നിന്റെ സ്നേഹത്തെ ഞാന്‍
ഭയപ്പെടുന്നില്ല
നിന്നില്‍ നിന്നും ഒന്നും
ആഗ്രഹിക്കുന്നുമില്ല
നിന്റെ സൌന്ദര്യത്തെ ഞാന്‍
സന്ദേഹിക്കുന്നുമില്ല
സ്വന്തമാക്കല്‍ എന്നുള്ളത്
സ്വാര്‍്ത്ഥതയാകുന്നു
നീയൊരു കാറ്റാകുന്നു
ഞാനൊരു തരുവും
നിന്റെ പുല്‍കല്‍
എന്നെ ഭയപ്പെടുത്തുന്നു ...
പ്രണയം
കാലികമായ നേരത്ത്
ഞാനും നീയും കാഴ്ച്ചക്കാരാണ്
കാമ്പസിലെ
കാറ്റാടി മരങ്ങള്‍ക്കും
ഇലഞ്ഞിതണലിനും
പുറത്തെ സിനിമാ
കൊട്ടകക്കുമറിയാം
പ്രണയത്തിന്റെ ഭാവി വര്‍ത്തമാനങ്ങള്‍
അത് പൂക്കുകയില്ലെന്നും
വെളിച്ചം കുറവാണെന്നും ..
13 comments:
ഒരു മറുപടി കവിത
PEDITHONDAN!
"........വെളിച്ചം കുറവാണെന്നും .."
അതേതായലും നന്നായി..!!
പ്രിയ ബ്ലോഗ്ഗര്‍, ദയവായി 'ജലം' എന്ന വിഷയത്തെ കുറിച്ച് ഒരു ബ്ലോഗ് പോസ്റ്റ് ചെയ്തു കൊണ്ട് വരുന്ന ഒക്ടോബര്‍ 15 ലെ ലോക Blog Action Day ല്‍ പങ്കെടുക്കുക.
പ്രണയത്തിന്റെ പൂക്കാലമല്ലേ കാമ്പസ് ജീവിതം.പിണങ്ങിയും ഇണങ്ങിയും, കൊണ്ടും കൊടുത്തും. അങ്ങനെയല്ലേ?.
മറുപടി ഇങ്ങനെ പരസ്യമാക്കരുത്! അല്ലാ, അതുകൊണ്ട് വായിക്കാൻ പറ്റി എന്നത് വേറെ കാര്യം.
നിന്റെ സ്നേഹത്തെ ഭയപ്പെടുന്നില്ല..
കാറ്റായ നിന്റെ പുൽകലിനെ തരുവായ ഞാൻ ഭയപ്പെടുന്നു..
പ്രണയം.. ജുനൂ നീ എന്നെ സെന്റിയാക്കല്ലേ.. നന്നായിരിക്കുന്നു..
പണ്ട് പ്രേമിച്ചിരുന്ന കാലത്ത് ഈ വരികള്‍ കിട്ടിയിരുന്നെങ്കില്‍..
എല്ലായിടവും പരക്കുന്ന മണം നല്കുന്നു പ്രണയം.
ഐസ്ക്രീം ഒഴിവാക്കിയതില്‍ കണ്ണൂരാന്‍ പ്രതിശേധിക്കുന്നു..! ഐസ്ക്രീം ഇല്ലാതെ പിന്നെന്തോന്ന് പ്രേമം ജുനൈത് ഭായീ..
ജസ്മിക്കുട്ടി,സഹ്യന്,അവര്ണ്ണന്,യൂസഫ്പ,നിശാ സുരഭി,മുകില്‍,മനോ,കുമാരന്,രാംജി സര്,കണ്ണൂരാന്‍..
സന്ദര്‍ശനത്തിനും,വായനക്കും,കമന്റിനും ഒരുപാട് നന്ദി..
സ്നേഹം
നിന്റെ സൌന്ദര്യത്തെ ഞാന്‍
സന്ദേഹിക്കുന്നുമില്ല,സ്നേഹിക്കാന്‍ സൗന്ദര്യം ആവശ്യമില്ല എന്നത് സത്യം
Post a Comment