Trending Books
Monday, 15 March 2010
എന്റെ പഴയ കാമുകി..
ഉച്ചക്ക് ചെറിയ ശബ്ദത്തില്‍ കവിത വെച്ച്,ഭാര്യയുടെ മാറിലേക്ക് തല പൂഴ്ത്തി ഉറങ്ങാന്‍ തുടങ്ങിയപ്പോളാണവള്‍ വന്നത്.
എന്റെ പഴയ കാമുകി,
സത്യത്തില്‍ ആദ്യം വന്നത് ഫോണ്‍ കോളായിരുന്നു.
പരിചയമില്ലാത്ത നമ്പര്‍.
ഹലോ,ഉറക്കച്ചടവില്‍ പറഞ്ഞു..
ഇത് ഞാനാ....................
ഉറക്കം പറപറന്നു..ഒരു ചെറിയ നെഞ്ചിടിപ്പ്..
ഇതിപ്പോള്‍ എവിടാ..
നാട്ടിലുണ്ട്..
ഒന്ന് കാണണം.
ഒരു നിമിഷത്തെ മൌനത്തിനു ശേഷം പറഞ്ഞു അതിനെന്താ വീട്ടിലോട്ടു വന്നോളു,ഒറ്റക്കെയുള്ളോ?
അതെ,സാജും,കുഞ്ഞും വന്നില്ല..
ശരി,എപ്പോഴാ വരുന്നത്..
ഉടനെയെത്തും..
ഒരു മണിക്കൂറിനുള്ളിലാളെത്തി..
പഴയ രൂപമേയല്ല..
കല്യാണത്തിനു കണ്ടതാ..എട്ടു വര്‍ഷം കഴിഞ്ഞിരിക്കുന്നു...
ഒരു ഓക്വര്‍ഡു വട്ട കണ്ണട,ചുവന്ന ഫ്രെയിം..
ആകെ ക്ഷീണിത രൂപം..
ഹലോ..
ഭാര്യ എവിടെന്നു തിരിഞ്ഞു നോക്കികൊണ്ട് ഞാനും ഹലോ പറഞ്ഞു
എന്തൊക്കെയുണ്ട് വിശേഷങ്ങള്‍..
സുഖം,,വീട് ആര് പറഞ്ഞു തന്നു?
ദേ,തന്റെ ചെറിയമ്മ കൂടെയുണ്ടാരുന്നു
പഴയ കൂട്ട് പൊടി തട്ടിയെടുത്തല്ലേ..
നിങ്ങടെ കല്യാണകഥയൊക്കെ പറഞ്ഞു തന്നു..
അതെന്തു കഥയാ?
ഒത്തിരി പാട് പെട്ടാണത്രെ നിങ്ങള്‍ ഒന്നായതെന്നു..
ഊം..ഞാനൊന്ന് മൂളി,
ബാ ഇരിക്ക്..
മഴ ചാറി തുടങ്ങി..
സിറ്റ് ഔട്ടിലേക്ക് എറിച്ചില്‍ അടിക്കുന്നു..
അകത്തോട്ടിരിക്കാം.
വേണ്ട,എത്ര നാളായി മഴയിങ്ങനെ പെയ്യുന്നത് കണ്ടിട്ട്
നമ്മുക്ക് ഇവിടിരിക്കാം..പണ്ടെത്ര മഴ കണ്ടതാ ഒരുമിച്ച്..
നിശബ്ദനായ് ഞാനും മഴയിലേക്ക് നോക്കിയിരുന്നു..
അവളെ ഞാന്‍ കാണുകയായിരുന്നു,ഒരുപാട് നാളുകള്‍ക്കു ശേഷം..
എന്തിനാണ് വന്നതെന്നോ,ഇപ്പോളെവിടാണെന്നോ ഒന്നും ചോദിച്ചില്ല,അവളൊന്നും പറയുന്നുമില്ല
വെറുതെ മഴ നോക്കിയിരിക്കുന്നു...
എന്റെ മനസ്സ് വായിച്ചത് പോലെ പെട്ടന്നവള്‍ പറഞ്ഞു..
വെറുതെ,വെറും വെറുതെ വന്നതാ,നാട്ടിലുണ്ടെന്നറിഞ്ഞപ്പോള്‍ ഒന്ന് കാണണമെന്ന് തോന്നി..
അത്ര മാത്രം..
അമ്മ ചായ കൊണ്ട് വന്നു..
പഴയ ദേഷ്യം ഇപ്പോഴും അമ്മയുടെ മുഖത്തുണ്ടെന്നു തോന്നുന്നു..
എനിക്കുള്ളില്‍ ചിരി വന്നു..
ആരോടാണമ്മ ഇപ്പോഴും ഈ ദേഷ്യം കാണിക്കുന്നത്..
രണ്ടു പേരും അവരവരുടെ ജീവിതത്തില്‍,രണ്ടു ധ്രുവങ്ങളില്‍..
ഈ മഴയൊക്കെ നമ്മുടെ ജീവിതത്തില്‍ ഇത് പോലെയിനിയും പെയ്യുമോ?
അവളുടെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു..അതോ എനിക്ക് തോന്നിയതാണോ..
സാജിനൊന്നും മഴ ഇഷ്ടമേയല്ല..മഴ വന്നാല്‍ അപ്പോള്‍ ചുരുണ്ട് കൂടും..അഞ്ചു വരെ തികച്ചു എണ്ണണ്ട അതിനു മുന്‍പേ കൂര്‍ക്കം വലി കേള്‍ക്കാം..
ഹ ഹ ..ഞാന്‍ വെറുതെ ചിരിച്ചു..
ഉടനെ തിരിച്ചു പോകുമോ?
അടുത്താഴ്ച്ച..
ഒന്നുമൊന്നും പറയാനില്ല..ഭാര്യ ഇടയ്ക്കു വന്നു നോക്കുന്നുണ്ട്,
ഞാന്‍ കണ്ടില്ലയെന്ന് നടിച്ചു..
എന്നാല്‍ ഞാനിറങ്ങട്ടെ,
ഒന്നും പറഞ്ഞില്ല,മഴയല്ലെയെന്നു മാത്രം ചോദിച്ചു..
സാരമില്ല ,ആ പഴയ ചിരി മുഖത്തൊന്നു മിന്നിയോ?
ചായ കപ്പു നീട്ടി..
പിടിക്കുന്നതിനു മുന്‍പ് കൈവിട്ടു...
ക്ടിന്..
ഭാര്യയുടെ നെഞ്ചത്ത് നിന്നും ഞെട്ടിയെഴുന്നേറ്റു..
മാന്‍ ഹോളിന്റെ ഇരുമ്പ് അടപ്പിന്റെ മുകളിലൂടെ ഒരു ട്രക്ക് പാഞ്ഞു പോകുന്നു..
മുരുകന് കാട്ടാക്കട കവിത ചൊല്ലുന്നു..
"അരികില്‍ ശീമക്കാറിന്നുള്ളില്‍
സുഖ ശീതള മൃദു മാറിന് ചൂരില്‍
ഒരു ശ്വാനന് പാല് നുണവതു കാണാം"
Saturday, 13 March 2010
ദൈവം
നീ ദൈവത്തിൽ വിശ്വസിക്കുന്നുവോ?
ഒന്നും സംസാരിക്കാത്ത,
ഒരു ഭാഷയും അറിയാത്ത ദൈവത്തെ?
പടക്കളത്തിൽ മൂകനായ്
ഒന്നും സംസാരിക്കാത്ത,
ഒരു ഭാഷയും അറിയാത്ത ദൈവത്തെ?
പടക്കളത്തിൽ മൂകനായ്
മരുന്നിൽ മയങ്ങി,അന്ധനായ്
ചോരച്ചാലിന് നടുവില്‍,
പ്രതീക്ഷകളുടെ ചാരവുമായി നില്ക്കുന്ന
വിഭ്രാന്തനായ ദൈവത്തെ?
വെടിയുണ്ടകളുടെ പേമാരിയിൽ
പ്രതീക്ഷകളുടെ ചാരവുമായി നില്ക്കുന്ന
വിഭ്രാന്തനായ ദൈവത്തെ?
വെടിയുണ്ടകളുടെ പേമാരിയിൽ
ഒന്നിനെയും സംരക്ഷിക്കാതെ
ഒന്നിലും കരുപ്പിടിക്കാതെ
എന്തിന്,
നിലച്ച നിൻ ശ്വാസമറിയാഞ്ഞ
ഭീതിതനായ ദൈവത്തെ?
നീ മരിച്ചു,
ഞാനുറക്കെ കരഞ്ഞു
അടക്കിയോ ദഹിപ്പിച്ചോ,
അതിനായ് ശേഷിച്ചിരുന്നുവോ
ഒന്നുമറിയില്ല ഇന്നും..
ഈ ദൈവത്തിൽ നീ വിശ്വസിക്കുന്നുവോ?
ഒന്നിലും കരുപ്പിടിക്കാതെ
എന്തിന്,
നിലച്ച നിൻ ശ്വാസമറിയാഞ്ഞ
ഭീതിതനായ ദൈവത്തെ?
നീ മരിച്ചു,
ഞാനുറക്കെ കരഞ്ഞു
അടക്കിയോ ദഹിപ്പിച്ചോ,
അതിനായ് ശേഷിച്ചിരുന്നുവോ
ഒന്നുമറിയില്ല ഇന്നും..
ഈ ദൈവത്തിൽ നീ വിശ്വസിക്കുന്നുവോ?
ഒന്നുമറിയാത്ത ഈ ദൈവത്തിൽ?
Friday, 5 March 2010
Subscribe to:
Posts (Atom)