ഏഴുവയസ്സുവരെ താമസിച്ചിരുന്നത് കൂട്ടുകുടുംബത്തിലായിരുന്നു. ഏകദേശം ഒരേക്കറോളം വരുന്ന സ്ഥലവുമുണ്ടായിരുന്നു. അതിൽ എല്ലാവരും അവരവരുടെ ഇഷ്ടത്തിന് വീട്ടിലേക്കാവശ്യമുള്ള പച്ചക്കറികൾ കൃഷിചെയ്തിരുന്നു. പിന്നീട് ഓഹരി വെക്കലിന്റെ ഭാഗമായി ആ വീടു വിൽക്കുകയും, എല്ലാവരും ഒറ്റയ്ക്കൊറ്റയ്ക്കാവുകയും ചെയ്തു. ആ സ്ഥലം വാങ്ങിയ ആൾ പലർക്കായി അതു വിൽക്കുകയും അവയിലെല്ലാം ഓരോരോ വീടുകൾ വരികയും ചെയ്തു. കൃഷിക്കായി പ്രത്യേക സ്ഥലവും ഇല്ലാതായി.
അന്ന് ആ സ്ഥലത്തേക്കുള്ള റോഡ് ടാർ ചെയ്തിട്ടില്ലായിരുന്നു. ലോറി പോകുന്ന വീതിയിൽ ഒരു ചെമ്മൺ പാതയുണ്ടായിരുന്നു. മണ്ണു മാന്താനും, മാറ്റാനും മരങ്ങൾ പിഴുതുകളയാനുമൊക്കെയായി അതിലൂടെ ജെസിബികളും ലോറികളും പാഞ്ഞു നടന്നു.
ധരാളം വണ്ടികൾ പാഞ്ഞുപോകുന്ന ചെമ്മൺ പാതയ്ക്കരികിലെ വീടുകളെ കണ്ടിട്ടുണ്ടോ, വഴിയിലേക്ക് നോക്കി നിൽക്കുന്ന ചെടികളെ? ഏത് ജാതിയിൽ പെട്ട പൂക്കളാണെങ്കിലും, ഏതു നിറമടിച്ച വീടുകളാണെങ്കിലും, മതിലുകളാണെങ്കിലും അവയ്ക്കെല്ലാം ഒരേ നിറമാണ്. ഓർമ്മയുടെ ചെമ്മൺ പൊടി പടർത്തിക്കൊണ്ട്
ഇപ്പോൾ ഇതെല്ലാം മനസ്സിലേക്ക് കടന്നുവന്നത് കന്നടത്തിൽ നിന്ന് റിയാസ് മുഹമ്മദ വിവർത്തനം ചെയ്ത ചെയ്ത വസുധേന്ദ്രയുടെ ചുവന്ന തത്ത എന്ന കഥ വായിച്ചപ്പോളാണ്.
ഏഴുഫണം വിടർത്തി തന്റെ വിഷപ്പല്ലുകൾ ഭൂമിയിലേക്കിറക്കി നിധികൾ കവർന്നെടുക്കുന്ന വിഷസർപ്പങ്ങളേയും അവയുടെ അവകാശക്കാരേയുംകൊണ്ട് അനുസ്യൂതം ഈ ഭൂമി നിറഞ്ഞു കവിയുന്നുണ്ട്. നിറം മാറ്റപ്പെടുന്ന തത്തയെപ്പോലെ മനുഷ്യരുടെ ജീവിതവും മാറിത്തുടങ്ങിയിരിക്കുന്നു. ഈ കാലഘട്ടത്തിൽ വളരെയധികം പ്രസക്തിയുള്ള സത്യം മനസ്സിലാക്കാൻ മനുഷ്യൻ എത്രകാലം കാത്തിരിക്കണം.. എല്ലാം നിറം മാറുന്നിടേക്കും വരേയോ അതോ എല്ലാം ഇല്ലാതാകുന്നിടം വരേക്കോ?
ചുവന്ന തത്തയുടെ പിഡിഎഫ് അയച്ചുതന്ന റിയാസ് മുഹമ്മദിന് വളരെയധികം നന്ദി. കൂടുതൽ വിവർത്തനങ്ങൾ ഇനിയും പ്രതീക്ഷിക്കുന്നു.
1 comment:

Post a Comment