1912- ല്‍ മഞ്ഞുമലയില്‍ ഇടിച്ചു ഒരുപാട് പേരുടെ സ്വപ്നങ്ങളും ജോര്‍ജ്കുട്ടിയും അഹങ്കാരവും നഷ്ടപ്പെടുത്തുകയും,1998-ല്‍ ജെയിംസ് കാമറൂണിനും കൂട്ടര്‍ക്കും ഒരുപാട് കാറും ഓസ്‌കാറും സമ്മാനിച്ച ടൈറ്റാനിക് .
ആ ടൈറ്റാനിക്കില്‍ നിന്നും രക്ഷപെട്ട 705 പേരില്‍ അവസാനയാള്‍ മില്‍വീനിയ ഡീന്‍ അന്തരിച്ചു,97 വയസ്സായിരുന്നു.ഇംഗ്ലണ്ടിലെ സതാംപ്ടനിലെ ഒരു നഴ്സിംഗ് കെയര്‍ ഹോമിലായിരുന്നു അന്ത്യം.
ടൈറ്റാനിക് തകര്‍ന്നപ്പോള്‍ വെറും ഒന്പതാഴ്ച്ച പ്രായം,അതിലെ ഏറ്റവും പ്രായം കുറഞ്ഞ യാത്രക്കാരി,അച്ഛനും അമ്മയ്ക്കും ചേട്ടനും ഒപ്പമായിരുന്നു കുഞ്ഞു മില്‍വീനിയയുടെ യാത്ര.ദുരന്തത്തില്‍ അന്ന് 29 വയസ്സായിരുന്ന അച്ഛന്‍ ബെര്‍ത്രം ഡീനിനെ നഷ്ടമായി,അമ്മ ജോര്‍ജീറ്റയുടെ ധീരതയില്‍ മില്‍വീനയും 2 വയസ്സുകാരനായ ചേട്ടനും രക്ഷപെട്ടു.ചരിത്രത്തിലെ തന്റെ സ്ഥാനം അമ്മയുടെ കഥകളില്‍ കൂടിയാണ് മില്‍വീനിയ അറിഞ്ഞത്.എന്നാല്‍ ടൈറ്റാനിക്കിനെ കുറിച്ചോ താന്‍ അതിലെ യാത്രക്കാരിയായിരുന്നെന്നോ മില്‍വീനിയ ആരോടും ഒന്നും പറഞ്ഞിരുന്നില്ല. ടൈറ്റാനിക്കിന്റെ അവശിഷ്ട്ടങ്ങള്‍ 1985-ല്‍ കണ്ടെത്തുന്നത് വരെ മില്‍വീനിയ അറിയപ്പെടാതെ സാധാരണക്കാരിയായി കഴിഞ്ഞു പോന്നു.അതിനു ശേഷം ചരിത്ര സെമിനാറുകളിലും ടൈറ്റാനിക് ചര്‍ച്ചകളിലും ഒഴിച്ചുകൂടാനാവാത്ത വ്യക്തിയായി മില്‍വീനിയ.എന്നാല്‍ ടൈറ്റാനിക് എന്ന ചലത്ചിത്രം മില്‍വീനിയ കണ്ടിട്ടില്ലത്രെ,അച്ഛന്റെ വിധിയെയും മരണത്തെയും കുറിച്ചുള്ള ഓര്‍മ്മകള്‍ ഉണര്‍ത്തുമെന്നതിനാലാണത്രെ കാണാഞ്ഞത്.
ജീവിതത്തിന്റെ അവസാന ഘട്ടത്തില്‍ ദുരിതം മൂലം ടൈറ്റാനിക് എന്ന കപ്പലുമായി ബന്ധപ്പെട്ട ചില വസ്തുക്കള്‍ ലേലം ചെയ്യേണ്ട അവസ്ഥ മില്‍വീനിയക്കുണ്ടായി,വയസ്സ് കാലത്ത് ജീവിക്കാനൊരു മാര്‍ഗ്ഗം,ടൈറ്റാനിക് റിലീഫ് ഫണ്ട് കുടുംബത്തിനു നല്‍കിയ നഷ്ടപരിഹാര തുകയുടെ ബില്ലുകള്‍,അഭയാര്‍ഥിയായി അമേരിക്കയില്‍ എത്തിയപ്പോള്‍ കിട്ടിയ വസ്ത്രങ്ങള്‍ തുടങ്ങിയവ ആ ലേലത്തില്‍ വന്‍ തുകയ്ക്ക് വിറ്റു പോയി.
മില്‍വീനിയ ജീവിതത്തില്‍ നിന്നും ഓര്‍മ്മയിലേക്ക്.
4 comments:
31 മെയ് 2009-മില്‍വീനിയ ഡീന്‍ അന്തരിച്ചു
മില്‍വീനിയയുടെ ചിത്രം ന്യൂയോര്‍ക്ക് ടൈംസില്‍ വന്നത്...
ഈ അമ്മച്ചി തന്നെയാവും ആല്ലേ ആ കപ്പലിന്റെ തുഞ്ചാണി അറ്റത്ത് ആ ചെക്കന്റെ കൂടെ കേറി നിന്നത്... അഹങ്കാരം അല്ലാതെന്തു പറയാന്‍.. :)
.ഒരു നഴ്സിംഗ് ഹോമിലാണ് അവര്‍ അവസാന കാലം കഴിച്ചു കൂട്ടിയതെന്നും ടൈറ്റാനിക്കിലെ അഭിനേതാക്കള്‍ അവരെ സാമ്പത്തികമായി സഹായിച്ചുവെന്നും മറ്റൊരു ബ്ലോഗില്‍ കണ്ടിരുന്നു..
Post a Comment