ലാപുട എന്ന ബ്ലോഗ് വഴി ടി. പി. വിനോദ് എന്ന പേര് അറിയുന്നത് 2009 മുതലാണ്. കാരണം ആ വർഷമാണ് ഞാൻ ബ്ലോഗ് തുടങ്ങുന്നത്. അതിനും മൂന്നു വർഷം മുൻപ് തന്നെ ടി.പി കവിതയുടെ തട്ടകം യൂണിക്കോടിലേക്ക് പറിച്ചുനട്ടിരുന്നു, മലയാളം ബ്ലോഗെഴുത്തിന്റെ തുടക്കക്കാരിലൊരാൾ.
കണ്ണിനുമുന്നിൽ വരുന്നയെന്തിനേയും കവിതയിൽ കൂട്ടിക്കെട്ടുന്നതു കണ്ട് അൽഭുതപെട്ടിട്ടുണ്ട്. അത് വെള്ളരിക്കയായാലും, ഏകാന്തതയായാലും, രാത്രിയിൽ ആളൊഴിഞ്ഞ, തിരക്കൊഴിഞ്ഞ റോഡിലെ ട്രാഫിക് ലൈറ്റായാലും അതിൽ നിന്നെല്ലാം കവിത രസകരമായി ഒഴുകിവരുന്നത് ടി.പി കാണിച്ചുതരുന്നു.
ചെറിയ ചെറിയ വരികളിലൂടെ വ്യക്തമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുന്നു അവയെല്ലാം. നവ മാധ്യമങ്ങൾ, ഉപയോഗങ്ങൾ കൃത്യമായി അടയാളപ്പെടുത്തുന്നുമുണ്ട്.
അല്ലാതെന്ത് ? എന്ന സമാഹാരത്തിലെ ആദ്യ കവിത തന്നെ നോക്കൂ
കഥാർസിസ്
കഥാർസിസ്
ബാബ്‌രി മസ്ജിദ് പൊളിച്ചതിൽപ്പിന്നെ
ഹിന്ദു കൂടുതൽ ഹിന്ദുവും
മുസ്ലീം കൂടുതൽ മുസ്ലീമുമായതുപോലെ
എന്നൊരു മൂന്നുവരി ഉപമ
കുറേനേരമായി മനസ്സിൽ അലമ്പുണ്ടാക്കുന്നു.
എവിടെയെഴുതണമെന്നോ
എന്തിനെഴുതണമെന്നോ
ആളുകളെന്തുവിചാരിക്കുമെന്നോ
ഒരെത്തുംപിടിയും കിട്ടുന്നില്ല.
പ്രിയപ്പെട്ടവളേ,
ആ മൂന്നുവരി കമന്റായെഴുതാൻ പറ്റിയ
ഒരു കവിതയെഴുതി ഫേസ്ബുക്കിലിട്ട്
എന്നെ രക്ഷിക്കില്ലേ ?
പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശി പേരക്കുഞ്ഞിനോട് പറഞ്ഞ സാരോപദേശകഥ -
ഈ കവിതയിലെ അഞ്ചാം ഭാഗം5
എന്നാല്‍
അതേ സന്ധ്യയില്‍
അതേ രാജ്യത്തിന്‍റെ
അതേ പരിസരങ്ങളില്‍ തന്നെ
തീട്ടത്തലയനായ വര്‍ഗ്ഗീയവാദി
തന്റെ ദൈവത്തെയോ
നേതാവിനെയോ
പുസ്തകത്തെയോ
ആരോ എവിടെയോ
വിമര്‍ശിച്ചിട്ടുണ്ടെന്ന് കേട്ട്
അയാളെ കൊല്ലാനും
ലഹളയുണ്ടാക്കാനുമായി
വീട്ടില്‍ നിന്നിറങ്ങി
രാസപ്രക്രിയ പോലെ ഒരോ വായനയിലും മാറിമാറി വരുന്ന അർത്ഥങ്ങൾ, രസങ്ങൾ ടി.പി. വിനോദിന്റെ അല്ലാതെന്ത്?
അവതാരിക : പി.എൻ.ജി
പഠനം : സുധീഷ് കൊട്ടേമ്പ്രം
പഠനം : സുധീഷ് കൊട്ടേമ്പ്രം
ചിന്ത പബ്ലിഷേഴ്സ്
പേജ്: 144 വില: 130 രൂപ
പേജ്: 144 വില: 130 രൂപ
1 comment:
പ്രിയപ്പെട്ടവളേ,
ആ മൂന്നുവരി കമന്റായെഴുതാൻ പറ്റിയ
ഒരു കവിതയെഴുതി ഫേസ്ബുക്കിലിട്ട്
എന്നെ രക്ഷിക്കില്ലേ ?
Post a Comment