"ഏകനല്ല ഞാനിന്നീ യാത്രയില്‍
കൂടെയുണ്ട് നീ ശബ്ദമായ്,പ്രണയമായ്.."
ഈ രാത്രിയില്‍ ഇത്രയും ദൂരം ഒറ്റയ്ക്ക് പോകാമെന്ന് വെച്ചത് തന്നെ അങ്ങെത്തുന്നത് വരെ നീ
ഫോണ്‍ ചെയ്യാമെന്ന് സമ്മതിച്ചത് കൊണ്ട് മാത്രമാണ്.
നിന്റെ ശബ്ദം,
നീ തുറന്നു തന്ന പ്രണയം,അതാണിന്ന് എന്റെ ഊര്‍ജ്ജം,സത്യം,എത്രയോ ബാറിന്റെ വാതിലുകള്‍ കണ്മറഞ്ഞു പോകുന്നു .
ദേ,ഒരെണ്ണം ഇപ്പോഴും കടന്നു പോയി ...
ബട്ട്..ഞാന്‍ കടന്നില്ല.നിന്നോട് സംസാരിക്കുന്നതിനേക്കാള്‍ വല്യ ലഹരിയൊന്നും ഒരു ശ്വേത കുസൃതികള്‍ക്കും തരാനാവില്ല പൊന്നേ..
അതി വിശാലമായ എം.സി.റോഡ് ,ഈ നേരമായത് കൊണ്ടാവും അധികം വാഹനങ്ങള്‍ പോലുമില്ല നമ്മളെ ശല്യപ്പെടുത്താന്‍..
എന്തിനാണ് പെണ്ണെ ഇത്രയേറെ എന്നെ പ്രണയിക്കുന്നത്..
നമ്മള്‍ ഒരുമിച്ചു ചിലവഴിച്ച ഈ സുന്ദര സായ്ഹാനം എങ്ങനെ ഞാന്‍ മറക്കും..
ആ കടല്‍തീരവും,സൂര്യാസ്തമനവും ഈ ജീവിതകാലം മുഴുവന്‍ എന്റെ ഓര്‍മ്മയില്‍ കാണും..
അവിടെ എവിടെങ്കിലും നീ എന്റെ മനസ്സ് കണ്ടോ കൊച്ചേ..
അവനിപ്പോള്‍ എന്റെ കൂടെയില്ല.
അവിടെയെങ്ങാനും കാണുകയാണെങ്കില്‍,മിക്കവാറും നിന്റെ കൂടെ തന്നെ കാണും,ദയവായി എന്റെ അടുത്തേക്കൊന്നു പറഞ്ഞു വിടൂ..
ഒന്നുമല്ലെങ്കിലും മുപ്പത്തിമൂന്നു കൊല്ലം എന്നോടൊത്തു കഴിഞ്ഞതല്ലേ?
അസ്തമനം കാത്തു നമ്മള്‍ നിന്നപ്പോള്‍ എന്റെ മനസ്സിറങ്ങി കടലിലേക്ക് പോയി..
നിന്നോടോപ്പമില്ലെങ്കില്‍ തീര്‍ച്ചയായും അവനവിടെ കാണും,നിന്നോടൊത്തു ചിലവഴിച്ച സുന്ദര നിമിഷങ്ങള്‍ അയവിറക്കി കൊണ്ട് ആ കടല്‍ തീരത്ത് ഒറ്റയ്ക്ക്,പാവം,അവനെ കണ്ടെത്തി എന്റെയടുത്തേക്ക് തിരിച്ചയക്കെടാ ...
ഇല്ല റോഡ് വിജനം,
അധികം സ്പീഡിലല്ല ഓടിക്കുന് നത്,വേഗത വെറും അറുപതു കി.മീ. മാത്രം.
മുന്നില്‍ നടുക്ക് വെളുത്ത വരയുള്ള വെല്‍വെറ്റ് പോലെ കറുകറുത്ത റോഡ്
രണ്ടു വശങ്ങളിലുള്ള ചുവന്ന റിഫ്ലക്ടറുകളും,നടുക്കുള്ള വെള്ള റിഫ്ലക്ടറുകളും ഒരു പോലെ തിളങ്ങുന്നു,
നിന്റെ കണ്ണുകള്‍ പോലെ..
ശരിക്കും എന്ത് തിളക്കമാണെന്നോ,റിഫ്ല ക്ടെറുടെ കാര്യമല്ല നിന്റെ കണ്ണുകള്‍..
ആ കണ്ണ് മാത്രമായി നിന്റെ പ്രൊഫൈല്‍ കണ്ടാല്‍ ആള്‍ക്കാര്‍ മറ്റു പലതും കരുതും..
എന്ത് കരുതുമെന്നോ?പറയാന്‍ എനിക്ക് മനസ്സില്ല..
ഒരു ആമ്പുലന്‍സ് ചീറി പാഞ്ഞു വരുന്നു..വഴി ഒതുക്കി കൊടുക്കട്ടെ...
ജീവനും കൊണ്ടോടുന്ന ആമ്പുലന്‍സ്,അതെ ആരുടെയോ ജീവനും കൊണ്ട്..
ഞാനും വണ്ടി നിര്‍ത്തട്ടെ,
മൂത്രമൊഴിക്കാന്‍..
നക്ഷത്രങ്ങളോട് രണ്ടു കൊച്ചു വര്‍ത്തമാനം പറയാന്‍..
നിന്നോട് പറഞ്ഞതൊന്നും പോരാഞ്ഞിട്ടല്ല...
അവ അങ്ങോട്ട് വരുമ്പോള്‍ നിന്നെ ഞാനൊരുപാട് പ്രണയിക്കുന്നുണ്ടെന്നു പറയാന്‍ വേണ്ടി രണ്ടു കൊച്ചു വര്‍ത്തമാനം അത്രേയുള്ളൂ..കഴിഞ്ഞു ഞങ്ങള്‍ നീങ്ങി തുടങ്ങി..
ശരിക്കും കറുത്ത വഴി,
പകലത്തെ ചൂടും,തിരക്കും ഒഴിഞ്ഞു വിശ്രമിക്കുകയാവും..
പകല്‍ എത്ര പേര്‍ അഹങ്കാരത്തോടെ ചവിട്ടിമെതിച്ച് കടന്നു പോയ വഴി..
ഇപ്പോള്‍ ആരുമില്ല,
ഞാനും നീയും നമ്മുടെ പ്രണയവും..
അതും പേറി ഇവള്‍ എന്നെയും കൊണ്ടങ്ങനെ പോവുന്നു...
അല്ല സുഖമായ് ഒഴുകുന്നു..
ഇന്നത്തെ ദിവസം സ്വപ്നം പോലെയാടാ,
ഞാന്‍ കണ്ട ഏറ്റവും നല്ല സ്വപ്നം..
വിശ്വാസം തീരെ വരുന്നില്ല..ഇന്ന് മുഴുവന്‍ ഞാന്‍ നിന്റെ കൂടെയായിരുന്നുവെന്ന്..
ഇന്ന് ഞാനെല്ലാത്തിലും പ്രണയം കാണുന്നു..
ഈ കറുത്ത റോഡിലും,
വഴി തിരിച്ചു കാട്ടും റിഫ്ലെക്ടറിലും
ആരുടെയോ ജീവന്‍ പിടിച്ചു കൊണ്ടോടിയ ആമ്പുലന്സിലുമെല്ലാം പ്രണയം..
പ്രണയം മാത്രം..
ഇന്നീ വര്‍ത്തമാനം തടയാന്‍ ഒരു പോലീസുകാരന്‍ പോലും കടന്നു വന്ന വഴികളിലൊന്നും കണ്ടില്ല..
ഉണ്ടായിരുന്നെങ്കില്‍ അയാളെയും ഞാന്‍ പ്രണയിച്ചേനെ..
ഹേയ്,നോക്കിയോടിക്കുകയോന്നും വേണ്ട..
ഇവള്‍ക്കറിയാം വഴികളെല്ലാം,എന്നെയും..
അതുകൊണ്ടാവണം ഒന്നും മിണ്ടാതെ വരുന്നത്..
അല്ലെങ്കില്‍,നമ്മുടെ വര്‍ത്തമാനം കേട്ട് ഇവളും പ്രണയിച്ചു തുടങ്ങി കാണും..
സ്വപ്നമേ,എന്റെ പ്രണയമേ..
ഇതാ വീടെത്തിയിരിക്കുന്നു..126 കി.മീ..കടന്നു പോയത് ഞാനറിഞ്ഞില്ല..മൂന്നു മണിക്കൂറും..
ഗെയ്റ്റ് തുറക്കുന്നുണ്ട്..ഭാര്യ വരുന്നു..
എന്നാല്‍ നീ വെച്ചോ..രാത്രിയില്‍ എസ്.എം.എസ്..മറക്കണ്ട
നിനക്കും മകള്‍ക്കും ശുഭരാത്രി..
--
22 comments:
ഞാനിത്രെയേ കേട്ടുള്ളൂ...സത്യം
ഗെഡി.. ഈ പോക്കുപോയാ പണികിട്ടും...
ഒരു കാര്യം പിടികിട്ടിയില്ല ഇതിനെടെക്കേതാ ഒരു മറ്റവന്‍ ലവള്‌ടെ കൂടെ...
ലവളാളു കൊള്ളാലോ..... അവനെ കൂടെ കൂട്ടി നിന്നെ വിളിച്ച് സൊള്ള്വാല്ലേ... ലവളു മാത്രല്ല നീയാരാ മോന്‍....
എന്ത്!!! നീയിത്രയേ കേട്ടുള്ളു ന്നോ.. അപ്പോ ഇതാരെക്കുറിച്ചാ... കണ്‍ഫ്യൂഷന്‍... എനിക്ക് പ്രന്തായേ....
എനിക്ക് പ്രാന്തായെ...
ജുനാ.... നിന്നെ ഒരിക്കല്‍ എന്റെ കൈയ്യില്‍ കിട്ടും
'കിലോ' കണക്കില്‍ പ്രനിയിക്കുന്നത് മനസ്സിലാക്കാം. കി.മീ. കണക്കില്‍ പ്രണയിക്കുന്നത്, ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ്. മനപ്പായസമാണെങ്കിലും, സംഭവം തരക്കേടില്ല കേട്ടോ! നന്നായിട്ടുണ്ട്.
കൊള്ളാം. നന്നായിട്ടുണ്ട്!
ഈ വഴിക്ക് വീണ്ടും വരാം.
തുടക്കത്തില്‍ പറഞ്ഞത് ഒരു രണ്ടാം ജന്മത്തിലെ സൂചനപോലെ തോന്നിച്ചു.
കിലോമീറ്ററോളം നീളമുള്ള പ്രണയം കൊള്ളാം.
ജുനൈദേ.. ഇതൊക്കെ ഞാന്‍ അടുത്ത വട്ടം വിളിക്കുമ്പോള്‍ ഭാര്യയോട് ചോദിക്കട്ടേട്ടാ.. ഗള്ളാ.. ഹ..ഹ.. കൊള്ളാം എഴുത്ത്
വീടെത്തിയപ്പോള്‍ നിര്‍ത്തിയത് നന്നായി..
ഓടിഹിന്ദിയില്‍ ഒരു ചൊല്ലുണ്ട്.. ‘സബ്‌കോ അപ്‌നാ ബച്ചാ ഓര്‍ ദൂസരോം കീ ബീവി അച്ഛാ ലഗ്‌താ ഹേ “ (എല്ലവര്‍ക്കും സ്വന്തം മക്കളും അന്യന്റെ ഭാര്യയും സൂപ്പര്‍ ആണെന്ന് തോന്നും )ഞാന്‍ ഓടി ട്ടോ
കള്ളാ!!
അപ്പൊ ഇങ്ങനെ ഒക്കെ ആണല്ലേ കാര്യങ്ങള്‍.
സ്വപ്നത്തിന്റെ സ്പീഡ് മീറ്ററിൽ രേഖപ്പെടുത്താതിരുന്നത് നന്നായി. അല്ലെങ്കിൽ എവിടെയെങ്കിലും പോയി കീഴ്മേൽ മറിഞ്ഞേനെ.
വണ്ടിയോടിക്കുമ്പോഴും സ്വപ്നം കാണുന്നുവോ??
ഹോ..വീടെത്തിയപ്പോഴെങ്കിലും നിര്‍ത്തിയല്ലോ...?
ഫാഗ്യം...ഒരു സ്വപ്നായിരുന്നു ല്ലേ...?
വണ്ടിയോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കരുതെന്നു
അറിയില്ലേ...?പോലീസുകാരുടെ മുന്നില്‍ പെടാതിരുന്നത് നന്നായി...
കൊച്ചു ഗള്ളാ......:)
നല്ലവളായ എന്റെ ആ കുഞ്ഞു പെങ്ങളെന്തിയേ? ജുനൈദിന്റെ പുന്നാര ഭാര്യ ആ കുട്ടിയെ കാണട്ടെ, ഈ വിവരം ഞാന്‍ പറഞ്ഞു കൊടുത്തു ശരിയാക്കി തരാം.....
ഞാനും പ്രേമിച്ചുപോകും
ഇതാണ് കൈയ്യിലിരുപ്പെങ്കിൽ അധികമൊന്നും കേൾക്കാൻ നീ ഉണ്ടാവില്ല മച്ചാ... :)
Good one :-)
സ്വപ്നമേ,എന്റെ പ്രണയമേ..ഇതാ വീടെത്തിയിരിക്കുന്നു.
എന്താ... ഇത്... എത്ര പ്രണയാമ്പരം ഒരിക്കലും മറക്കാത്ത സന്ധ്യകള്‍ ,നക്ഷത്രങ്ങള്‍.
നീണ്ട വടിവുള്ള കറുത്ത റോഡുകള്‍ ഒഴിച്ചിട്ട പ്രണയത്തിന്റെ ഒറ്റതിരിഞ്ഞ ഒരുയാത്ര.
ഒന്നെനിക്കറിയാം പക്ഷെ ഞാന്‍ ആരോടും പറയില്ല
adyamaayi aanivide,nannayitund,aashamsakal
ha ha ha! narmmam kalakki..
ഓ ഞാന്‍ വിചാരിച്ചു വല്ല അനശ്വര പ്രണയമോ മറ്റോ ആണെന്ന്. പെണ്ണ് കെട്ടി കുട്ടികളായി, വീടായി കഴിഞ്ഞ മുപ്പത്തിമൂന്നുകാരാ...അഡ്രസ് താ..അടി പാര്‍സല്‍ അയക്കാനാ..പിന്നേയ്, ഈ അനശ്വര പ്രണയ കാവ്യം, ഭാര്യയെ അറിഞ്ഞാല്‍ വിലാപ കാവ്യമാവും....
Post a Comment