Trending Books

Tuesday, 14 February 2017

ശലഭപ്പേടി

ശലഭപ്പേടി
എന്നെത്തന്നെ സൂക്ഷിച്ചുനോക്കുന്ന കടും ധൂമ്രവർണ്ണമുള്ള ചിത്രശലഭമേ, നിശാഗന്ധിപ്പൂക്കളുടെ വെളുത്തമതിലിൽ ചേർന്നിരിക്കുമ്പോൾ, പൂമ്പൊടിക്കസവിന്റെ സ്വർണ്ണത്തിളക്കത്തിൽ നിന്നെ ഞാൻ തിരിച്ചറിയുന്നു.. പറന്നുപോകരുതേയെന്ന് പറയാൻ പേടിച്ച്, പുറത്തിറങ്ങാൻ ഭയപ്പെട്ട് ഇരുട്ടിനെത്തന്നെ നോക്കിയിരിക്കുന്നു ഞാൻ.....

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...



പൂമ്പൊടിക്കസവിന്റെ
സ്വർണ്ണത്തിളക്കത്തിൽ
നിന്നെ ഞാൻ തിരിച്ചറിയുന്നു....