Trending Books

Tuesday, 9 June 2009

എന്റെ വാക്ക്‌ ..

ശബ്ദമില്ലാതെ 
കണ്ണ് നനഞ്ഞ്
നെഞ്ചിലലിഞ്ഞു 
എന്റെ വാക്ക്‌...

മൌനം മുറിച്ച്
തമ്മിൽ ചേർത്ത്
മനസ്സ് തുറന്ന്
എന്റെ വാക്ക്‌...

കണ്ണ് തുറുപ്പിച്ച്
അലറി വിളിച്ച്
ദൂരെക്കോടിച്ച്
തെറിയായ്
എന്റെ വാക്ക്‌ ..

ചേർന്നിരുന്ന്
വിരൽ തൊട്ടറിഞ്ഞ് 
പുളകമായ്
എന്റെ വാക്ക്‌...

13 comments:

Junaiths said...

ഇങ്ങനെയൊക്കെയാണ് എനിക്ക് എന്റെ വാക്കുകള്‍..
ചിലപ്പോള്‍ മൌനം,ചിലപ്പോള്‍ നൊമ്പരം,ചിലപ്പോള്‍ രോക്ഷം,ചിലപ്പോള്‍
വാക്ക്‌ എന്റെ മാത്രം സ്വകാര്യത...

ഹന്‍ല്ലലത്ത് Hanllalath said...

വാക്കുകളുടെ നാനാര്‍ഥങ്ങള്‍ ....
ചിലപ്പോള്‍
ഉച്ചരിക്കാതെ പോയ വാക്കുകളുടെ ശാപങ്ങള്‍ ഉറക്കത്തില്‍ പിന്തുടരുന്നത്

Alsu said...

"ശബ്ദമില്ലാതെ
കണ്ണ് നനഞ്ഞ്
നെഞ്ചിലലിഞ്ഞു
എന്റെ വാക്ക്‌..." nice..

വാഴക്കോടന്‍ ‍// vazhakodan said...

ഇഷ്ടമായി നിന്‍റെ വാക്ക്.

Vinodkumar Thallasseri said...

വാക്കുകളുടെ ഇതിഹാസത്തിലേക്ക്‌ ഇതൊന്നുകൂടി.

കാപ്പിലാന്‍ said...

വാക്കേ !!!!!!!!!!!!!!!!!!!

Junaiths said...

hAnLLaLaTh,Alsu,വാഴക്കോടന്‍,Thallasseri,കാപ്പിലാന്‍

എന്റെ വാക്കില്‍ സ്പര്‍ശിച്ച എല്ലാവര്‍ക്കും വളരെയധികം നന്ദി...

പാവപ്പെട്ടവൻ said...

വാക്ക് ഒരു വാക്കായി ഒരു വയ്തലയായി വായിക്കും

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ഞാനുമെന്റെ വാക്കിനെ തിരഞ്ഞാണ് നടക്കുന്നത്..

VEERU said...

ee ezhuthukal ..
ullil thadanju..
neeralaay padarumbol..
oru sukham...
ithente "vaakku"

കെ.കെ.എസ് said...

kavitha nannayirikkunnu especially the last lines

പകല്‍കിനാവന്‍ | daYdreaMer said...

എന്റെ വാക്കേ..

Rani said...

very nice...