വരച്ചുതീരും മുന്നേ
പറന്നുപോയ കിളിയേപ്പോലെ
വർത്തമാനങ്ങൾക്കിടയിൽ
മൌനം കുടിയേറുന്നു
ഇടയിൽ കൊഴിഞ്ഞുവീണ തൂവലുകൾ
ബാക്കിയാവുന്ന വാക്കുകൾ,
ഓർമ്മകളെന്ന് പേരിട്ടെടുത്തുവച്ചത്
പറന്നുപോകാതിരിക്കാൻ
മാനം കാട്ടാതെ
ഇടയ്ക്കിടെ പുറത്തെടുത്തോമനിക്കുന്നു
അപ്പോൾ, അപ്പോൾ മാത്രം
കേൾക്കുന്നൊരു ചിറകടിയൊച്ചയിൽ
മൌനം ഒച്ചവച്ച് പറന്നുപോകുന്നു
3 comments:
പുസ്തകത്താളുകള്‍ക്കിടയില്‍ മയില്‍പ്പീലി....
ആശംസകള്‍
മൌനഭേരി ഭേദിക്കുന്ന
ഓർമ്മതൻ മയിൽപ്പീലികൾ ....
സുഖമുള്ള ചില ഓര്‍മ്മകള്‍
Post a Comment