Trending Books

Sunday, 28 June 2009

പ്രിയപ്പെട്ടവൻ


കാറ്റിനെ നോക്കി ചിരിച്ച്
മണൽത്തരികളോട് കൂട്ടുകൂടാൻ 
കടൽ വകഞ്ഞവൻ പോയി
തിരിഞ്ഞു നോക്കാതെ...

കഥയും,കവിതയും 
സ്നേഹവും,സ്വപ്നങ്ങളും 
കളഞ്ഞവന്‍ നടന്നു പോയി
ഒരു ചെറു വേദനയുടെ 
കൈ പിടിച്ച് ഒറ്റക്ക്‌...

Saturday, 13 June 2009

വ്യാകുലത

അച്ചടി മഷിയും,കടലാസും
ഒഴിവാക്കി
അക്ഷരങ്ങൾ
മാകും പി സിയും
തേടി പോയിരിക്കുന്നു...

മനസ്സും,തലച്ചോറും
ഒഴിവാക്കി
ചിന്തകൾ
എന്ത് തേടി പോകും?
(എങ്ങും പോകരുതേ..)

Tuesday, 9 June 2009

എന്റെ വാക്ക്‌ ..

ശബ്ദമില്ലാതെ 
കണ്ണ് നനഞ്ഞ്
നെഞ്ചിലലിഞ്ഞു 
എന്റെ വാക്ക്‌...

മൌനം മുറിച്ച്
തമ്മിൽ ചേർത്ത്
മനസ്സ് തുറന്ന്
എന്റെ വാക്ക്‌...

കണ്ണ് തുറുപ്പിച്ച്
അലറി വിളിച്ച്
ദൂരെക്കോടിച്ച്
തെറിയായ്
എന്റെ വാക്ക്‌ ..

ചേർന്നിരുന്ന്
വിരൽ തൊട്ടറിഞ്ഞ് 
പുളകമായ്
എന്റെ വാക്ക്‌...

Monday, 8 June 2009

ഒരു കല്യാണ കഥ,വൈകി അറിഞ്ഞത്.

ദേ ഒരു കുഞ്ഞിനേം കയ്യില്‍ പിടിച്ചോണ്ടവന്‍,അവന്റെ കല്യാണം കഴിഞ്ഞോ?
എടാ കോപ്പേ എന്നെ കല്യാണം വിളിച്ചില്ല.
"പോടാ പുല്ലേ,രാവിലെ പല്ല് തേച്ചോണ്ട് നിന്നപ്പോഴാ ഞാന്‍ പോലും എന്‍റെ കല്യാണമാണെന്നറിഞ്ഞത്.അന്നേരമാ നിന്നെ വിളിക്കുന്നത്."

അതെന്നാടാ ഉവ്വേ?
അവളെ വീട്ടില്‍ പൂട്ടിയിട്ടേക്കുവാരുന്നല്ലോ?
ആണോ ഞാനറിഞ്ഞില്ല..
എന്നാലങ്ങനെയായിരുന്നു.
വേലക്കാരി അടുക്കളയില്‍ എന്തോ പൊട്ടിച്ചപ്പോള്‍ തള്ള അവളുടെ മുറി പൂട്ടാതെ അങ്ങോട്ടോടി.
ഇട്ടിരുന്ന വേഷത്തില്‍ കയ്യിലുണ്ടായിരുന്ന ഇരുപത്‌ രൂപയും
കൊണ്ടവളും ഇറങ്ങിയോടി ,
പിന്നെ ഒരോട്ടോ പിടിച്ചു ഏറ്റുമാനൂരെത്തി എന്നെ ഫോണ്‍ ചെയ്തപ്പോള്‍ അല്ലേടാ ഞാന്‍ എന്‍റെ കല്യാണമാണെന്നറിഞ്ഞത്.
അത് കൊള്ളാം എന്നിട്ട്?

എന്നിട്ടെന്താ ഞാന്‍ ഉടനെ നമ്മുടെ ബൈക്കേല്‍ നൂറേ നൂറില്‍ പറന്നവിടെത്തി അവളേം പൊക്കി നമ്മുടെ വക്കീലിനേം വിളിച്ചു കായംകുളത്തെത്തി അങ്ങ് രജിസ്റ്റര്‍ ചെയ്തു..
നന്നായി നീ എന്നെ കല്യാണം വിളിക്കാഞ്ഞത്‌..എന്നിട്ട്
എന്നിട്ടെന്താ അവിടുന്ന് മുങ്ങി സേഫ് ആയ ഒരു സ്ഥലത്തെത്തീട്ട് പിറ്റേന്നു അപ്പനെ വിളിച്ചു പറഞ്ഞു..
ഭയങ്കരാ,അപ്പനെന്നാ പറഞ്ഞെടാ?
എന്നാ പറയാനാ നമ്മുക്കൊന്നും ഒരു "ഗ്രാവിറ്റീം" ഇല്ലാന്ന് പറഞ്ഞു.
ഗ്രാവിറ്റിയോ?
അതേടാ ഗുരുത്വം..
അത് നേരാ,ഒടുവില്‍ അപ്പനും നീ അത് മനസ്സിലാക്കി കൊടുത്തു,പിന്നെ
പിന്നെന്നാടാ അപ്പനങ്ങു ക്ഷമിച്ചു, കുരുത്തക്കേട്‌ കാണിക്കരുത്‌ നേരെ വീട്ടിലോട്ടു വാ കല്യാണം ഫിക്സഡ്‌ ..ഹല്ലാ പിന്നെ
എന്നിട്ട് നീ കുരുത്തക്കേട് കാണിച്ചോ പറ പറ...

ഒന്ന് പോടാ ഉവ്വേ..
അടുത്ത മാസം ഞങ്ങടെ രജിസ്ടര്‍ വാര്‍ഷികമാ.
കുഞ്ഞിനു ഒരു മാസമായി..
മിടുക്കന്‍ കുരുത്തക്കേട് കാണിച്ചല്ലേ ..എടാ,എടാ,ആക്രാന്തം ഉണ്ടെങ്കിലും സംരക്ഷണക്ക് മാര്‍ഗ്ഗങ്ങളറിയാന്‍ മേലാരുന്നോ?
പിന്നെ പ്ലാസ്റ്റിക് കവര്‍ നാക്കില്‍ ചുറ്റീട്ട് ആരെങ്കിലും ബബ്ല്ഗം തിന്ന്വോടാ കന്നാലി.@£$@*&^
താങ്ക്യു ,നീ കല്യാണം വിളിക്കാഞ്ഞത്‌ നന്നായി.

എങ്കിലും നിനക്ക് ഒരായിരം... Happy married life...

Sunday, 7 June 2009

ഫോണ്‍ വിളിച്ചു കൊല്ലുമെന്ന് പറഞ്ഞു!

Dr.സുകുമാര്‍ അഴീക്കോടിനെ മുഖ്യമന്ത്രി വിളിച്ചു.
സുകു:അത് മുഖ്യന്‍ തന്നെയാ വിളിച്ചത്,അല്ലെങ്കില്‍ ആ മിമിക്രിക്കാരനെ അറസ്റ്റു ചെയ്യണം.

Dr.സുകുമാര്‍ അഴീക്കോടിനെതിരെ ഫോണില്‍ വധഭീഷണി.
സുകു:മുഖ്യമന്ത്രിയെ കളിയാക്കിയാല്‍ കൊല്ലുമെന്ന് പറഞ്ഞു,വിളിച്ചയാളെ ഉടന്‍ അറസ്റ്റു ചെയ്യണം.

മലപ്പുറത്ത്‌ നിന്നും ഒരു കോയിന്‍ ബോക്സ്‌ ഫോണ്‍ അറസ്റ്റില്‍!

പോലീസ്‌:അപ്പം തിന്നാല്‍ മതി കുഴി എണ്ണണ്ട.

Friday, 5 June 2009

ഗൂണ്ട

പണ്ടാരം എന്നാ ഇടിയാ ..
ഇതൊക്കെ ഞങ്ങള്‍ ചെയ്തോണ്ടിരുന്നതല്ല്യോ?
ഗൂണ്ട ആക്ട്‌ മണ്ണാങ്കട്ട
ഞങ്ങളെ പിടിച്ചകത്തിട്ടാല്‍ തീര്‍ന്നോ
14 പേരെ പിടിച്ചു 26 പേരൊളിവില്‍
ആകെ ഇത്രേം പേരെയുള്ളോ.
ചുമ്മാ ആളെ പറ്റിക്കാന്‍
അറിയാതെ പെറ്റിയടിച്ചു വരുന്നവനെ ഇവിടുന്നിറങ്ങി കഴിയുമ്പോള്‍ നിങ്ങള്‍ തന്നെ ഓരോ പേരങ്ങ് തരും.
തേരട്ട തോമ,പൂച്ചാണ്ടി പൈലി,മുള്ളന്‍ ഖാദര്‍
പിന്നെ ഞങ്ങള്‍ ഗൂണ്ടാകളായി.

വിദ്യാര്‍ഥി പ്രക്ഷോഭകര്‍,രാഷ്ട്രീയക്കാര്‍,അബ്കാരികള്‍,ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഇവരെല്ലാം ഗൂണ്ട ആക്ററിന് വെളിയില്‍
കാശുള്ളവനും സ്വാധീനമുള്ളവനും ആക്ററിന് പുറത്ത്‌..
അവര്‍ക്ക് വേണ്ടി പണിയുന്നവന്‍ അകത്ത്‌ ..
ഹും റാഡിക്കലായ ഒരു മാറ്റം...
ആരും ഗൂണ്ടാകളായി ജനിക്കുന്നില്ല
സി സി കാരും ,ബ്ലേഡ്കാരും,രാഷ്ട്രീയക്കാരും ദാ ഇപ്പോള്‍ സ്വാമിമാരുമാണ്
ഞങ്ങളെ ഗൂണ്ടകളാക്കുന്നത്.... .