Trending Books

Sunday 15 November 2015

മഞ്ഞുകാലം

















ചതുര ജനാലയിൽക്കൂടി
നോക്കിനോക്കിയിരിക്കെ
മഞ്ഞുകാലം കടന്നുവരുന്നു
മരങ്ങൾ തണുത്തുവിറയ്ക്കുന്നു,
അവയെയാരും പുതപ്പിക്കുന്നില്ല;
കുതിരകളും, കഴുതകളും, പശുക്കളും
പുതപ്പിനടിയിലും തണുത്തുതണുത്ത്
മഞ്ഞുമേഞ്ഞു നടക്കുന്നു

രൂപമില്ലാത്ത മനസ്സിൽക്കൂടി നോക്കുമ്പോൾ
ദൂരെദൂരെ കണ്ണെത്താത്തിടത്ത്
നീ കരയുകയാണ്,
ഞാനെങ്ങനെയറിഞ്ഞെന്നാവും?
ആ കണ്ണുനീരൊഴുകുന്നത്
എന്റെ കണ്ണുകളിലൂടെയാണ്
ഉപ്പുചുവയുള്ളതുകൊണ്ടാണ്
കട്ടിയാകാൻ താമസിക്കുന്നത്
അല്പം വൈകിയാലും
അതും തണുത്തുറയുകയും
നീ മറക്കുകയും ചെയ്യും
ഇത് മഞ്ഞുകാലമാണ്...മഞ്ഞുകാലമാണ്...

5 comments:

Shahid Ibrahim said...

ഒഴുക്കുള്ള എഴുത്ത്. കൊള്ളാം

Cv Thankappan said...

നല്ല വരികള്‍
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

മഞ്ഞുകാലത്തെ പോലെ തന്നെ നല്ല കുളിര്...!

പട്ടേപ്പാടം റാംജി said...

മഞ്ഞുമേഞ്ഞു നടക്കുന്നവ

* Divya Jose * said...

കണ്ണീരിന് ഉപ്പുരസമില്ലാതിരുന്നെങ്കിൽ!