Trending Books

Friday, 5 November 2010

പ്രീ-ഡിഗ്രി


                 










നമ്പൂതിരീസ് കോളേജിലെ ട്യൂഷനും കഴിഞ്ഞു
'സ്റ്റുടന്റ്സ് ഒൺലി' സർക്കാർ ബസ്സിൽ 
"ബീഡിക്കാശല്ലെയുള്ളൂ ടിക്കറ്റ് എടുക്കടാ മോനെ"
എന്ന കണ്ടക്റ്റർ രാജേട്ടന്റെ വാക്കവഗണിച്ചു
മുന്നിലേക്ക്‌ പോകും
ബസ് ഇടയ്ക്കെങ്ങും നിർത്താതിരിക്കാൻ 
മണിച്ചരട് മുറിച്ച സിനാജുമൊത്ത്
ചെക്കറെ പറ്റിച്ച് ജനലിലൂടെ ചാടി
എക്കണോമിക്സ്,കോമ്മേഴ്സ് ബാച്ചുകാരുടെ
വീരപ്പൻ ബ്ളോക്ക് കഴിഞ്ഞു കയറ്റം കയറി
മെയിൻ ഗെയ്റ്റ് കടന്നു,
സ്പെക്ട്രോസ്കോപ്പിലൂടെ സതി ടീച്ചറുടെ
അണിവയർ രോമം കണ്ട ഫിസിക്സ്  ലാബും
എം.ടിയെയും, ബഷീറിനെയും മാറ്റിവച്ച്
കമ്പിക്കഥകൾ നോക്കിനടന്ന ലൈബ്രറിയും കടന്നു
ജി ബാച്ചിലേക്ക് അവനും,
ഹാജർ എടുത്തു കഴിഞ്ഞ, പിൻബഞ്ച്‌ കാലിയായ
ളാത്ര സാറിന്റെ മലയാളം ക്ളാസിലേക്ക് ,
വേലിക്കെട്ടില്ലാത്ത ജനലുകളുള്ള   
ഐ  ബാച്ചിലേക്ക് ഞാനും 

വീണപൂവിലേക്ക് കടന്നു സാറും
ഇടത്തെ ബെഞ്ചിലെ നിഷയുടെ 
കണ്ണിലേക്കു നോക്കിയിരുന്നു ഞാനും
ആ പീര്യഡ് അവസാനിപ്പിക്കും..
രണ്ടു കൊല്ലം കണ്ണിൽ നോക്കിനോക്കി 
സുവോളജി ലാബിന്റെ ഇടനാഴിയിൽ 
കൈപിടിച്ച് ഇഷ്ടം പറഞ്ഞതിന്റെ 
പിറ്റേനാള്‍ ഒളിച്ചോടിപ്പോയ നിഷ 

എഞ്ചിനിയർ അല്ലെങ്കിൽ ഡോക്ടർ 
രണ്ടിലൊന്നെന്നുറപ്പിച്ച്
കണക്കിനൊപ്പം സയൻസും പഠിക്കാൻ വന്നു
പിത്ത് ചെയ്തിട്ടും ചാടിയ തവളയെ കണ്ടു
തലചുറ്റി വീണ പ്രെറ്റി,
കയ്യിലിരുപ്പ് കൊണ്ടാണെന്ന്
അവൾ മൈൻഡ് ചെയ്യാത്ത സാബി,
ഒരു കിലോ മുടിയും അരക്കിലോ മുഖവുമെന്നു
റെക്സ് കളിയാക്കുന്ന സ്മിത
കളിയാക്കികളിയാക്കി കാര്യമായപ്പോൾ
ഇഷ്ടംകൊണ്ടാണെന്ന് രണ്ടാളും..

ഓരോ മാസവും പുതിയ സൌഹൃദം തേടുന്ന
വെബ് ഉഷ,
കൂട്ടുപേരെല്ലാം ബോർഡിൽ തെളിഞ്ഞ  നാൾ
പുതിയൊരു പേരും അതിലെഴുതിച്ചേർത്ത്
ബെഞ്ചില്‍ പോയിരുന്നു പുച്ഛത്തോടെ ചിരിച്ച
ബോൾഡ് ഉഷ,
എല്ലാ ബാച്ചിലും കാമുകിമാരുണ്ടായിട്ടും
തന്നെ പ്രേമിക്കാത്ത മീരക്ക് വേണ്ടി കരഞ്ഞ 
ശർക്കര ബിജു

തല്ലു കൊണ്ട് നേതാവായ ഷാജൻ
തല്ലുകൊടുത്ത് നേതാവായ ജൂബി
ആരു തല്ലിയാലും കൊള്ളാ 
മടിയില്ലാത്ത റാഫി
വെടിമരുന്നിന്റെ മണവും
പാറപ്പൊടി പറ്റിയ മുടിയുമായ് പ്രസാദ്
ജിപ്സിയില്‍ വരുന്ന,പെപ്സി മാത്രം കുടിക്കുന്ന
ദാമോദരന്‍ എന്ന ദാമ 
എല്ലാരും ഒത്തുചേരുന്ന
തൂക്കിവിക്കാനും മാത്രം പറ്റുബുക്കുകളുള്ള
തങ്ക്സ് എന്ന തങ്കച്ചായന്റെ ചായക്കട
പുതിയ പ്രണയത്തിനു പഫ്സും ഡ്രിങ്ക്സും
തകർന്ന പ്രണയത്തിനു ഹാൻസും സിഗരറ്റും 
എത്ര പറ്റിയാലും എത്ര പറ്റിച്ചാലും 
രണ്ടു പെണ്മക്കളാടാ  എനി-
ക്കെന്നും പറഞ്ഞു പിന്നെയും തരും
സിഗരറ്റും ഡ്രിങ്ക്സും പാവം തങ്ക്സ്..

കണക്കു പ്രോഫസറിന്റെ കണക്കുകൂട്ടലുകളിൽ 
കണക്കു തെറ്റി തൂങ്ങിമരിച്ച 
അറ്റന്റർ ജോർജ്ജേട്ടൻ 
പകല്‍ പോലും കാണാത്ത എന്നെക്കാളും 
കറുത്ത നിന്നെ കെട്ടാൻ വരും സായിപ്പെന്നു 
ജെനിയെ ശപിച്ച ഷാൻസ്
മരണക്കിടക്കയിൽ അവനെ 
കാണാൻ ചെന്ന ജെനിയും
ഓടിയോടി മറയുന്നു

പഴയ ഹീറോ റെയ്ഞ്ചർ സൈക്കിളിൽ
മെയിൻ ഗെയ്റ്റ് കടന്നു, ഇറക്കമിറങ്ങി 
വീരപ്പൻ ബ്ളോക്കും കഴിഞ്ഞു 
പാലത്തിൽ നിന്നും തിരിഞ്ഞുനോക്കുമ്പോൾ
കാണുന്നുണ്ട് ഐ ബാച്ചും
വാകമരച്ചോട്ടിൽ കൂട്ടുകാരോടൊത്ത്  പഴയ ഞാനും



47 comments:

Junaiths said...

പ്രീ ഡിഗ്രീ ഇതിലും ചുരുക്കാന്‍ പറ്റില്ല ,സത്യം..

yousufpa said...

ഇങ്ങനെയാണല്ലെ ഫാർമസിക്കാരനായത്.

HAINA said...

എനിക്ക് ഒന്നും മനസ്സിലായില്ല

Unknown said...

ഹാവൂ,സമാധാനമായി.വകമരച്ചോട്ടിൽ ഉണ്ട്ല്ലോ?

ഷെരീഫ് കൊട്ടാരക്കര said...

ജുനൈദേ! കലക്കി മോനേ! ഞാനും പഴയ ഓര്‍മകളുടെ ഫാന്‍സ് ആണു. ആകെ കൈ മുത ല്‍ ജീവിതത്തില്‍ അതേ ഉള്ളൂ.....ഭാവുകങ്ങള്‍.

jain said...

കൈപിടിച്ച് ഇഷ്ടം പറഞ്ഞതിന്റെ
പിറ്റേനാള്‍ ഒളിച്ചോടിപ്പോയ നിഷ

enikishtapetath ee varikalanu. sathyam. pinne enik nashtapeta pree degree kalathinte vivaranam keta santhosham (njan avide vare ethiyapozhekum pree degree vandi kayariyirunnu)
maounathinapurathek enna krithiyude dtp yumayi bandapetanu njan thankale adyam arinjath
nannayi ezhuthoo
asamsakal...

Unknown said...

കൊള്ളാം കൊള്ളാം ഇനി ഒരു ജീവിതം ഉണ്ടെങ്കില്‍ ആ പ്രീഡിഗ്രി ക്ലാസ്സില്‍ തന്നെ പഠിക്കാന്‍ ആഗ്രഹം ജീവിത യാത്രയില്‍ ഇടക്ക് വച്ച് കൈവിട്ടു പോയവര്‍ മടങ്ങി വന്നിരിന്നെങ്ങില്‍ എന്ന് ഒരു ആഗ്രഹം വെറുതെ ഈ മോഹങ്ങള്‍ എന്ന് അറിയുംപോലും വെറുതെ മോഹിക്കുവാന്‍ മോഹം

Anil cheleri kumaran said...

ഇടത്തെ ബെഞ്ചിലെ നിഷയുടെ
കണ്ണിലേക്കു നോക്കിയിരുന്നു ഞാനും
ആ പീര്യഡ് അവസാനിപ്പിക്കും..

ഗൊള്ളാം...!
എത്രയെത്ര കഥകളാണിങ്ങനെ ചുരുക്കി പറഞ്ഞത്.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ഹൊ....എന്തോന്നു മച്ചാ ഇത്..?
എല്ലാം കൂടെ പൊളിച്ചടിക്കിയല്ലോ...

ഇതില്‍ കൂടുതലെന്തു വേണം...
ഞാന്‍ കുറച്ചു നേരം ആ പഴയ പ്രീഡിഗ്രിക്കാരനായി...

രാജേഷ്‌ ചിത്തിര said...

ormakal orupoleyakunna oru kalathekku
poyi vannu....

thonnoorukalude thudakkam!

Manoraj said...

ഹോ, ഭാര്യ വായിച്ചോ ജുനൂ ഇത്.. പിന്നെ പഴയ പ്രീഡിഗ്രി ക്ലാസുകളെ വല്ലാതെ ഓര്‍മ്മിപ്പിച്ചു കേട്ടോ.. ഹോ എത്ര പേരോട് ഇഷ്ടമാണെന്ന് പറഞ്ഞു. ആരും മൈന്‍ഡ് ചെയ്തില്ല.. :):)

ശ്രീ said...

വളരെ ഇഷ്ടമായി.

പഴയ കോളേജ് ജീവിതത്തിലേയ്ക്ക് ഞാനുമൊന്ന് തിരിഞ്ഞു നടന്നു...

പട്ടേപ്പാടം റാംജി said...

വലിയൊരു കഥ പാട്ടുംപാടി ചുരുക്കിപ്പറഞ്ഞു കുറച്ച് വരികളാല്‍ അല്ലെ?

ജാബിര്‍ മലബാരി said...

ഓര്‍മ്മകള്‍ എന്നും ഓര്‍മ്മിക്കാനുള്ളത്

പകല്‍കിനാവന്‍ | daYdreaMer said...

ഏപ്രില്‍ എന്നെ ശരിക്കും അമ്പരപ്പിച്ചു.
എനിക്കൊന്നും എഴുതാന്‍ കഴിഞ്ഞില്ല.
കാരണം ഞാനെഴുതി പഠിച്ചതെല്ലാം
പ്രണയ ലേഖനങ്ങള്‍ ആയിരുന്നു!

എന്നിട്ടും അഴികള്‍ക്കിടയിലൂടെ
കാമ്പസ് എന്നെ നോക്കി കണ്ണിറുക്കി!
അവളുടെ നെഞ്ചോടു ചേര്‍ന്ന്‍ മൊഴിഞ്ഞു
'ഞാന്‍ നിന്നെ പ്രേമിക്കുന്നു'വെന്ന്!

അലി said...

പ്രീഡിഗ്രിക്കാലം വീണ്ടും ഓർമ്മകളിലൂടെ അടിച്ചുപൊളിച്ചു.

G.MANU said...

എന്റെ മാഷേ തകര്‍ത്തു.. ഒരു ഫുള്‍ നോവലിനുള്ളത് പത്തുവരിയില്‍.. :)

വയ്സ്രേലി said...

ഡാ... നീ ഇനി നാട്ടില്‍ പോവുമ്പോ സൂക്ഷിചോ... എല്ലാവരും കൂടി ഒരു കോട്ടെഷന്‍ കൊടുക്കാന്‍ ചാന്‍സുണ്ടു.

നന്നായിരിക്കുന്നൂ.

Anonymous said...

ത്രിശൂര്‍ തെക്കിന്‍കാട് മൈതാനത്തും, വടക്കെചിറ ബസ്റ്റാന്‍റിലും, സ്റ്റേടിയം ഗ്രൌണ്ടിലും, സിനിമാതിയറ്ററുകളും അലഞ്ഞു നടന്ന ആ മധുരമായ കാലം ....വീണ്ടും ആ നല്ല ഓര്‍മമയിലേക്ക് നയിചു ഈ പോസ്റ്റ്

Junaiths said...

യൂസുഫ്പ-അങ്ങനൊക്കെയങ്ങു ഫാര്‍മസിക്കാരനായ് പോയ്‌..
ഹൈന-പ്ലസ് ടൂ അല്ല മിനിമം ഒരു കൊല്ലമെങ്കിലും പ്രീ-ഡിഗ്രി പഠിച്ചാല്‍ എല്ലാം മനസ്സിലാകും :)
ജുവൈരിയ-അവിടൊക്കെ തന്നെയാ ഇപ്പോഴും,വേറെ എവിടെ പോകാനാ..
ഷരീഫിക്ക-കൊട് കൈ..നമ്മളൊക്കെ ഒരേ ടയ്പല്ലേ..
ജെയിന്‍- :( ആ വരികളില്‍ വിഷമം കൂടുതലുള്ളത് കൊണ്ടാവും..
റെക്സ്- അതേടാ രണ്ടു കൊല്ലം കൂടെ പഠിക്കാന്‍ തോന്നുന്നു ഇപ്പോള്‍ .

Junaiths said...

കുമാരാ-ഇനിയൊത്തിരി കഥകളുണ്ട്,എല്ലാം കൂടി എഴുതിയാ ഖണ്ഡകാവ്യമായ് പോകുമെന്ന് തോന്നിയത് കൊണ്ട് ഇത്രേം കൊണ്ട് നിര്‍ത്തി.
റിയാസ് (മിഴിനീര്‍ത്തുള്ളി) - എല്ലാവരുടെ ഉള്ളിലും ഒരു പ്രീ-ഡിഗ്രിക്കാരന്‍/കാരി ഒളിച്ചിരിപ്പുണ്ട്..
രാജേഷ് ചിത്തിര-എല്ലായിടത്തും കഥാപാത്രങ്ങളും കഥകളും ഒരു പോലെയുള്ള പ്രീ-ഡിഗ്രി..ഹും എല്ലാം കഴിഞ്ഞു പോയില്ലേ.
മനോ- പിന്നെ ഭാര്യയല്ലേ ആദ്യം വായിച്ചത്,ഒന്നും എന്റെ കഥയല്ലാന്നെങ്ങു പറഞ്ഞു കൂടെ ജീവിക്കണ്ടേ..പിന്നെ മനോ ഒന്നൂടെ കോളേജില്‍ പോയാലും ആരും പറയില്ല ഒരു കുഞ്ഞിന്റെ അപ്പനാണെന്ന്..ഇപ്പോഴും ചെറുപ്പമല്ലേ സ്മോള്‍ തീഫ്
ശ്രീ-കോളേജു കാലത്തേക്ക് എന്നും തിരിച്ചു പോകാറുണ്ട് ഞാന്‍ ,കുറച്ചു നേരത്തേക്കെങ്കിലും
റാംജി-അതെ ചുരുക്കി പറഞ്ഞു..

Junaiths said...

സുഫ്സില്‍ -എന്നെന്നും ഓര്‍മ്മിക്കാന്‍ കുറെ ഓര്‍മ്മകള്‍ മാത്രം..
പകലാ-നിന്റെ ഈ വരികള്‍ കൂടെ ചേര്‍ത്ത് വായിക്കാന്‍ എല്ലാരോടും പറയണം..
അലീ-അതെ ഒരു അടിച്ചുപൊളി പ്രീ-ഡിഗ്രിക്കാലം തന്നെ,
മനു മാഷേ-അതന്നെ എല്ലാം കൂടെ ചെറുതാക്കി.
അംജിത് - നീ ആയിട്ട് ആരേം കൊണ്ട് ചെയ്യിക്കല്ലേ..
ഇക്ക്ബാലിക്കാ- ക്യാംപസിനുള്ളിലുള്ളതേ എഴുതിയുള്ളൂ..പുറത്തുള്ളത് എഴുതണോന്നു നൂറു വട്ടം ആലോചിക്കണം :)

പാവപ്പെട്ടവൻ said...

മുല്ലകള്‍ പൂക്കുന്നു സുഗന്ധം പരത്തുന്നു
പിച്ചിയും പൂക്കുന്നിലഞ്ഞിയും മൊട്ടിട്ടു
മണം മനസിന്റെ ശ്രീകോവിലില്‍ പിന്നെയും
ചിത്രം വരയ്ക്കുന്നു ശ്രീക്കുട്ടി മരിച്ചിട്ടില്ല

kARNOr(കാര്‍ന്നോര്) said...

നാലു വാചകങ്ങളിൽ നാനൂറു കഥകൾ.. ഞാനും പഴയ റാലി സൈക്കിളിൽ ഒന്നു പ്രീഡിഗ്രി ക്ലാസിൽ പോയിവന്നു,

valsan anchampeedika said...

innathe +2 evide? annathe PDC evide? nannaayi.
-http://valsananchampeedika.blogspot.com

valsan anchampeedika said...
This comment has been removed by the author.
ഐക്കരപ്പടിയന്‍ said...

പ്രീഡിഗ്രി കൊണ്ടുദ്ദേശം രണ്ടാം വര്‍ഷമായിരിക്കുമല്ലേ..ഒരു പാട് ഓര്‍മ്മകള്‍ സമ്മാനിച്ച എന്റെ സ്വന്തം ഫാറൂക്ക്കോളേജിനെ ഞാനും ഓര്‍ത്തു പോയി..ഒരു പ്രീഡിഗ്രികാരന്റെ സ്പിരിറ്റില്‍ തന്നെ നന്നായി എഴുതി..

Anees Hassan said...

മറക്കുവാനാകുമോ ആ കാലം

faisu madeena said...

ആദ്യമായാണ് ഇവിടെ വരുന്നത് ..നിങ്ങളെ എല്ലായിടത്തും കാണാം ..പക്ഷെ നിങ്ങളുടെ ബ്ലോഗ്‌ ഇന്ന്നു കാണുന്നത് ...

ജീവി കരിവെള്ളൂർ said...

വെറുതെ മോഹിക്കുവാന്‍ മോഹം ...

ഖണ്ഡകാവ്യതന്നെ ആവാരുന്നു .കഥകളാ‍യ് കവിത്കളായ് മാറുന്ന ഇന്നലെകള്‍ ...

ചാണ്ടിച്ചൻ said...

കൊള്ളാലോ വീഡിയോണ്‍...പ്രീ-ഡിഗ്രിക്കാലം വളരെ രസകരമായി ചുരുങ്ങിയ വരികളില്‍ അവതരിപ്പിച്ചു...
ഏതു കോളേജാ ജുനൈത്തെ ഇത്??
അപ്പൊ ഫാര്‍മസിസ്റ്റ് ആണല്ലേ...ഇനി മരുന്ന് (ചുളുവില്‍) മേടിക്കാന്‍ അങ്ങോട്ട്‌ വന്ന മതിയല്ലോ...

രമേശ്‌ അരൂര്‍ said...

അല്ലെങ്കിലും പ്രീ ഡിഗ്രിയും അത്ര മോശം ഡിഗ്രി ഒന്നും അല്ലല്ലോ ...ഈ വാക മരച്ചോട് എല്ലാ കാംപസുകളിലെയും സ്ഥിരം കഥാപാത്രമാണ് ആല്ലേ ..ഞാന്‍ പഠിച്ച കോളേജുകളിലും വാകമരമാണ് താരം !

ധനലക്ഷ്മി പി. വി. said...

pre-degree ormmakal assalaayi..

Junaiths said...

പാവപ്പെട്ടവന്‍ - അല്ല ആരാ ഈ ശ്രീക്കുട്ടി...

കാര്‍ന്നോര്‍ - റാലി ആരുന്നല്ലേ മാരുതി എനിക്ക് ഹീറോ റെയ്ഞ്ചര്‍ ആരുന്നു...

വത്സന്‍ അഞ്ചാംപീടിക - അതെയതെ പ്ളസ് ടൂ എവിടെ പ്രീ-ഡിഗ്രി തന്നെ താരം

സലീം ഭായ്- ഒന്നും രണ്ടും കൂടെ ചേര്‍ത്തങ്ങു തകര്‍ത്തു..ഫറൂക് കോളേജില്‍ ഇതിലും രസകരമായിരിന്നിരിക്കുമല്ലോ ..

അനീസ്‌ ഹസ്സന്‍ - ഒരിക്കലും മറക്കാനാകില്ല സത്യം..

ജീവി കരിവള്ളൂര്‍ - സത്യം കഥയും കവിതയുമായ് മാറുന്ന ഇന്നലെകള്‍

ചാണ്ടിക്കുഞ്ഞേ - മാര്‍ത്തോമ കോളേജ് ,തിരുവല്ല...മരുന്ന് വാങ്ങാന്‍ ധൈര്യമായ് പോര്..നമ്മുക്ക് ശരിയാക്കാം..

രമേശ്‌ അരൂര്‍ - വല്യ വളവും വെള്ളവുമൊന്നും വേണ്ടാതെ പെട്ടന്ന് വളരുന്നത്‌ കൊണ്ടാവും എല്ലാ ക്യാമ്പസിലും വാക തന്നെ താരമാകുന്നത്..

ധനലക്ഷ്മി - നന്ദി.

Vayady said...

കൊള്ളാം..ഞാനും കുറച്ചു നേരം പ്രീഡിഗ്രിക്കാരിയായി. വിമന്‍സ് കോളേജിലാണ്‌ പഠിച്ചത്. അതുകൊണ്ട് ഇതെല്ലാം കുശുമ്പോടെ വായിച്ചു.:)

Areekkodan | അരീക്കോടന്‍ said...

നല്ല ഗദ്യകവിത.

അനൂപ്‌ .ടി.എം. said...

ഞങ്ങള്‍ക്ക് പ്ലുസ് ടു ആയിരുന്നു..
അത് തന്നെയായിരുന്നു ഞങ്ങളുടെ സുവര്‍ണ്ണകാലം.
കവിത ഒരുപാട് നല്ല ഓര്‍മ്മകളിലേക്ക് കൊണ്ട് പോയി.

Junaiths said...

ഫൈസു മദീന - നന്ദി , ഇനിയും വരിക.

വായാടി - പഠിക്കുകയാണെങ്കില്‍ മിക്സഡ്‌ കോളേജില്‍ തന്നെ പഠിക്കണം..ഹോ രോമാഞ്ചം ..

അരീക്കോടന്‍ - നന്ദി മാഷേ..

അനൂപ്‌ ടി.എം. - നന്ദി,പ്ളസ് ടൂ യൂണിഫോം ഇട്ട പ്രീ-ഡിഗ്രി തന്നെ..

Sidheek Thozhiyoor said...

കോളേജ് കാംപസുകളിലൂടെ ഒന്ന് ചുറ്റിയടിച്ചു വന്നു ..നന്ദി

Unknown said...

പ്രീഡിഗ്രി ഒരു സുവര്‍ണ്ണ കാലഘട്ടം തന്നെ, പക്ഷെ ഡിഗ്രിക്ക് പഠിക്കുന്നവര്‍ ഞങ്ങളെ പൂച്ച പി ഡി സി എന്ന് കളിയാക്കുമായിരുന്നു. ഡിഗ്രിക്കെത്തിയപ്പോള്‍ ഞങ്ങളും.
സുന്ദരമായി എഴുതി ആ ഒരു കാലം, നന്ദി.

ഇ.എ.സജിം തട്ടത്തുമല said...

ഒരു പ്രീഡിഗ്രിക്കാലത്തിന്റെ ഓർമ്മയ്ക്ക് !

ഒടിയന്‍/Odiyan said...

പ്രീഡിഗ്രി കവിത നന്നായിരുന്നു.കുറച്ചു വരികളില്‍ ഒത്തിരി അനുഭവങ്ങള്‍ അവതരിപ്പിച്ചു.നന്നായിട്ടുണ്ട്. ഇനിയും പ്രതീക്ഷിക്കുന്നു.

ചേച്ചിപ്പെണ്ണ്‍ said...

ormmakal undayirikkatte ... :)

Ndugu said...

പ്രീഡിഗ്രി ഒരു തലമുറയുടെ ഒരു നഷ്ടമാന്...ഒരു പ്രയോജനവുമില്ലാത്തെ പ്ലസ്ടൂവും കൊണ്ട് വന്ന ആ കശ്മലന്മാർ..വീണ്ടും കുട്ടികളെ യുണിഫോമിലാക്കി....ക്ലാസ്മേറ്റ്സ് ഒക്കെ കാണുമ്പോൾ ഇൺഗനെയും ഒരു ജീവിതത്തിന് കൊതിക്കുന്നു..

yor said...

Kalaki machu ..... real highlights of PDC

ചാരുദത്തന്‍റെ സ്വകാര്യങ്ങള്‍ said...

തീ പിടിച്ച ഒരു കാലത്തിനു ശേഷം തണുത്തിങ്ങനെ മരവിച്ച്........!

നന്നായി... പെരുത്ത് നന്നായി....

Binson Mathew said...

Changaatheee... Oru grihaathurathayude kodumkaattadipppichu!!! :)