Trending Books

Tuesday, 14 February 2017

നിലാവ്, നക്ഷത്രം, ആകാശം എന്നിങ്ങനെ...

നിലാവ്, നക്ഷത്രം, ആകാശം എന്നിങ്ങനെ...

രാത്രിയെ വെട്ടിത്തുന്നിത്തയ്ച്ച
നിന്റെ ഉടുപുടവകളിലാകെ
പടർന്നുകിടക്കുന്നു, 
ആരും കാണാതെ നമ്മളൊളിപ്പിച്ച
നിലാവും, നക്ഷത്രങ്ങളും

നീയെപ്പോൾ തിരിച്ചെത്തുമെന്ന്
ഓർത്തോർത്തിരിക്കുമ്പോൾ
എന്റെ നിലാവേ,
എന്റെ നക്ഷത്രമേയെന്ന്
വെറുതേ ഗൃഹാതുരപ്പെടുന്നു
ഞാനെന്നയാകാശം

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

എന്റെ നിലാവേ എന്റെ നക്ഷത്രമേയെന്ന്
വെറുതേ ഗൃഹാതുരപ്പെടുന്നു ഞാനെന്നയാകാശം ...!