ഞാൻ നിന്റെ ചിത്രശലഭം
നിന്റെ ചുറ്റും പകർന്നൊഴുകുന്ന
നിറങ്ങളെന്റെ സമ്മാനം
തൊട്ടു നോക്കരുത്, ചിറകടരും
എന്റെയടർന്ന ചിറകിന്റെ
നിറങ്ങളാണ് നിന്റെ കൈ നിറയെ
ചിറകിന്റെ മറവിൽ
ഞാനൊളിപ്പിച്ച തനിരൂപമാണ്
നിന്റെ മുന്നിൽ ഉണർന്ന് നിൽക്കുന്നത്
ഉണ്ടക്കണ്ണും, കൊമ്പുകളുമുള്ള
രോമരഹിതമായൊരു പുഴു!
3 comments:
അതെ.
കാഴ്ച്ചകള്‍ക്കുള്ളില്‍....
ഇഷ്ടായി.
ഞാനൊളിപ്പിച്ച തനിരൂപമാണ്
നിന്റെ മുന്നിൽ ഉണർന്ന് നിൽക്കുന്നത്
പുഴുവിനും ഭംഗിയുണ്ട്
Post a Comment