Trending Books

Tuesday 24 November 2009

വാമ്പയര്‍


ദിവസവും അനേകം 
ദൈവങ്ങൾ ജനിക്കുകയും, 
പൂജിക്കപ്പെടുകയും ചെയ്യുന്നയിവിടെ 
ഒരു ദിവസം,
ഞാനുമവരിലൊരാളാവും 
തണുത്ത കൈകൾ കൊണ്ട്
നിന്നെ തൊട്ടു ഞാനറിയും 
എന്റെ ചോര നിന്റെ 
ചുണ്ടുകളെ ചുവപ്പിക്കും 
രുചിയറിഞ്ഞു നുണഞ്ഞു
ഈ പകലുകളെ നീ സ്വന്തമാക്കൂ
രുചിയുടെ മൂർദ്ധന്യത്തിൽ
നീയൊരു കാറ്റ് 
എവിടെയും ഉറയ്ക്കാത്തൊരാത്മാവ്

11 comments:

പാവത്താൻ said...

അയ്യോ, ആത്മാവേ..എനിക്കു പേടിയാകുന്നേ.... എന്നെ കൊന്നു ചോര കുടിക്കല്ലേ.....

Jayesh/ജയേഷ് said...

dracula!!!

ചേച്ചിപ്പെണ്ണ്‍ said...

മാതാവേ,.................!

ജുനൈദ് : നിന്നോട് ഞാന്‍ കൂട്ടില്ല , നീ ഇപ്പൊ ആ വഴി വരാറെ ഇല്ലല്ലോ

Rejeesh Sanathanan said...

എന്നോട് കളിയ്ക്കരുത്........തളയ്ക്കും ഞാന്‍.....

Deepa Bijo Alexander said...

:-)

പാവപ്പെട്ടവൻ said...

ദുഷ്ടാ....... യു.. രക്തദാഹി

ഷൈജു കോട്ടാത്തല said...

എവിടെയെങ്കിലും ഉറയ്ക്കൂ

എവിടയാണെന്ന് ചോദിച്ചു ഒരു സ്ക്രാപ്പ് അയച്ചിരുന്നു
അത് കാക്ക കൊത്തിക്കൊണ്ടു പോയി!!
വീണ്ടും താങ്കള്‍ വരുമ്പോള്‍, എനിയ്ക്ക്
ഒന്‍പതു മാസത്തേയ്ക്ക് ഈ വഴി വരാന്‍ പറ്റില്ല.
ഇത് പോലെ നല്ല കവിതകള്‍ തുടരൂ
ഞാന്‍ ഒരുമിച്ചു വായിച്ചു കൊള്ളാം.

രാജേഷ്‌ ചിത്തിര said...

:)
വാമ്പയര്‍ ഇന്‍ വെനിസ് ...
ഇതിലെ ,ഇപ്പോ പോയി ..
നല്ല ഭാവന ....

ഭൂതത്താന്‍ said...

kollam

സന്തോഷ്‌ പല്ലശ്ശന said...

ജുനാ..നീയിതല്ല ഇതിനപ്പുറവും ചെയ്യും ദുഷ്ടന്‍......ഒരീസം നിന്നെ എന്‍റെ കൈയ്യില്‍ കിട്ടും....

വയ്സ്രേലി said...

മണിചിത്ര താഴ് പണിയിക്കണോ?