ഓർമ്മയിലെ ഒറ്റമരം നീ..
നീല നദിക്കരികെ
ചുവന്ന പാറമേൽ ഒറ്റയ്ക്ക് ;
കാരമുള്ളാൽ നിന്നുടൽ ഭോഗിച്ച
കിഴവൻ വള്ളിയൊരു
കോടാലിക്കരുത്തിലറ്റനാൾമുതൽ
ചുറ്റിപ്പിണയുവാൻ,
കാരമുള്ളാൽ നിന്നുടൽ ഭോഗിച്ച
കിഴവൻ വള്ളിയൊരു
കോടാലിക്കരുത്തിലറ്റനാൾമുതൽ
ചുറ്റിപ്പിണയുവാൻ,
കുത്തിനോവിക്കുവാൻ ഭയത്തിൻ
കിനാവള്ളികളേതുമില്ലാതെയൊറ്റ നീ
സ്വാദ സ്വാതന്ത്ര്യം...
ഏകാന്തതയുടെ കൂർത്ത മൌനം
പോറിച്ച തൊലിയുമായ് ,
കൊടും തണുപ്പിൽ
ഇപ്പോഴും പച്ചയായ് ...
വെയിലുടുത്തു വളർന്ന നിന്നെ
പൊള്ളിക്കാനേതു തണുപ്പിനാവും ?
വെയിലുടുത്തു വളർന്ന നിന്നെ
പൊള്ളിക്കാനേതു തണുപ്പിനാവും ?
ഓർമ്മയിലെ ഒറ്റമരം നീ..
എന്നോർമ്മയിലെ പച്ചമരം നീ..
എന്നോർമ്മയിലെ പച്ചമരം നീ..
ചിത്രം : സച്ചിൻ വിജയൻ
6 comments:
ഈ ഒറ്റ മരത്തെ അറിയുന്നു ഞാന്‍ നെഞ്ചില്‍ ഒരു നെരിപോടെ
ചുവന്ന പാറമേല്‍ ഒറ്റയ്ക്ക്..
അതിനാ പറയുന്നത് കാറ്റുള്ളപ്പോൾ ...........
Good one :)
Regards
jenithakavisheshangal.blogspot.com
വെയിലുടുത്തു വളർന്ന നിന്നെ
പൊള്ളിക്കാനേതു തണുപ്പിനാവും ?
തീക്ഷണമായ വരികള്‍...
ഉചിതമായ ഉപമകള്‍.. ബിംബങ്ങള്‍..
കവിത ഇഷ്ടമായി..
Post a Comment