Trending Books

Wednesday, 9 July 2014

എന്തുചെയ്യുകയാവും?













നീ എന്തുചെയ്യുകയാവും?
മുകളിലെ മുറിയിൽ 
പുസ്തകം വായിക്കുകയാവും
കുട്ടികളുമൊത്ത് കളിക്കുകയാവും
അവർക്ക് മാലയുണ്ടാക്കുകയോ
കഥ പറഞ്ഞുകൊടുക്കുകയോ
അവരുടെ തർക്കങ്ങൾക്ക് മുൻപിൽ
മുഖത്ത് ദേഷ്യം വരുത്തി
തലകുനിച്ച് ചിരിക്കുകയോ ആവാം

അതുമല്ലെങ്കിൽ മീൻ‍കറി വെയ്ക്കുകയോ
തുണിയലക്കുകയോ, വിരിക്കുകയോ
സീരിയൽ കാണുകയോ, കുളിക്കുകയോ
ജോലിക്ക് പോകാൻ ഒരുങ്ങുകയോ ആവും

ഞാനോ?
ഞാനെന്തുചെയ്യുകയാവും?
നീയെന്തു ചെയ്യുകയാവും എന്നോർത്ത് 
വെറുതെയിരിക്കുകയാവും...

അതോ ഞാനെന്ത് ചെയ്യുകയാവും
എന്നാലോചിച്ച് നീയും 
വെറുതെയിരിക്കുകയാണോ?

5 comments:

പട്ടേപ്പാടം റാംജി said...

നീയെന്തു ചെയ്യുകയാവും എന്നോർത്ത്
വെറുതെയിരിക്കുകയാവും...

Cv Thankappan said...

മനക്കണ്ണില്‍ കാണാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍......!!!
ആശംസകള്‍

ajith said...

ദൂരത്തെ സമീപമാക്കുന്ന സ്നേഹങ്ങള്‍!

സിയാഫ് അബ്ദുള്‍ഖാദര്‍ said...

ഞാന്‍ ഇങ്ങനെ ചോദിച്ചപ്പോള്‍ പറഞ്ഞത് കുഞ്ഞിനെ തൊട്ടില്‍ ആട്ടുകയാണ് എന്നാണ്

Muralee Mukundan , ബിലാത്തിപട്ടണം said...

ഞാനെന്തുചെയ്യുകയാവും?
നീയെന്തു ചെയ്യുകയാവും എന്നോർത്ത്
വെറുതെയിരിക്കുകയാവും...

അതോ ഞാനെന്ത് ചെയ്യുകയാവും
എന്നാലോചിച്ച് നീയും
വെറുതെയിരിക്കുകയാണോ?

അതിന് ഞാൻ നിന്നേയും ,നീ എന്നേയും എന്നേ മറന്നു കഴിഞ്ഞിരിക്കുന്നൂ...!