Trending Books

Sunday, 29 June 2014

കാത്തിരുപ്പ്


















സ്നേഹിച്ച് സ്നേഹിച്ച് അത്രമേലുയരത്തിലെത്തിച്ച്
ഒരു മേഘക്കെട്ടാക്കി പറത്തിവിട്ടവളേ
എന്നെയുപേക്ഷിച്ച് പോകും മുന്നേ
നിന്നോടൊരുകാര്യം പറയാനുണ്ട്
മഴതൊട്ടറിയാൻ കാത്തിരിക്കുന്ന
മരുഭൂമിയിലെ മുൾച്ചെടി പോലെ
നിന്നെ കേട്ടറിയുവാനായെങ്കിലും 
ഈ പ്രപഞ്ചത്തിൽ കാത്തിരിക്കും ഞാൻ

6 comments:

ajith said...

ഇതൊക്കെ വായിക്കുമ്പോള്‍ എനിക്ക് ഫ്ലോറന്റിനൊ അരിസയെ ഓര്‍മ്മ വരും. അവിനും ഇങ്ങനെയൊക്കെത്തന്നെയാവും എഴുതിയിരിയ്ക്കുക എന്ന് ചിന്തിക്കും!

സൗഗന്ധികം said...

ദൂരേ ദൂരേ വാനിൽ നീ...
മിന്നും പൊന്നായുതിരവേ...
ഏതോ മേഘം പോലെ ഞാൻ..
നിന്നിൽത്തന്നെയണയവേ..



കാത്തിരിപ്പുകൾ സഫലമാവട്ടെ. നല്ല വരികൾ



ശുഭാശംസകൾ.....

സലീം കുലുക്കല്ലുര്‍ said...

ഉപേക്ഷിച്ചു പോയവര്‍ക്കായുള്ള കാത്തിരിപ്പ് ..ഉപേക്ഷിക്കാനാവാതെ ...!

Muralee Mukundan , ബിലാത്തിപട്ടണം said...

മഴതൊട്ടറിയാൻ കാത്തിരിക്കുന്ന
മരുഭൂമിയിലെ മുൾച്ചെടി പോലെ
നിന്നെ കേട്ടറിയുവാനായെങ്കിലും
ഈ പ്രപഞ്ചത്തിൽ കാത്തിരിക്കും ഞാൻ

binu said...

ഒരിക്കലും തെളിക്കാത്ത
ക്ലാവ് പിടിച്ച വിളക്കുപോലെ
പൂക്കാതെ കരിഞ്ഞുപോയ
ഏതോ പഴചെടിപ്പോലെ
മൂളാതെ മറന്നു പോയ
മനോഹരഗീതം പോലെ
സ്വന്തമാക്കാതെ കളഞ്ഞുപോയ
സമ്മാനം പോലെ
വിടരാതെ കൊഴിഞ്ഞുപോയ
ഇളംമൊട്ടുപോലെ
എന്റെ പ്രണയം .

gulmohar said...

നല്ല വരികൾ