എടീ ഡാഷ് മോളേ
ഇനിയെന്റെ പുറകെ നടന്ന് ചൊറിയരുത്
നീയെന്തുകരുതി,
ഞാൻ നിന്റെ വാലാട്ടി പട്ടിയാകുമെന്നോ?
നിങ്ങൾ പട്ടിയോ, മരപ്പട്ടിയോ ആയിക്കോ
ഈ വായിട്ടടിക്കാനല്ലാതെ നിങ്ങളെയെന്തിന് കൊള്ളാം
നിനക്കു കാര്യങ്ങൾ നോക്കിനടത്താനറിയുമോ?
എന്തെങ്കിലും, എന്നെങ്കിലും
വൃത്തിയായ് യുക്തിയിൽ ചെയ്യുമോ?
നിന്നെയുമെന്തിന് കൊള്ളാം..
അഞ്ചെട്ട് വർഷമായിട്ടും
എന്തിന് കൊള്ളാമെന്ന് മനസ്സിലായില്ലെങ്കിൽ
നിങ്ങള്‍ പോയി തൂങ്ങിച്ചാക്
‘ഇനി ഞാനെവിടെയെങ്കിലും പോയാൽ
നീ മിസ്കോൾ പോലുമടിക്കരുത് ’
‘നിങ്ങളെവിടെയെങ്കിലും പോയിത്തുലയ് ’
* * *
ഇപ്പോളിപ്പോൾ ഇങ്ങനെയിങ്ങനെ
യുദ്ധങ്ങളിലൂടെയാണ് നമ്മൾ പ്രണയിക്കുന്നതെങ്കിലും
നീയില്ലാത്തൊരു ദിവസത്തിന്റെ
ശൂന്യത എനിക്ക് താങ്ങാനാവുന്നില്ല
ലക്ഷ്യം കാണാത്ത അമ്പെയ്ത്തുകാരനായ്
ഞാനൊറ്റപ്പെട്ടു പോകുന്നു
ശൂന്യതയുടെ തമോഗർത്തത്തിൽ
കണ്ണുകാണാതെ നീന്തുകയാണ്
ഒരു ദിവസം പോലും
ഒറ്റയാകാൻ വയ്യാതായിരിക്കുന്നു
പിണക്കം മതിയാക്കി നീ തിരിച്ചുവാ
നമ്മുക്ക് യുദ്ധം ചെയ്യാം, പ്രണയിക്കാം
5 comments:
ഇപ്പോളിപ്പോൾ ഇങ്ങനെയിങ്ങനെ
യുദ്ധങ്ങളിലൂടെയാണ് നമ്മൾ പ്രണയിക്കുന്നതെങ്കിലും
നീയില്ലാത്തൊരു ദിവസത്തിന്റെ
ശൂന്യത എനിക്ക് താങ്ങാനാവുന്നില്ല
ചട്ടീം കലോമാവുമ്പോ തട്ടീം മുട്ടീന്നൊക്കെ ഇരിയ്ക്കും. അതോണ്ട്, പൊരുത്തപ്പെടുന്നതാ നല്ലത്!!!
ഏതു സംഭാവത്തെക്കുറിച്ചായാലും ഇപ്പോള്‍ അതിന്റെ തെറ്റും ശരിയും കണ്ടുപിടിക്കാന്‍ ശ്രമിച്ചാല്‍ കൃത്യമായ ഒരുത്തരം കിട്ടുന്നില്ല. അപ്പോള്‍ പിന്നെ യുദ്ധമായി തുടരുക തന്നെ...
യുദ്ധത്തിൽ ജയം തോൽക്കുന്നവർക്ക് കൂടി സ്വന്തം. കാരണം, അവരില്ലെങ്കിൽ, ജേതാവ് എങ്ങനെ ജയിക്കും ??!!
തോറ്റ് കൊടുക്കൂ... ജയിച്ചു മുന്നേറൂ....
വളരെ രസകരമായി അവതരിപ്പിച്ചു. ഇഷ്ടമായി.
ശുഭാശംസകൾ.....
Chumma verum pranaya kalaham...!!
Post a Comment