എന്താണ് നമ്മുടെ പ്രണയം
ഇങ്ങനെ മരങ്ങളായ് പോകുന്നത് ?
കാറ്റത്തെ ഇലയനക്കങ്ങൾ പോലെ
എല്ലാം തലയാട്ടി സമ്മതിക്കുന്നുണ്ടെങ്കിലും
ഒന്നും മിണ്ടാറില്ലല്ലോ;
പരസ്പരം കാണുന്നുണ്ടെങ്കിലും
എത്ര കാലമായിങ്ങനെ
അടുത്തിരിക്കാതെ, ഒന്ന് തൊടാതെ,
ചലിയ്ക്കാതെ നിൽക്കുന്നു;
എങ്കിലും നമ്മളറിയാതെ വേരുകൾ
പരസ്പരം പുണരുന്നുണ്ടാവും,
അതുകൊണ്ട് മാത്രമാകും
നമ്മുടെ മരങ്ങളിപ്പോഴും
ഇങ്ങനെ പച്ചയായ് നില്‍ക്കുന്നത്
34 comments:
Nee kaattu, njaan maram..
Veeraaankutty :)
kollum njan :D
എങ്കിലും നമ്മളറിയാതെ വേരുകള്‍
പരസ്പരം പുണരുന്നുണ്ടാവും,
പുണരുന്നുണ്ട്.
അടിവേരുകൾ തന്നെയാണ് യഥാർത്ഥ പ്രണയത്തിന്റെ പച്ഛപ്പും ,പ്രസരിപ്പും കേട്ടൊ ജൂനിയാത്
കവിതയുടെ കവിത്വത്തിന്റെ പ്രണയത്തിന്റെ വേരുകളുടെ പടര്‍ച്ച...... ഇഷ്ടായി...
അതേ ...,വേരുകള്‍ പുണരുന്നുണ്ടായിരിക്കാം ...
നല്ല കവിത.
ചില പ്രണയങ്ങൾ അങ്ങനെയല്ലെ?
വേരുകൾ തമ്മിൽ ഊഷ്മളമായി പുണരുന്നുണ്ടാവും...
ആശംസകൾ!
നിങ്ങളുടെ പ്രണയങ്ങള്‍ എന്തേ
മരങ്ങളെ പോലെ.....
പുറമേ.. മിണ്ടാതെയും... അറിയാത്ത ഭാവം നടിച്ചും...
മണ്ണിന്റെ തിരശീലകള്‍ക്ക് പിന്നില്‍ പരസ്പരം
പുനര്ന്നും ഒന്നായും...
നിങ്ങള്‍ മരങ്ങളെ പോലെ പ്രണയിക്കാതിരിക്കുക.....
നിങ്ങളുടെ പച്ചപ്പുകള്‍....മണ്ണില്‍ നിന്നും വായുവില്‍നിന്നും
ഉരുവാര്ന്നതാവട്ടെ...
..
വളരെ നന്നായി
വേരുകളിലേക്ക് ഇറങ്ങിചെല്ലുന്ന പ്രണയം.
കവിത നന്നായിട്ടുണ്ട്.
ആശംസകൾ.
എങ്കിലും നമ്മളറിയാതെ വേരുകള്‍
പരസ്പരം പുണരുന്നുണ്ടാവും,
അത് കൊണ്ട് മാത്രമാകും
നമ്മുടെ മരങ്ങള്‍ ഇപ്പോഴും
ഇങ്ങനെ പച്ചയായ് നില്‍ക്കുന്നത് .
punch..!
പ്രണയത്തിന്റെ വേരുകളുടെ പടര്‍ച്ച...... ഇഷ്ടായി...
പകലാ... :)
ഹായ് ...മനസ്സില്‍ ഒലിച്ചിറങ്ങുന്ന കവിത ...:)
ഇഷ്റ്റായി മച്ചു,
അതുകൊണ്ട് തന്നെ.
സ്നേഹം നശിച്ചാല്‍ ഉണങ്ങിപ്പോകുന്നു.
namuku samadhanikam
verukal parasparam punarunnundallo
athukondu nammal pachayayi nilanilkunnumundallo
nannayi aa kandupiditham kavithayil konduvannath
മുത്തുഹബീബെ പച്ചക്കു പറയാൻ കഴിയാത്ത പ്രണത്തിന്റെ വേരുകൾ പടരുന്നതു പ്രണയമ്പോലാണ് പറഞ്ഞതു .വളരെ നന്നായിരിക്കുന്നു
അതെ വേരുകള്‍ പരസ്പരം പുണരുന്നുടാകും.
നല്ല വരികള്‍.
പച്ചപ്പിനു വേണ്ടിയുള്ള പരക്കംപാച്ചിലുപോലെതന്നെയാണ് നിലനില്പിനുവേണ്ടിയുള്ള ആഴ്ന്നിറങ്ങലും.
എങ്കിലുംപുണരുന്നുണ്ടാവും.
ഹൃദ്യമായകവിത..
zariyaanu, athukondu maathramaanu pachhayaakunnath.
ആഴ്ന്നിറങ്ങിയ പ്രണയാക്ഷരങ്ങള്‍...!
നന്നായിട്ടോ...
ഭൂത കാലത്തില്‍ ചുറ്റിത്തിരിയാതെ വര്‍ത്തമാന കാലത്തേക്ക് വാ. കോളാ കുപ്പികളിലേക്കു നിറക്കപെടുവാനുള്ള വിളിയും കാത്തിരിക്കുന്ന അവസാന ജലകണികയും എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന വേരുകളുടെ മുറവിളികേള്കാം. അതിനിടയ്ക് പ്രണയിക്കാന്‍.........
നല്ല ഒരു കവിത ...ശരിക്കും ഇഷ്ട്ടായി ......ആ ചിന്തകള്‍ക്ക് മുന്നില്‍ നമസ്കാരം
പ്രണയം വേരുകളില്‍ എത്തി നില്ക്കുന്നുവല്ലൊ
മരങ്ങള്‍ പച്ചപ്പോടെ നില്‍ക്കാനും പ്രണയം മരിക്കാതെയും കാത്തു സൂക്ഷിക്കാം
നന്ദി പ്രിയരേ..
ലളിതമായ ഒരു കാര്യം അതിമനോഹരമായി നല്ല കാവ്യ ഭംഗിയോടെ പറഞ്ഞു. മനസ്സില്‍ തങ്ങി നില്ക്കുന്ന കവിതകള്‍ അപൂര്‍വം. ഇത് തങ്ങിനില്ക്കുക തന്നെ ചെയ്യും
വേരുകള്‍ പുണരുന്നതും നുഴഞ്ഞ് നോക്കുന്ന പപ്പരാസികള്‍!!!
നന്നായി ജുനൈത് ....
നല്ല കവിത.
"എങ്കിലും നമ്മളറിയാതെ വേരുകള്‍
പരസ്പരം പുണരുന്നുണ്ടാവും"
നല്ല വരികള്‍...
കവിത നന്നായിട്ടുണ്ട് :)
ഭൂമിക്കടിയില്‍ വേരുകള്‍ കൊണ്ട് കെട്ടിപ്പിടിക്കുന്നു ,ഇലകള്‍ തമ്മില്‍ തൊടുമെന്ന് പേടിച്ചു നാം അകറ്റി നട്ട മരങ്ങള്‍....
-വീരാന്‍ കുട്ടി
ആശംസകള്‍ സുഹൃത്തേ !!!
നല്ല കവിത ,ഇഷ്ടമായി..
വേരുകൾ പ്രണയിക്കട്ടെ മരങ്ങളുടെ പച്ചപ്പ് നിലനിർത്താൻ...
Post a Comment