ്ങട്ടെ,
ഒന്നും പറഞ്ഞില്ല,മഴയല്ലെയെന്നു മാത്രം ചോദിച്ചു..
സാരമില്ല ,ആ പഴയ ചിരി മുഖത്തൊന്നു മിന്നിയോ?
ചായ കപ്പു നീട്ടി..
പിടിക്കുന്നതിനു മുന്‍പ് കൈവിട്ടു...
ക്ടിന്‍..
ഭാര്യയുടെ നെഞ്ചത്ത് നിന്നും ഞെട്ടിയെഴുന്നേറ്റു..
മാന്‍ ഹോളിന്റെ ഇരുമ്പ് അടപ്പിന്റെ മുകളിലൂടെ ഒരു ട്രക്ക് പാഞ്ഞു പോകുന്നു..
മുരുകന്‍ കാട്ടാക്കട കവിത ചൊല്ലുന്നു..
"അരികില്‍ ശീമക്കാറിന്നുള്ളില്‍
സുഖ ശീതള മൃദു മാറിന്‍ ചൂരില്‍
ഒരു ശ്വാനന്‍ പാല്‍ നുണവതു കാണാം"
33 comments:
nannay................unarnnath...................................allenkilsrremathiude thallu kittiyeneeeeeeeeeeeee...............
വെറുതെ,വെറുതെ വന്നതാ,ഒന്ന് കാണണമെന്ന് തോന്നി..!
നല്ല എഴുത്ത് രസമായി വായിച്ചോണ്ട് വന്നതായിരുന്നു... പക്ഷെ കണ്‍ക്ളൂഷന്‍ നന്നായില്ല.... വെറുതെ... ഒന്നു കണ്ടല്ലൊ അതു മതി.... അതു മതി.... ജുനാ... ഐ ലവ് യൂ... എന്നുകൂടെ വേണായിരുന്നു... :):)
പകലാ വെറുതെ വന്നതിനൊരു വെറും താങ്ക്സേ..
സന്തോഷേ വേണ്ട,വേണ്ട..സഹധര്‍മ്മിണി ഇപ്പോഴും എന്റെ കൂടെ ഉണ്ട്,ഞങ്ങളെ രണ്ടു വഴിക്കാക്കണം ആല്ലേ ദുഷ്ടാ..
നല്ല മനസോടെ കിടന്നുറങ്ങി ഇല്ലെങ്കില്‍ ഇങ്ങനെയൊക്കെ പറ്റും മച്ചാ. :) എഴുത്ത് സോ കൂള്‍.....
കൊള്ളാട്ടോ. :D
ഇത് ഇപ്പോള്‍ എന്താ പറയാ....? സ്വപനാടനത്തിന്റെ ഒരു തിരക്കെ
വളരെ ഇഷ്ടായി.
ആറ്റിക്കുറുക്കി എന്ത് നല്ല എഴുത്ത്.
അവസാനം അതൊരു സ്വപ്നം ആക്കണ്ടായിരുന്നെന്നു തോന്നി.
ചെറിയൊരു ഫീലിംഗ് തരുന്ന വരികള്‍....
super etta.....
സ്വപ്‌നങ്ങളെ ... നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ നിശ്ചലം ശൂന്യമീ ബ്ലോഗും..!! :)
മനു മാഷേ: സന്തോഷം,നിങ്ങളോട് കൂട്ടുകൂടി നല്ല മനസ്സ് മുഴുവന്‍ കൈമോശം വന്നു..(നിങ്ങള് കൊണ്ട് പോയില്ലേ )
അമ്ജിത്തെ: താങ്ക്സുണ്ടേ.
പാവപ്പെട്ട ചേട്ടാ:സ്വപ്നത്തിലെങ്കിലും....
രാംജി സര്‍:സ്വപ്നമല്ലേ നല്ലത്..
ശിവ:ചെറിയ ഫീലിങ്ങോ?കൊല്ലും ഞാന്‍, എനിക്ക് എന്തോരം ഫീല്‍ ചെയ്തെന്നോ..
ശ്രീ: നന്ദി ഇനിയും വരിക
ശ്രദ്ദേയന്‍:സന്തോഷം,സ്വപ്നമില്ലെങ്കില്‍ എന്തോന്ന് ബ്ലോഗ്,എന്തോന്ന് ബ്ലോഗ്ഗര്‍
ഒന്ന് കാണണം കെട്ടാ :) കൊള്ളാം!
പഴയ കാമുകിമാര്‍ ഉള്ളവര്‍ക്കെല്ലാം ഒരു വിങ്ങല്‍ വരും:)
നല്ല എഴുത്ത്
ഈ മഴയൊക്കെ നമ്മുടെ ജീവിതത്തില്‍ ഇത് പോലെയിനിയും പെയ്യുമോ?
കൊള്ളാട്ടോ...
മനസ്സിനെ പിന്നിലേക്ക് പിടിച്ചു വലിച്ചു ...... കൊള്ളാം !!!!!
ജുനൈദ്. എഴുത്ത് നന്നായി.. പക്ഷെ, ചെറിയ ഒരു ക്യാൻ വാസിൽ പറയാൻ ശ്രമിച്ചത് മുഴുവൻ പറഞ്ഞോ എന്നൊരു സംശയം തോന്നി.. വരവിന്റെ ഉദ്ദേശം പോലും കൃത്യമാക്കിയിരുന്നെങ്കിൽ.. പിന്നെ, ഒരു സ്വപ്നാടനമാകുമ്പോൾ ശരിയാ.. മുഴുമിക്കണമെന്നുമില്ല.. ഒടുവിൽ മുരുകൻ കാട്ടാക്കട വീണ്ടും പാടട്ടെ....
പൊട്ടിയ താലിചരടുകൾ കാണാം..
പൊട്ടാ മദ്യകുപ്പികൾ കാണാം..
--------------------------------
ഇനിയെന്റെ ശ്വാസവുമെടുത്തുകൊൾക...
@Manoraj-എന്തിനാണ് വന്നതെന്നോ,ഇപ്പോളെവിടാണെന്നോ ഒന്നും ചോദിച്ചില്ല,അവളൊന്നും പറയുന്നുമില്ല
വെറുതെ മഴ നോക്കിയിരിക്കുന്നു...
എന്റെ മനസ്സ് വായിച്ചത് പോലെ പെട്ടന്നവള്‍ പറഞ്ഞു..
വെറുതെ,വെറും വെറുതെ വന്നതാ,നാട്ടിലുണ്ടെന്നറിഞ്ഞപ്പോള്‍ ഒന്ന് കാണണമെന്ന് തോന്നി..
അത്ര മാത്രം.
വരവിന്റെ ഉദ്ദേശം മനസ്സിലായെന്നു കരുതുന്നു..
ഇവിടെ വന്നതില്‍ സന്തോഷം,ഇനിയും വരിക..
വാഴേ-എനിക്കും നിന്നെയൊന്നു കാണണം.. dot com ആയി കഴിഞ്ഞു നിന്നെ കാണുന്നില്ലല്ലോ..അതോ ബസ് തുടങ്ങിയത് കൊണ്ടാണോ ?
അരുണ്സ്-ഈ വിങ്ങലൊക്കെ ഒരു വിങ്ങലാണോ..ഇനി എന്തോരം വിങ്ങാനുള്ളതാ...
മേരി ലില്ലി,ലക്ഷ്മി,സാദിഖ്..നന്ദി..ഇനിയും വരിക.
valare nannaayittundu...... aashamsakal......
ഹ..ഹ... നന്നായി. ഓര്‍മ്മകളിലേ മഴയില്‍ നനഞ്ഞൊരു പ്രതീതി. ഭാവുകങ്ങള്‍ സുഹ്രുത്തേ...!!
സ്വപ്നങ്ങൾ അങ്ങനെയാണല്ലോ .ഒന്നും മുഴുമിപ്പിക്കാറില്ല .ചിലപ്പോൾ കണ്ടത് ഓർത്തെടുക്കാൻ പോലും ആകാറില്ല .
പിരിയുന്നു രേണുകേ നാം രണ്ട് പുഴകളായ്
ഒഴുകിയകലുന്നു പ്രണയശൂന്യം (കടപ്പാട് : മുരുകൻ കാട്ടാക്കട)
മച്ചൂ, നന്നായിരിക്കുന്നെടാ. മനോഹരമായി നീ എഴുതിയിരിക്കുന്നു.
അരുണേ: “പഴയ കാമുകിമാര്‍ ഉള്ളവര്‍ക്കെല്ലാം ഒരു വിങ്ങല്‍ വരും:)“ - സത്യമാടാ നീ പറഞ്ഞത്. സാമാന്യം ഭേദപ്പെട്ട നിലയില്‍ 7-8 തവണ എനിക്ക് വിങ്ങല്‍ അനുഭവപ്പെട്ടു. :):)
കൊള്ളാം...ആശംസകൾ...
നന്നായി എഴുതി.
സംഭവം കൊള്ളാം എങ്കിലും ഒടുക്കം കലം കൊണ്ടേ ഉടച്ചല്ലേ
ഏഡേയ് ഓര്‍മ്മകളൊക്കെ ഇങ്ങിനെ പൊടിതട്ടിയെടുക്കാതെടേയ്...:)
എഴുത്തു ഭയങ്കരമായി ഇഷ്ടപ്പെട്ടു. പറയാതെ പറഞ്ഞ് എല്ലാം ഉള്ളിലൊതുക്കി ഒതുക്കിപ്പറഞ്ഞ് ബാക്കിയെല്ലാം വായനക്കാരന് വിട്ടു കൊടുത്ത്...
നന്നായിട്ടുണ്ട്. അധികം പറഞ്ഞിരുന്നെങ്കില്‍ വിരസമായേനെ.
പിന്നെ എന്താവോ എനിക്കൊരു വിങ്ങലും അനുഭവപ്പെട്ടില്ല. ;)
നല്ല പോസ്റ്റ്.
വളരെ ഇഷ്ടപ്പെട്ടു..ആ ചോദ്യം കലക്കി കേട്ടോ -"ഈ മഴയൊക്കെ നമ്മുടെ ജീവിതത്തില്‍ ഇത് പോലെയിനിയും പെയ്യുമോ?"
aatte ... swapnam kanda karyam bharyayod paranjayirunno ?
എത്ര സ്വാഭാവികത....മനോഹരം
very nice dear .... bhaviyil njanum oru vingal (onnu maathram) pratheekshikkunnu...
Post a Comment