അപ്പനൊന്നു കെട്ടിപ്പിടിച്ചിട്ട് ഉമ്മ തന്നിട്ട് എത്രനാളായ് ?. മകനെ നിന്നെയൊന്ന് കെട്ടിപ്പിടിക്കണമെന്നും ഉമ്മവെയ്ക്കണമെന്നും കൊതിയുണ്ട് പക്ഷെ നിന്നെ പോലെ ബാല്യത്തില്‍ അല്ലല്ലോ ഞാന്‍ .. ----- മകനോന്നു കെട്ടിപ്പിടിച്ചിട്ട് ഉമ്മ തന്നിട്ട് എത്രനാളായ് ?. അപ്പാന്നെയൊന്ന് കെട്ടിപ്പിടിക്കണമെന്നും ഉമ്മവെയ്ക്കണമെന്നും കൊതിയുണ്ട് പക്ഷെ ഞാന്‍ വളരെ ചെറിയ കുട്ടി അല്ലല്ലോ അപ്പാ .. --------------------------------
17 comments:
അത്തരം സ്നേഹപ്രകടനങ്ങള്‍ ഇന്നന്യം.. എവിടെയോ ഒരകല്‍ച്ച വന്നിരിക്കുന്നു ബന്ധങ്ങളില്‍
എവിടെ പോയ് മറഞ്ഞു സ്നേഹം
വാക്കുകള്‍ക്ക് അതീതമായ ഒരു സ്നേഹം ആ മനസ്സിലുണ്ട്......
പാവം!!!!!!!!!! അതെങ്ങനെ പ്രകടിപ്പിക്കും എന്ന് അദ്ദേഹത്തിനും അറിയില്ല...
പ്രകടിപ്പിക്കുന്ന പിതൃ സ്നേഹത്തിനും പ്രകടിപ്പിക്കാത്ത പുത്ര സ്നേഹത്തിനുമിടയില്‍ വീര്‍പ്പുമുട്ടുന്ന ഒരു പാവം അമ്മയും...
അതൊക്കെ പഴഞ്ചന്‍.
മകനെ നിന്നെയൊന്ന്
കെട്ടിപ്പിടിക്കണമെന്നും
ഉമ്മവെയ്ക്കണമെന്നും
കൊതിക്കാന്‍ തുടങ്ങിയിട്ടേറെയായ്
അതിന് നിനക്കിപ്പോള്‍
അപ്പനെ വേണ്ടല്ലോ
ഈ അപ്പന്റെ സങ്കടം
അപ്പനാരോട് പറയും
ഒരിക്കല്‍ മനസ്സിലാവും
നിനക്കത്... പക്ഷെ,
കുറേകഴിയണം..
നിന്കുഞ്ഞ് വളര്‍ന്ന് തന്നോളമാകുമ്പോള്
അന്നവന് ഉമ്മ നല്കാന് സമയമില്ലാത്തവനാകുമ്പോള്...
--------------------------------
ഹോ ഞാനും എഴുതും ഗവിത :)
" നേരല്ല്യ മോനെ, ഞാനീ കഷ്ടപ്പെടുന്നതൊക്കെ നിനക്ക് വേണ്ടിയല്ലേ. "
പതിവ് പല്ലവി..
അപ്പനൊന്നു കെട്ടിപ്പിടിച്ചിട്ട് ഉമ്മ തന്നിട്ട് എത്രനാളായ് ?.
മകനെ നിന്നെയൊന്ന്
കെട്ടിപ്പിടിക്കണമെന്നും
ഉമ്മവെയ്ക്കണമെന്നും കൊതിയുണ്ട്
പക്ഷെ
നിന്നെ പോലെ ബാല്യത്തില്‍ അല്ലല്ലോ ഞാന്‍ ..
-----
മകനോന്നു കെട്ടിപ്പിടിച്ചിട്ട് ഉമ്മ തന്നിട്ട് എത്രനാളായ് ?.
അപ്പാന്നെയൊന്ന്
കെട്ടിപ്പിടിക്കണമെന്നും
ഉമ്മവെയ്ക്കണമെന്നും കൊതിയുണ്ട്
പക്ഷെ
ഞാന്‍ വളരെ ചെറിയ കുട്ടി അല്ലല്ലോ അപ്പാ ..
--------------------------------
ആഹാ.. കൊള്ളാടാ മച്ചൂ.. നിന്റെയോരോരോ ആഗ്രഹങ്ങള്‍..
ഒന്ന് കെട്ടിപ്പിടിയ്ക്കൂ
ഇപ്പോള്‍ തന്നെ
ഹഹ :) ആഗ്രഹങ്ങൾ...................
ഇത്തരം സ്നേഹപ്രകടനങ്ങൾ നല്ലത് പൊളിറ്റിക്സിലാ ..ട്ടാ
നല്ല പിള്ളയും ഗണേഷ് കുമാറും..!
അച്ഛനെ അങ്ങോട്ട് ചെന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്താല്‍ എന്താ ?
കൊള്ളാം..
:)
അച്ഛന് പേടി..
മകന് ധാടി..
മോനിതൊക്കെ മനസ്സിലാക്കിയ സ്ഥിതിക്ക് അപ്പനെ ചെന്നങ്ങ് കെട്ടിപ്പിടിച്ചൂടേ!?
കലക്കി!
കൊള്ളാമല്ലോ.. :)
mhh.....!!!
Post a Comment