Trending Books

Showing posts with label മരം. Show all posts
Showing posts with label മരം. Show all posts

Monday, 21 March 2011

മരങ്ങൾ പച്ചയാകുന്നത്...(നമ്മളും)












എന്താണ് നമ്മുടെ പ്രണയം
ഇങ്ങനെ മരങ്ങളായ്‌ പോകുന്നത് ?
കാറ്റത്തെ ഇലയനക്കങ്ങൾ പോലെ 
എല്ലാം തലയാട്ടി സമ്മതിക്കുന്നുണ്ടെങ്കിലും
ഒന്നും മിണ്ടാറില്ലല്ലോ;
പരസ്പരം കാണുന്നുണ്ടെങ്കിലും
എത്ര കാലമായിങ്ങനെ 
അടുത്തിരിക്കാതെ, ഒന്ന് തൊടാതെ, 
ചലിയ്ക്കാതെ നിൽക്കുന്നു;
എങ്കിലും നമ്മളറിയാതെ വേരുകൾ 
പരസ്പരം പുണരുന്നുണ്ടാവും, 
അതുകൊണ്ട് മാത്രമാകും 
നമ്മുടെ മരങ്ങളിപ്പോഴും 
ഇങ്ങനെ പച്ചയായ് നില്‍ക്കുന്നത്