Trending Books

Tuesday, 29 July 2014

കൊച്ചുചെറുക്കൻ















ചില മനുഷ്യരെക്കുറിച്ചുള്ള കവിതകൾ - 2

കൊച്ചുചെറുക്കൻ

കൊച്ചുചെറുക്കന് ഒരു കുഴപ്പമുണ്ട്
കക്കും
ചില കള്ളന്മാരെപ്പോലെ
കിട്ടിയതെല്ലാമൊന്നും കക്കില്ല

നാട്ടുകാർ അരുമയോടെ വളർത്തുന്ന
പ്രാവുകൾ
ലൌ ബേഡ്സുകൾ
അലങ്കാരക്കോഴികൾ
മുയലുകൾ
തത്തകൾ
മൈനകൾ
ഇവയെമാത്രം കക്കും

എത്രായിരം രൂപയുടെ മുതലാണെങ്കിലും
കൊച്ചുചെറുക്കനൊരു വിലയേയുള്ളൂ
അമ്പതു രൂപ, 
അമ്പതു രൂപയ്ക്കും കുടിക്കും

ഇങ്ങനെയുള്ളവയെ കാണാതായാൽ
അതു പറന്നു പോയതായാലും ശരി
പൂച്ച പിടിച്ചതായാലും ശരി
നാട്ടുകാരാദ്യം കൊച്ചുചെറുക്കനെ പിടിക്കും

താൻ മോഷ്ടിച്ചതല്ലെങ്കിലും താനാണെന്ന്
കൊച്ചുചെറുക്കൻ സമ്മതിക്കും
കാശില്ല ഇടിച്ചോളാൻ പറയും
നാട്ടുകാർ ഇടിക്കും, കൊച്ചുചെറുക്കൻ കൊള്ളും

എന്നും കൊച്ചുചെറുക്കൻ കക്കും
എന്നും അമ്പതു രൂപയ്ക്ക് വിക്കും
എന്നും അമ്പതു രൂപയ്ക്കും കുടിക്കും
എന്നും നാട്ടുകാര് ഇടിക്കും..

4 comments:

പട്ടേപ്പാടം റാംജി said...

എല്ലാം ഒരു സുഖം

Muralee Mukundan , ബിലാത്തിപട്ടണം said...

അരുമകളെ കക്കുന്ന കൊച്ചു...

ajith said...

വെറുമൊരു മോഷ്ടാവായോരവനെക്കള്ളനെന്നു വിളിക്കല്ലേ
നീ കള്ളനെന്ന് വിളിക്കല്ലേ!

Cv Thankappan said...

അമ്പതുരൂപ കൊച്ചെറുക്കന്‍
ആശംസകള്‍