ദേ ഒരു കുഞ്ഞിനേം കയ്യില്‍ പിടിച്ചോണ്ടവന്‍,അവന്റെ കല്യാണം കഴിഞ്ഞോ?
എടാ കോപ്പേ എന്നെ കല്യാണം വിളിച്ചില്ല.
"പോടാ പുല്ലേ,രാവിലെ പല്ല് തേച്ചോണ്ട് നിന്നപ്പോഴാ ഞാന്‍ പോലും എന്‍റെ കല്യാണമാണെന്നറിഞ്ഞത്.അന്നേരമാ നിന്നെ വിളിക്കുന്നത്."
അതെന്നാടാ ഉവ്വേ?
അവളെ വീട്ടില്‍ പൂട്ടിയിട്ടേക്കുവാരുന്നല്ലോ?
ആണോ ഞാനറിഞ്ഞില്ല..
എന്നാലങ്ങനെയായിരുന്നു.
വേലക്കാരി അടുക്കളയില്‍ എന്തോ പൊട്ടിച്ചപ്പോള്‍ തള്ള അവളുടെ മുറി പൂട്ടാതെ അങ്ങോട്ടോടി.
ഇട്ടിരുന്ന വേഷത്തില്‍ കയ്യിലുണ്ടായിരുന്ന ഇരുപത് രൂപയും
കൊണ്ടവളും ഇറങ്ങിയോടി ,
പിന്നെ ഒരോട്ടോ പിടിച്ചു ഏറ്റുമാനൂരെത്തി എന്നെ ഫോണ്‍ ചെയ്തപ്പോള്‍ അല്ലേടാ ഞാന്‍ എന്‍റെ കല്യാണമാണെന്നറിഞ്ഞത്.
അത് കൊള്ളാം എന്നിട്ട്?
എന്നിട്ടെന്താ ഞാന്‍ ഉടനെ നമ്മുടെ ബൈക്കേല്‍ നൂറേ നൂറില്‍ പറന്നവിടെത്തി അവളേം പൊക്കി നമ്മുടെ വക്കീലിനേം വിളിച്ചു കായംകുളത്തെത്തി അങ്ങ് രജിസ്റ്റര്‍ ചെയ്തു..
നന്നായി നീ എന്നെ കല്യാണം വിളിക്കാഞ്ഞത്..എന്നിട്ട്
എന്നിട്ടെന്താ അവിടുന്ന് മുങ്ങി സേഫ് ആയ ഒരു സ്ഥലത്തെത്തീട്ട് പിറ്റേന്നു അപ്പനെ വിളിച്ചു പറഞ്ഞു..
ഭയങ്കരാ,അപ്പനെന്നാ പറഞ്ഞെടാ?
എന്നാ പറയാനാ നമ്മുക്കൊന്നും ഒരു "ഗ്രാവിറ്റീം" ഇല്ലാന്ന് പറഞ്ഞു.
ഗ്രാവിറ്റിയോ?
അതേടാ ഗുരുത്വം..
അത് നേരാ,ഒടുവില്‍ അപ്പനും നീ അത് മനസ്സിലാക്കി കൊടുത്തു,പിന്നെ
പിന്നെന്നാടാ അപ്പനങ്ങു ക്ഷമിച്ചു, കുരുത്തക്കേട് കാണിക്കരുത് നേരെ വീട്ടിലോട്ടു വാ കല്യാണം ഫിക്സഡ് ..ഹല്ലാ പിന്നെ
എന്നിട്ട് നീ കുരുത്തക്കേട് കാണിച്ചോ പറ പറ...
ഒന്ന് പോടാ ഉവ്വേ..
അടുത്ത മാസം ഞങ്ങടെ രജിസ്ടര്‍ വാര്‍ഷികമാ.
കുഞ്ഞിനു ഒരു മാസമായി..
മിടുക്കന്‍ കുരുത്തക്കേട് കാണിച്ചല്ലേ ..എടാ,എടാ,ആക്രാന്തം ഉണ്ടെങ്കിലും സംരക്ഷണക്ക് മാര്‍ഗ്ഗങ്ങളറിയാന്‍ മേലാരുന്നോ?
പിന്നെ പ്ലാസ്റ്റിക് കവര്‍ നാക്കില്‍ ചുറ്റീട്ട് ആരെങ്കിലും ബബ്ല്ഗം തിന്ന്വോടാ കന്നാലി.@£$@*&^
താങ്ക്യു ,നീ കല്യാണം വിളിക്കാഞ്ഞത് നന്നായി.
എങ്കിലും നിനക്ക് ഒരായിരം... Happy married life...
5 comments:
ഒരു കല്യാണ കഥ,വൈകി അറിഞ്ഞത്
:):)
കൊച്ചു കള്ളാ .. കായംകുളത് തന്നെ വേണമായിരുന്നോ .. ആ പുനലൂരില്‍ എങ്ങാനും ആക്കാമായിരുന്നില്ലേ.. :) :)
ഈ കല്യാണം കൊള്ളാമല്ലോ!
e kthayilenayakan epol irelandil anooo
Post a Comment