Trending Books

Sunday, 15 November 2015

മൌനഭേരി














വരച്ചുതീരും മുന്നേ
പറന്നുപോയ കിളിയേപ്പോലെ
വർത്തമാനങ്ങൾക്കിടയിൽ
മൌനം കുടിയേറുന്നു

ഇടയിൽ കൊഴിഞ്ഞുവീണ തൂവലുകൾ
ബാക്കിയാവുന്ന വാക്കുകൾ,
ഓർമ്മകളെന്ന് പേരിട്ടെടുത്തുവച്ചത്

പറന്നുപോകാതിരിക്കാൻ
മാനം കാട്ടാതെ
ഇടയ്ക്കിടെ പുറത്തെടുത്തോമനിക്കുന്നു

അപ്പോൾ, അപ്പോൾ മാത്രം
കേൾക്കുന്നൊരു ചിറകടിയൊച്ചയിൽ
മൌനം ഒച്ചവച്ച് പറന്നുപോകുന്നു

3 comments:

Cv Thankappan said...

പുസ്തകത്താളുകള്‍ക്കിടയില്‍ മയില്‍പ്പീലി....
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

മൌനഭേരി ഭേദിക്കുന്ന
ഓർമ്മതൻ മയിൽ‌പ്പീലികൾ ....

സിയാഫ് അബ്ദുള്‍ഖാദര്‍ said...

സുഖമുള്ള ചില ഓര്‍മ്മകള്‍