പേര് ഞാനൊന്ന് വലിച്ചു നീട്ടി......
ഗോണു പോലുള്ള ചുഴലി കാറ്റുകള്‍,മണ്ണിടിച്ചില്‍,ഭൂമികുലുക്കങ്ങള്‍,പേമാരി-ഇങ്ങനെ മാറി മാറി വരുന്ന പ്രക്രിതീസ് വികൃതികള്‍ കാരണം 2012 ആകുമ്പോഴേക്കും ഗള്‍ഫ് രാജ്യങ്ങളിലെ മുഴുവന്‍ പെട്രോളും താഴ്ന്നു താഴ്ന്നു ചോര്‍ന്നു ചോര്‍ന്നു ഇറാനിലൂടെയും പാകിസ്ഥാനിലൂടെയും നുഴഞ്ഞു അറബിക്കടലും താണ്ടി നമ്മുടെ കൊച്ചു കേരളത്തില്‍ ഓരോ ചെറിയ പറമ്പുകളിലും ഉറവയായ് നിറയും ...നമ്മുടെ ഓരോ കിണറും പെട്രോള്‍ കൊണ്ടങ്ങനെ നിറഞ്ഞു കവിയും .....നമ്മളൊക്കെ ഓരോ സ്പോണ്സര്‍മാരായ് അര്‍്മാദിക്കും.
അങ്ങനെ ഷെല്‍,ബി പി,എക്സോണ്‍ മൊബില്‍,ടോട്ടല്‍,ഷേവ്രോണ്‍ തുടങ്ങിയ വമ്പന്മാര്‍ മുതല്‍ ബെറി,ഹൈട്രില്‍ ,പെന്‍ വിര്‍ജീനിയ തുടങ്ങിയ കുഞ്ഞന്മാര്‍ വരെയുള്ള സകലമാന എണ്ണക്കാരും,എണ്ണക്കടത്തുകാരും,എണ്ണക്കുരുക്കാരും നമ്മുടെ സ്മോള്‍ കേരളത്തില്‍ വന്നു നിറയുമ്പോള്‍ അവന്മാരുടെ ഒക്കെ പാസ്പോര്‍ട്ട് വാങ്ങിച്ചു കയ്യില്‍ വെച്ച് ഓരോ പണി കൊടുക്കണ്ടേ?
അതിനു വേണ്ടി ഞാനും ഒരു സ്പോണ്‍സര്‍ ആകുന്നു.അപ്പോള്‍ അവരോടു "ആരാ നിങ്ങടെ സ്പോണ്‍സര്‍?" എന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ അത്ര എളുപ്പത്തില്‍ പറയാതിരിക്കാന്‍ വേണ്ടി മാത്രമാ ഇങ്ങനെ എന്‍റെ പേര് വലിച്ചു നീട്ടിയത്.അല്ലാതിഷ്ട്ടമുണ്ടായിട്ടല്ല.സത്യം.
അസത്യം : പലരും ആലപ്പുഴയിലും കൊച്ചിയിലും തിരോന്തോരത്തും ബീച്ചിനോട് ചേര്‍ന്ന് സ്ഥലം വാങ്ങി കൂട്ടിയത് ആദ്യം സ്പോണ്സര്‍ ആകാനാണെന്ന് കേള്‍ക്കുന്നു ....