Trending Books

Friday 5 June 2009

ഗൂണ്ട

പണ്ടാരം എന്നാ ഇടിയാ ..
ഇതൊക്കെ ഞങ്ങള്‍ ചെയ്തോണ്ടിരുന്നതല്ല്യോ?
ഗൂണ്ട ആക്ട്‌ മണ്ണാങ്കട്ട
ഞങ്ങളെ പിടിച്ചകത്തിട്ടാല്‍ തീര്‍ന്നോ
14 പേരെ പിടിച്ചു 26 പേരൊളിവില്‍
ആകെ ഇത്രേം പേരെയുള്ളോ.
ചുമ്മാ ആളെ പറ്റിക്കാന്‍
അറിയാതെ പെറ്റിയടിച്ചു വരുന്നവനെ ഇവിടുന്നിറങ്ങി കഴിയുമ്പോള്‍ നിങ്ങള്‍ തന്നെ ഓരോ പേരങ്ങ് തരും.
തേരട്ട തോമ,പൂച്ചാണ്ടി പൈലി,മുള്ളന്‍ ഖാദര്‍
പിന്നെ ഞങ്ങള്‍ ഗൂണ്ടാകളായി.

വിദ്യാര്‍ഥി പ്രക്ഷോഭകര്‍,രാഷ്ട്രീയക്കാര്‍,അബ്കാരികള്‍,ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകര്‍ ഇവരെല്ലാം ഗൂണ്ട ആക്ററിന് വെളിയില്‍
കാശുള്ളവനും സ്വാധീനമുള്ളവനും ആക്ററിന് പുറത്ത്‌..
അവര്‍ക്ക് വേണ്ടി പണിയുന്നവന്‍ അകത്ത്‌ ..
ഹും റാഡിക്കലായ ഒരു മാറ്റം...
ആരും ഗൂണ്ടാകളായി ജനിക്കുന്നില്ല
സി സി കാരും ,ബ്ലേഡ്കാരും,രാഷ്ട്രീയക്കാരും ദാ ഇപ്പോള്‍ സ്വാമിമാരുമാണ്
ഞങ്ങളെ ഗൂണ്ടകളാക്കുന്നത്.... .

10 comments:

കണ്ണനുണ്ണി said...

കര്‍ത്താവെ ഈ കുഞ്ഞാടുകള്‍ക്ക് നല്ല ബുദ്ധി കൊടുക്കണേ :)

അരുണ്‍ കരിമുട്ടം said...

Athu Correct!

രാജീവ്‌ .എ . കുറുപ്പ് said...

അറിയാതെ പെറ്റിയടിച്ചു വരുന്നവനെ ഇവിടുന്നിറങ്ങി കഴിയുമ്പോള്‍ നിങ്ങള്‍ തന്നെ ഓരോ പേരങ്ങ് തരും.
തേരട്ട തോമ,പൂച്ചാണ്ടി പൈലി,മുള്ളന്‍ ഖാദര്‍

അത് സത്യം

ശ്രീഇടമൺ said...

അതാണ് സത്യം...

ദീപക് രാജ്|Deepak Raj said...

ആരും ഗുണ്ടകളായി ജനിക്കുന്നില്ല. സാഹചര്യം അവരെ ഗുണ്ടകള്‍ ആക്കുകയാണ്. അതുപോലെ സാഹചര്യം പോലീസുകാര്‍ ആക്കിയവരും ഉണ്ടെന്നു മറക്കരുതേ

ഹന്‍ല്ലലത്ത് Hanllalath said...

ഇത്രേം പേരെയുള്ലോ.

ഈ അക്ഷരത്തെറ്റൊന്നു തിരുത്തണേ... :)

Junaiths said...

കണ്ണനുണ്ണി-കര്‍ത്താവ്‌ മടുത്തു കാണും..
അരുണ്‍സ്-നന്ദി..ദേശീയ പക്ഷിയായ കാക്കയെ ഓര്‍ത്തു ഇപ്പോഴും ചിരിക്കുന്നു.
കുറുപ്പേട്ടാ,ശ്രീ ഇടമണ്‍-വന്നു കണ്ടു കമന്റിയതിനു താങ്ക്സ് ..
ദീപക്കിന് ഒരു സ്പെഷ്യല്‍ സ്ട്രോങ്ങ്‌ നന്‍ട്രി..
HanLLalath-ആകെ ഇത്രേം പേരെയുള്ളോ-ദേ തിരുത്തിയിരിക്കുന്നു
(കൊച്ചു കള്ളന്‍ കണ്ടു പിടിച്ചു കളഞ്ഞു) താങ്ക്സ്
എല്ലാ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി

സൂത്രന്‍..!! said...

ഹി ഹി ഹി ഹി

വശംവദൻ said...

കൊള്ളാം കേട്ടൊ.

സന്തോഷ്‌ പല്ലശ്ശന said...

സഹായിച്ചാല്‍ കൊള്ളമെന്നുണ്ട്‌....