കുഞ്ഞു മുലപ്പാല്‍ അധികമൊന്നും കുടിച്ചിട്ടില്ല..അവള്‍ക്കു കിട്ടീട്ടില്ല..
കൊടുക്കാന്‍ ആഗ്രഹമില്ലാഞ്ഞിട്ടല്ലാരുന്നു . ഇല്ലായിരുന്നു,അതാണ് സത്യം.പ്രസവം ഏഴാം മാസത്തിലായിരുന്നു.
പ്രീ റ്റേം,കുഞ്ഞിനു ഒന്നര കിലോ മാത്രം ഭാരം.
ജനിച്ചയുടനെ തന്നെ അവളെ ഐ.സി.യുവില്‍,വെന്റിലേറ്ററില്‍ കിടത്തേണ്ടി വന്നു,നീണ്ട പതിനാലു ദിവസം..
അത് കഴിഞ്ഞാണ് ബന്ധുക്കളെല്ലാവരും,എന്തിനു എന്റെ അച്ഛനും അമ്മയും വരെ കണ്ടത്..
അഞ്ചു ദിവസം കഴിഞ്ഞാണ് കുഞ്ഞിനു മുലപ്പാല്‍ കൊടുത്തു തുടങ്ങാമെന്ന് ഡോക്ടര്‍ അറിയിച്ചത്..അത് വരെ അവള്‍ക്കു ഗ്ലൂകോസും ,മരുന്നു കളും
മാത്രമായിരുന്നു..കുഞ്ഞിനു പാല് വലിച്ചു കുടിക്കാനുള്ള ശക്തിയില്ല,പിഴിഞ്ഞ് കൊടുക്കണം. നഴ്സുമാരും,അമ്മയും ഞാനുമൊക്കെ കിണഞ്ഞു ശ്രമിച്ചു,വേദന മാത്രം ബാക്കി.എത്ര വേദന സഹിച്ചാലും നാലോ അഞ്ചോ മില്ലി പാല് കിട്ടും.അത് കൊണ്ട് കുഞ്ഞിന്റെ വയറെങ്ങനെ നിറയാന്‍? പാലില്ല എന്നാ സത്യം ശരിക്കും വിഷമിപ്പിക്കുന്നതായിരുന്നു.ഒടു വില്‍ പാല്‍പ്പൊടി കലക്കി കൊടുക്കാന്‍ തുടങ്ങി..
പാവം മുലപ്പാല്‍ കുടിച്ചു വയറു നിറയ്ക്കാന്‍ ഭാഗ്യമില്ലാത്ത എന്റെ മോള്..
അതുകൊണ്ടാണാവോ എന്തോ,അവളോട് ഇപ്പോഴും ഒരുമ്മ തരാന്‍ പറഞ്ഞാല്‍ ചിരിച്ചു കൊണ്ട് മുഖം തിരിച്ചു കളയും.എനിക്ക് മാത്രമല്ല ആര്‍ക്കും കൊടുക്കാറില്ല..അങ്ങോട്ടുമ്മ കൊടുക്കാന്‍ ചെന്നാലും ഇതാണവസ്ഥ.
മോള്‍ക്ക് അവളുടെ കളിപ്പാട്ടങ്ങളില്‍ ഏറ്റവും ഇഷ്ടം മൂന്നു പാവകളോടാണ്..
എല്ലാം സോഫ്റ്റ് പാവകള്‍,
ഒരു ഒലിവിന്റെ അവളെക്കാളും വലിയൊരു പാവ.
ഒരു മുയലന്‍,പിന്നൊരു പൂച്ചക്കുട്ടി..
അതിലേതെങ്കിലും വേണം അവള്‍ക്കു കൂട്ടിനു..ഉറങ്ങാന്‍ നേരമായാലും..
ഒരു വയസ്സ് കഴിഞ്ഞിട്ടും,ഈ മൂന്നു പാവകളും തന്നെയാണ് അവള്‍ക്കു ഏറ്റവും ഇഷ്ടം.
ഇവ അടുത്തുണ്ടെങ്കില്‍ അവള്‍ക്കു പ്രത്യേക സന്തോഷമാണ്..
ഒരുമ്മ താ മോളെയെന്നു പറഞ്ഞാല്‍,ഈ പാവകള്‍ അടുത്തുണ്ടെങ്കില്‍ അവയ്ക്ക് കൊടുക്കും..
പക്ഷെ മൂക്കില്‍ മാത്രം..കൂടെ കടിയും കൊടുക്കും..
എന്നിട്ട് മനോഹരമായ്,പുതുതായ് വന്ന കുഞ്ഞിരി പല്ലുകള്‍ കാട്ടി ചിരിക്കും..
മിടുക്കി ഉമ്മ കൊടുക്കാന്‍ പഠിച്ചിരിക്കുന്നു..എന്നാല്‍ നമ്മുക്കാര്‍ക്കും ഇല്ല..
ഒരിക്കല്‍ കുഞ്ഞിനെ കയ്യ് മാറാന്‍ ആരുമില്ലാത്ത ഒരു ദിവസം,വസ്ത്രം മാറുമ്പോള്‍ അവളും കൂടുണ്ടാരുന്നു..
മുലഞ്ഞെട്ടു കണ്ടു തൊടണമെന്നു കാണിച്ചു കൊണ്ട് കൈ നീട്ടി..
മുലപ്പാല്‍ കിട്ടീട്ടില്ല,അവളതു തൊട്ടെങ്കി ലും അറിയട്ടെ.
പോന്നു മോള്..
ഭയങ്കര സന്തോഷത്തോടെ അത്ഭുതത്തോടെ കുഞ്ഞു മുലഞ്ഞെട്ടില്‍ തൊട്ടു..
പിന്നെയും പിന്നെയും തൊട്ടു..
എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് മോള് എനിക്ക് ഉമ്മ തന്നു..
ചോദിക്കാതെ,
മുലയില്‍,മുലഞ്ഞെട്ടില്‍..
എന്റെ കണ്ണ് നിറഞ്ഞു പോയ്.
അവളതിപ്പോഴും ഓര്‍ക്കുന്നു...
നഷ്ടത്തിന്റെ,വേദനയുടെ കുഞ്ഞു മനസ്സ്..
അവളെ പിടിച്ചു മാറ്റി,വേഷം മാറി..
കരച്ചില് കണ്ടില്ല എന്ന് നടിച്ചു..
അവളുടെ പ്രിയ പാവകളെ എടുത്ത് കയ്യില്‍ കൊടുത്തു..
വാശിക്കാണെന്ന് തോന്നുന്നു,
പാവകള്‍ക്കെല്ലാം ഒത്തിരിയൊത്തിരി ഉമ്മ കൊടുക്കുന്നു..
അപ്പോഴാണ് ഞാനത് ശ്രദ്ധിച്ചത്..
അവളുടെ ആ മൂന്നു പാവകളുടെ മൂക്കിനും മുലഞ്ഞെട്ടിനും ഒരേ നിറം!!!
എന്റെ പോന്നു മോളെ..
നിന്റെ ഉമ്മകള്‍ക്കൊന്നും ഞങ്ങള്‍ക്ക് അവകാശമില്ല...
നീ ഞങ്ങള്‍ക്ക് തരാത്തൊരുമ്മ,നിന്റെ നെറ്റിയില്‍ .
ഉമ്മ..
20 comments:
നല്ല കഥ,
അതു പറഞ്ഞ രീതിയും നന്നായി.
ആശംസകള്‍
ചെറിയ നൊമ്പരം അരിച്ചിറങ്ങുന്നെന്കിലും മനോഹരമായി അവതരിപ്പിച്ചു കിനിഞ്ഞിറങ്ങുന്ന സ്നേഹത്തോടെ.
paavam.
:(
ജനനം തൊട്ടേ മാതാപിതാക്കൾ അർഹിക്കുന്ന ഒന്നാണ് ഉമ്മ.അത് അനുഭവിക്കുമ്പോഴുള്ള അനുഭൂതി .....അത് വിവരണാതീതമാണ്. നന്നായിരിക്കുന്നു ഈ പോസ്റ്റ്.
നഷ്ടങ്ങളാണ് ചിലപ്പോള്‍ നേട്ടങ്ങളേക്കാള്‍ ഓര്‍ക്കുക (എന്റെ മാത്രം തോന്നലാണോ എന്നറിയില്ല ) .കഥ ഇഷ്ടായി .
ജുനയിതെ
കിഡു.
മനസിനു ഒരു വിഷമം.
വലരെ നല്ല പ്രെസെന്റഷന്..
ജുനൈദേ,
ഇത്തരം ഓര്‍മ്മപെടുത്തല്‍ നന്നായി. പലരും ഇന്ന് മറന്നു പോകുന്നു. മാതൃത്വത്തിന്റെ മഹത്വം വരെ.. പിന്നെയല്ലേ മുലയൂട്ടല്‍.. നന്നായി പറഞ്ഞു.
മനോഹരമായി അവതരിപ്പിച്ചു...
നന്നായി പറഞ്ഞു കഥ.
nannayi..katha
ishtaayi
എന്റെ പോന്നു മോളെ..
നിന്റെ ഉമ്മകള്‍ക്കൊന്നും ഞങ്ങള്‍ക്ക് അവകാശമില്ല...
നീ ഞങ്ങള്‍ക്ക് തരാത്തൊരുമ്മ,നിന്റെ നെറ്റിയില്‍ .
ഉമ്മ..
വെറുതെ ഫീലിങ്ങ്സാക്കാനായിട്ട്...:(
പൊക്കിള്‍കോടി മുറിച്ചു മാറ്റുമ്പോള്‍, മുലപ്പാലിലൂടെയാണ് മാതൃത്തത്തോടുള്ള വൈകാരിക ബന്ധം കുഞ്ഞുങ്ങളില്‍ വളരുന്നത്.അതുമനസ്സിലാക്കാന്‍ പരിഷ്കാര പ്രേമത്തിന്റെപിന്നാലെ പരക്കം പായുന്ന ആധുനിക സ്ത്രീ സമൂഹത്തിനു കഴിയാതെ വരുന്നു.
ഫലമോ,
മാതൃത്വ ത്തോട് ആദരവില്ലാതെയും,നിഷേധിയും,കുടുംബത്തിനോ,സമൂഹത്തിനോ,രാജ്യത്തിനോ ഗുണമില്ലാത്ത സ്വഭാവ വൈകല്യങ്ങളിലൂടെ നാശം വിതക്കുന്ന തരത്തില്‍
വളരുന്നു.
മുലപ്പാല്‍ ബന്ധത്തിന്റെ മഹത്വം വിളിച്ചോതുന്ന കൊച്ചു കഥ കാലീക പ്രസക്തിയുള്ളതാണ്.
നനായി അവതരിപ്പിക്കുകയും ചെയ്തിരിക്കുന്നു.
ഭാവുകങ്ങള്‍
----ഫാരിസ്
ചെറുവാടി,
രാംജി സര്
ചന്ദ്രകാന്തം,
യൂസുഫ്പ
ജീവി കരിവെള്ളൂര്‍
അംജിത്
മനോരാജ്
ജിഷാദ്
മുകില്‍
The man to walk with
അനീഷ്
കുമാരന്
ഫാരിസ്.
സ്നേഹം പങ്കു വെച്ച എല്ലാവര്ക്കും നന്ദി..
സസ്നേഹം
.
ജുനൈദ്,ഫസീ,ഫാത്തിമ.
മുലപ്പാലിന്റെ മഹത്വം ......അതുകൂടിയല്ലേ മാതൃത്വം മഹത്തരം ആക്കുന്നത്.....
അമ്മിഞ്ഞപ്പാലിലൂടെ കുട്ടിക്ക് കിട്ടുന്നത്,വെറും വിശപ്പ് മാറ്റാനുള്ള ആഹാരം മാത്രമല്ല.
അമ്മയുടെ സ്നേഹവും ,കരുതലും എല്ലാം ആണ്...
അമ്മയുടെ മാറില്‍ ചേര്‍ന്നിരിക്കുമ്പോള്‍
അനുഭവിക്കുന്ന സുരക്ഷിതത്വം
കുഞ്ഞിനു മറ്റെവിടെ നിന്നെങ്കിലും കിട്ടുമോ?
നന്നായി അവതരിപ്പിച്ചു.ഇഷ്ടായി...
valare nannaayi ...........
നന്നായിരിക്കുന്നു .മനസ്സില്‍ തൊട്ടു ഈകഥ
കുഞ്ഞരി പല്ലുകള്‍ കാണിച്ചു ചിരിച്ചു മയക്കുന്ന ഒരു കുഞ്ഞുമോള്‍ വീട്ടിലുള്ളത് കൊണ്ടു ഈ മോളുടെ വേദന ശരിക്കും ഫീല്‍ ചെയ്തു.
നല്ല അവതരണം
മനസ്സിലൊരു നൊമ്പരം നിറയുന്നു..
മനസ്സ് നിറഞ്ഞു പോയി.....
IT IS TOUCHING MACHA,
I GOT IT !
SOMETIMES REALITY OVERCOMES IMAGINATION
Sunil
Post a Comment