Trending Books

Friday 28 September 2012

അപ്പൻ



അപ്പനൊന്നു കെട്ടിപ്പിടിച്ചിട്ട്
ഉമ്മ തന്നിട്ട് എത്രനാളായ് ?
ഞങ്ങള്‍ അമിതാഭ് ബച്ചനും,
അഭിഷേക് ബച്ചനുമായിരുന്നെങ്കില്‍
സിനിമയിലെങ്കിലും 
കെട്ടിപ്പിടിച്ചേനെ, ഉമ്മതന്നേനെ. 

17 comments:

നിസാരന്‍ .. said...

അത്തരം സ്നേഹപ്രകടനങ്ങള്‍ ഇന്നന്യം.. എവിടെയോ ഒരകല്‍ച്ച വന്നിരിക്കുന്നു ബന്ധങ്ങളില്‍

മൻസൂർ അബ്ദു ചെറുവാടി said...

എവിടെ പോയ്‌ മറഞ്ഞു സ്നേഹം

Muhammed Nizar said...

വാക്കുകള്‍ക്ക് അതീതമായ ഒരു സ്നേഹം ആ മനസ്സിലുണ്ട്......

പാവം!!!!!!!!!! അതെങ്ങനെ പ്രകടിപ്പിക്കും എന്ന് അദ്ദേഹത്തിനും അറിയില്ല...
പ്രകടിപ്പിക്കുന്ന പിതൃ സ്നേഹത്തിനും പ്രകടിപ്പിക്കാത്ത പുത്ര സ്നേഹത്തിനുമിടയില്‍ വീര്‍പ്പുമുട്ടുന്ന ഒരു പാവം അമ്മയും...

പട്ടേപ്പാടം റാംജി said...

അതൊക്കെ പഴഞ്ചന്‍.

Manoraj said...

മകനെ നിന്നെയൊന്ന്
കെട്ടിപ്പിടിക്കണമെന്നും
ഉമ്മവെയ്ക്കണമെന്നും
കൊതിക്കാന്‍ തുടങ്ങിയിട്ടേറെയായ്
അതിന് നിനക്കിപ്പോള്‍
അപ്പനെ വേണ്ടല്ലോ
ഈ അപ്പന്റെ സങ്കടം
അപ്പനാരോട് പറയും
ഒരിക്കല്‍ മനസ്സിലാവും
നിനക്കത്... പക്ഷെ,
കുറേകഴിയണം..
നിന്‍‌കുഞ്ഞ് വളര്‍ന്ന് തന്നോളമാകുമ്പോള്‍
അന്നവന്‍ ഉമ്മ നല്‍കാന്‍ സമയമില്ലാത്തവനാകുമ്പോള്‍...
--------------------------------
ഹോ ഞാനും എഴുതും ഗവിത :)

Jefu Jailaf said...

" നേരല്ല്യ മോനെ, ഞാനീ കഷ്ടപ്പെടുന്നതൊക്കെ നിനക്ക് വേണ്ടിയല്ലേ. "
പതിവ് പല്ലവി..

Unknown said...

അപ്പനൊന്നു കെട്ടിപ്പിടിച്ചിട്ട് ഉമ്മ തന്നിട്ട് എത്രനാളായ് ?.
മകനെ നിന്നെയൊന്ന്
കെട്ടിപ്പിടിക്കണമെന്നും
ഉമ്മവെയ്ക്കണമെന്നും കൊതിയുണ്ട്
പക്ഷെ
നിന്നെ പോലെ ബാല്യത്തില്‍ അല്ലല്ലോ ഞാന്‍ ..
-----
മകനോന്നു കെട്ടിപ്പിടിച്ചിട്ട് ഉമ്മ തന്നിട്ട് എത്രനാളായ് ?.
അപ്പാന്നെയൊന്ന്
കെട്ടിപ്പിടിക്കണമെന്നും
ഉമ്മവെയ്ക്കണമെന്നും കൊതിയുണ്ട്
പക്ഷെ
ഞാന്‍ വളരെ ചെറിയ കുട്ടി അല്ലല്ലോ അപ്പാ ..
--------------------------------

ഹരീഷ് തൊടുപുഴ said...

ആഹാ.. കൊള്ളാടാ മച്ചൂ.. നിന്റെയോരോരോ ആഗ്രഹങ്ങള്..

ajith said...

ഒന്ന് കെട്ടിപ്പിടിയ്ക്കൂ


ഇപ്പോള്‍ തന്നെ

Arun Kumar Pillai said...

ഹഹ :) ആഗ്രഹങ്ങൾ...................

Muralee Mukundan , ബിലാത്തിപട്ടണം said...

ഇത്തരം സ്നേഹപ്രകടനങ്ങൾ നല്ലത് പൊളിറ്റിക്സിലാ ..ട്ടാ
നല്ല പിള്ളയും ഗണേഷ് കുമാറും..!

അമ്മാച്ചു said...

അച്ഛനെ അങ്ങോട്ട് ചെന്ന് കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്താല്‍ എന്താ ?

Satheesan OP said...

കൊള്ളാം..
:)

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

അച്ഛന് പേടി..
മകന് ധാടി..

jayanEvoor said...

മോനിതൊക്കെ മനസ്സിലാക്കിയ സ്ഥിതിക്ക് അപ്പനെ ചെന്നങ്ങ് കെട്ടിപ്പിടിച്ചൂടേ!?

കലക്കി!

Anil cheleri kumaran said...

കൊള്ളാമല്ലോ.. :)

സന്തോഷ്‌ പല്ലശ്ശന said...

mhh.....!!!