1.
നിന്നെക്കുറിച്ചുള്ളതായിരുന്നു
പകർത്തിയെഴുതും മുന്നേ കാണാതായിരിക്കുന്നു
നിന്റെ കയ്യിലുണ്ടോ?
നീയല്ലാതെ ആർക്കാണ് മറ്റാരും കാണാതെ
എന്റെ മനസ്സിലിങ്ങനെ കയറിയിറങ്ങാൻ പറ്റുന്നത്
2.
നിന്നെക്കുറിച്ച് തന്നെയായിരുന്നിതും
(ഞാൻ മറ്റാരെക്കുറിച്ചെഴുതാനാണ്?)
മറന്നുപോകാതിരിക്കാൻ കുറിച്ച കടലാസുചുരുൾ
കള്ളയിളം കാറ്റ് ഒരുചിരിയോടെ കൊണ്ടുപോയി
എത്രയാലോചിച്ചിട്ടും നിന്റെ മുഖമല്ലാതെ
അതിലെ ഒരുവരി പോലും ഓർക്കുന്നില്ല
4 comments:
ഇതായിരുന്നു കാണാതായത് അല്ലെ?
കണ്ടുകിട്ടിയല്ലോ.
സമാധാനം.
മനോമുകുരത്തില്‍ മുഖം തെളിഞ്ഞുതെളിഞ്ഞങ്ങനെ
വരുമ്പോള്‍ വരികള്‍
തനിയെ വന്നുകൊള്ളും.
നന്നായി വരികള്‍
ആശംസകള്‍
കാണാതായതൊക്കെ വിലയേറിയതത്രെ!
നീയല്ലാതെ ആർക്കാണ് മറ്റാരും കാണാതെ
എന്റെ മനസ്സിലിങ്ങനെ കയറിയിറങ്ങാൻ പറ്റുന്നത്
Post a Comment