നീ എന്റെ ലോകം
കീഴ്മേൽ മറിച്ചിരിക്കുന്നു
നിന്റെ സ്നേഹം മുഴുവൻ
എന്റെമേൽ ചൊരിയൂ,
ഞാൻ മുന്‍പത്തെക്കാളേറെ സ്വാർത്ഥൻ
കൈവശക്കാരനെന്ന അഹങ്കാരം
എന്നെ പൊതിഞ്ഞിരിക്കുന്നു
ഈ ദ്വീപിന്റെ പുറംവാതിൽ
എന്നെന്നേക്കുമായ് അടയട്ടെ
ഏതു തിരമാല മുട്ടിയാലും
കര കരഞ്ഞു വിളിച്ചാലും
പുറത്തിറങ്ങാൻ കഴിയാതെ
ഈ പ്രണയക്കടലിൽ;
ഇതിൽ ഞാനലിഞ്ഞു തീരട്ടെ
എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം
പ്രണയിച്ചു പ്രണയിച്ച്....
പിന്നെയും പ്രണയിച്ച്..
കീഴ്മേൽ മറിച്ചിരിക്കുന്നു
നിന്റെ സ്നേഹം മുഴുവൻ
എന്റെമേൽ ചൊരിയൂ,
ഞാൻ മുന്‍പത്തെക്കാളേറെ സ്വാർത്ഥൻ
കൈവശക്കാരനെന്ന അഹങ്കാരം
എന്നെ പൊതിഞ്ഞിരിക്കുന്നു
ഈ ദ്വീപിന്റെ പുറംവാതിൽ
എന്നെന്നേക്കുമായ് അടയട്ടെ
ഏതു തിരമാല മുട്ടിയാലും
കര കരഞ്ഞു വിളിച്ചാലും
പുറത്തിറങ്ങാൻ കഴിയാതെ
ഈ പ്രണയക്കടലിൽ;
ഇതിൽ ഞാനലിഞ്ഞു തീരട്ടെ
എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം
പ്രണയിച്ചു പ്രണയിച്ച്....
പിന്നെയും പ്രണയിച്ച്..
14 comments:
നിന്റെ സ്നേഹം മുഴുവന്‍
എന്റെമേല്‍ ചൊരിയൂ,
ഞാന്‍ മുന്‍പത്തെക്കാളേറെ സ്വാര്‍ത്ഥന്‍
നല്ല പ്രണയ കവിത.
:)
സുനാമി പോലെ ഒരു പ്രണയം
കൊള്ളാലോ ചങ്ങാതി
ജുനാ നീ പ്രണയിക്കൂ.... പക്ഷെ പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥിതില്‍ നിന്നുകൊണ്ടു അവളുടെ പുറം വാതിലുകള്‍ കൊട്ടിയടച്ച് നീയൊരുക്കിയ പ്രണയ സരിത്തില്‍ മുങ്ങികുളിക്കൂ... (കൈകള്‍കൊണ്ട് നീന്തുന്ന ആഗ്യം കാണിച്ചുകൊണ്ട്.... )
മഴ നനയുന്നതൊക്കെ കൊള്ളാം രണ്ടാളും പനിപിടിച്ചു കിടന്നാല്‍ കൊച്ചിന്റെ കാര്യം ആരു നോക്കും (തിരിഞ്ഞു നിന്ന് കൊഞ്ഞനം കുത്തുന്നു).
യ്യോടാ... ഒരു പണയക്കട്ട.... :):):)
എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം
മനോഹരം ജുനൈദ് പ്രണയം പെയ്തിറങ്ങുന്ന പോലെ നടന്നുനീങ്ങു ......ഭാവുകങ്ങള്‍
നല്ല പ്രണയ വരികള്‍.. ആശംസകള്‍ :)
:) പ്രണയ മഴ...
പയ്യന് പ്രണയിക്കട്ടെ, സന്തോഷേ. ഇങ്ങനെ ഭയപ്പെടുത്തണോ?
എന്റെ പ്രണയമേ..
കൊഴിഞ്ഞ ഇലകളുടെ
മെത്തപ്പുറത്തൂടെ
മഴനനഞ്ഞു നമ്മുക്ക് നടക്കാം ...
കോളേജിലേക്ക് നടന്ന ആ പ്രണയ വഴികള്‍ ഓര്‍മ്മിപ്പിച്ചു നീ... കൊള്ളാം
ഈ ദ്വീപിന്റെ പുറംവാതില്‍
എന്നെന്നേക്കുമായ് അടയട്ടെ
ഏതു തിരമാല മുട്ടിയാലും
കര കരഞ്ഞു വിളിച്ചാലും
പുറത്തിറങ്ങാന്‍ കഴിയാതെ
ഈ പ്രണയക്കടലില്‍;
ഇതില്‍ ഞാനലിഞ്ഞു തീരട്ടെ
നന്നായി
പ്രണയിക്കുന്നവര്‍ എല്ലായ്പോളും അവരുടെതായ ലോകത്താണ്...അല്ലെ..
പ്രണയം = തിര + കടല്‍ + മഴ ......
Post a Comment