Trending Books

Monday, 25 May 2009

റോബര്‍ട്ട് ഫൂര്‍ഗോട്ട് (Robert Furchgott) അന്തരിച്ചു


hmjnwKvS¬ : hbm{KbpsS IWvSp]nSn¯¯n\p hgnsXfn¨ bp. Fkv imkv{XÚ ³ tdm_À«v ^p ÀtKm«v(92) knbmänense hkXnbn \ncymX\mbn.

ആസിഡ്‌ മഴക്കും മറ്റും കാരണക്കാരനായ നൈട്രിക്  ഓക്സൈടിന്റെ രക്തകുഴലുകളെ വികസിപ്പിക്കാനുള്ള കഴിവാണ് വയാഗ്ര എന്ന ലൈംഗിക ഉദ്ധാരണ മാന്ത്രിക മരുന്നിന്റെ ഉല്‍ഭവത്തിലേക്ക്   നയിച്ചത്‌.
 ഫുര്‍ഗോട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കായി ....  

Saturday, 23 May 2009

ജുനൈദ് ബിന്‍ അബൂബക്കര്‍ അല്‍ ചൂരക്കാട്ട് മല്‍ തിരുവല്ല ...

പേര് ഞാനൊന്ന് വലിച്ചു നീട്ടി......

     ഗോണു  പോലുള്ള ചുഴലി കാറ്റുകള്‍,മണ്ണിടിച്ചില്‍,ഭൂമികുലുക്കങ്ങള്‍,പേമാരി-ഇങ്ങനെ മാറി മാറി വരുന്ന പ്രക്രിതീസ്‌  വികൃതികള്‍ കാരണം 2012 ആകുമ്പോഴേക്കും ഗള്‍ഫ്‌ രാജ്യങ്ങളിലെ മുഴുവന്‍ പെട്രോളും താഴ്ന്നു താഴ്ന്നു ചോര്‍ന്നു ചോര്‍ന്നു ഇറാനിലൂടെയും പാകിസ്ഥാനിലൂടെയും നുഴഞ്ഞു അറബിക്കടലും താണ്ടി നമ്മുടെ കൊച്ചു കേരളത്തില്‍ ഓരോ ചെറിയ പറമ്പുകളിലും ഉറവയായ്‌ നിറയും  ...നമ്മുടെ ഓരോ കിണറും പെട്രോള്‍ കൊണ്ടങ്ങനെ നിറഞ്ഞു കവിയും .....നമ്മളൊക്കെ ഓരോ സ്പോണ്സര്‍മാരായ് അര്‍്മാദിക്കും.
    അങ്ങനെ ഷെല്‍,ബി പി,എക്സോണ്‍ മൊബില്‍,ടോട്ടല്‍,ഷേവ്രോണ്‍ തുടങ്ങിയ വമ്പന്മാര്‍ മുതല്‍ ബെറി,ഹൈട്രില്‍ ,പെന്‍  വിര്‍ജീനിയ തുടങ്ങിയ കുഞ്ഞന്മാര്‍ വരെയുള്ള സകലമാന എണ്ണക്കാരും,എണ്ണക്കടത്തുകാരും,എണ്ണക്കുരുക്കാരും നമ്മുടെ സ്മോള്‍ കേരളത്തില്‍ വന്നു നിറയുമ്പോള്‍ അവന്മാരുടെ ഒക്കെ പാസ്പോര്‍ട്ട് വാങ്ങിച്ചു കയ്യില്‍ വെച്ച് ഓരോ പണി കൊടുക്കണ്ടേ?
     അതിനു വേണ്ടി ഞാനും ഒരു  സ്പോണ്‍സര്‍  ആകുന്നു.അപ്പോള്‍ അവരോടു "ആരാ നിങ്ങടെ സ്പോണ്‍സര്‍?" എന്ന് ആരെങ്കിലും ചോദിക്കുമ്പോള്‍ അത്ര എളുപ്പത്തില്‍ പറയാതിരിക്കാന്‍  വേണ്ടി മാത്രമാ ഇങ്ങനെ എന്‍റെ പേര് വലിച്ചു നീട്ടിയത്‌.അല്ലാതിഷ്ട്ടമുണ്ടായിട്ടല്ല.സത്യം.

അസത്യം : പലരും ആലപ്പുഴയിലും കൊച്ചിയിലും തിരോന്തോരത്തും ബീച്ചിനോട് ചേര്‍ന്ന് സ്ഥലം വാങ്ങി കൂട്ടിയത്‌ ആദ്യം സ്പോണ്സര്‍   ആകാനാണെന്ന് കേള്‍ക്കുന്നു .... 

Thursday, 21 May 2009

The Betrayer..

Oh! my little conscious thou hast-
Betrayed ;yes betrayed me,
Among my imaginations so wild-
Sweet dreams float,but-
You keep betraying me.

Countenances  cruel see I in you
The sluggish,the drunkards,
The pros all live in you
In you see I,still dark

Looming faces makes me dance,
Take me to paradise and
I fall in love,alas!that is lost
"You" have killed my face

Oh! my little conscious thou hast
Betrayed,yes betrayed me.

The pain,the lingering pain kills me,
Why you know,my engulfing pain
Akin,a sword plunges inside me
Yes,you know my broken heart.

Sunday, 17 May 2009

ചില കാര്യങ്ങൾ

ചില കാര്യങ്ങളങ്ങനെയാണ്
നമുക്കൊരു ഉറപ്പുമില്ല
മനസ്സിന്റെ നിഴലുപോലെ
അറിയില്ലേ?
നിഴൽ നിയമങ്ങൾ
വെളിച്ചത്തിനെതിരാണെന്ന്......

ചില കാര്യങ്ങളങ്ങനെയാണ്
നമ്മുക്കൊരു ഉറപ്പുമില്ല
മുറിഞ്ഞ കഴുത്തിൽ നിന്നു
വാക്കു ചിതറും പോലെ
മരണമൊഴി പോലെ
കിട്ടിയാല്‍ കിട്ടി
ചില വാർത്തകൾ പോലെ
വന്നാൽ വന്നു
നമ്മുക്കൊരു ഉറപ്പുമില്ല

എന്നലുറപ്പുള്ള ചിലതുണ്ട്
ചെറിയതുറയിലെ ബോംബേറു പോലെ
ഭീമ പള്ളിയിൽ കത്തിയ ഖുർ‍ആൻ പോലെ 
പാവപെട്ടവന്റെ കറൻസികൾ പോലെ
ചിതറിയ ചോര പോലെ
എന്നുമുണ്ടാകുമെന്നുറപ്പുള്ള ചിലത്
ചോര മണക്കുന്ന ജനാധിപത്യം
അല്ലെങ്കിൽ


തീ തിന്നുന്ന മനസ്സുകൾ













Wednesday, 13 May 2009

ദൈവീകമായ ചില കണ്ടെത്തലുകൾ


നിറങ്ങൾ ചില്ല് ജാലകത്തിലൂടെ 
അരിച്ചിറങ്ങിയത് മനസ്സിലേക്കാണ്‌
അവിടെ കട്ടപിടിച്ച ചുവപ്പിനിടയിലൂടെ
ഒരു മോണോക്രോമായി പരിണമിക്കുന്നു

നിറങ്ങൾ നശിച്ചു
ശേഷിച്ചവ കറുപ്പും അല്‍പ്പം വെള്ളയും
എവിടെയാണ് നിന്റെ സ്പന്ദനം ?
അതിന്റെ ഞരമ്പുകളിലൂടെ
ഒരു തടസ്സമായി എനിക്ക് നിന്നെ വേദനിപ്പികണം
വെറുതെ ...

നീ വേദനെയെടുത്തു പുളയുമ്പോ
ചിരിക്കുവാൻ കഴിയുന്നുണ്ടോ എന്ന് നോക്കാൻ
രക്തം കടക്കാതെ നിനക്ക്
നീല നിറം വരുന്നുണ്ടോ എന്നറിയാൻ
കറുപ്പും വെളുപ്പുമല്ലാതെ നിനക്ക്
ഒരു നീല നിറമുണ്ടെന്നു വിളിച്ചുപറയാൻ
നമ്മുക്കൊരു തെളിവ് വേണ്ടേ ?
അതിനുവേണ്ടി മാത്രം ......
അതിനുവേണ്ടി മാത്രം
നിന്റെ ഹൃദയം ഞാൻ നിർത്തട്ടെ?

കണ്ടെത്തലുകൽക്ക് ദൈവത്തോട് നന്ദി 
ദൈവീകമാണ്‌ എല്ലാ കണ്ടെത്തലുകളും
എനിക്ക് കാണാം,
വേദനയൂറുന്ന നിന്റെ ചുണ്ടിലെ ചിരി
മോണോക്രോമല്ല,ചുവന്ന ചിരി........