കുഞ്ഞുങ്ങളെന്നും, നായ്ക്കളെന്നും
മനുഷ്യരെന്നും, ദളിതരെന്നും
പശുക്കളെന്നും, ദൈവമെന്നും
ഒരേസമയം പലയർത്ഥങ്ങളിൽ
മുങ്ങിനിവരുന്ന, നിഘണ്ടുക്കളിൽ
നിന്ന് അപ്രത്യക്ഷമായ വാക്കുകൾ
പാർശ്വ, സാമാന്യവൽക്കരിക്കപ്പെട്ട,
ചിലരെങ്കിലും ജീവിതമെന്ന്
വിളിക്കുന്ന വെറും വാക്കുകൾ
നിങ്ങളിൽനിന്ന് നിങ്ങളിലേക്ക്
കൊണ്ടുകയറി കുത്തിനോവിക്കും
1 comment:
പാർശ്വ, സാമാന്യവൽക്കരിക്കപ്പെട്ട,ചിലരെങ്കിലും
ജീവിതമെന്ന് വിളിക്കുന്ന വെറും വാക്കുകൾ നിങ്ങളിൽ
നിന്ന് നിങ്ങളിലേക്ക് കൊണ്ടുകയറി കുത്തിനോവിക്കും
Post a Comment