Trending Books

Saturday, 19 July 2014

ഇന്റലക്ച്വൽ














എന്റെ കവിതകൾ
ശരിക്കും ഇന്റലക്ച്വൽ കവിതകളാണ്
സന്ധ്യാ പരമ്പര ചിന്തകളുള്ള 
നിനക്കൊക്കെ മനസ്സിലാക്കാനാണീ
പൈങ്കിളി ആവരണങ്ങൾ

ഉദാഹരണത്തിന് എന്റെ
കാണാതെപോയ രണ്ട് കവിതകളിലെ 
ഒന്നിനെ നോക്കാം

“ നിന്നെക്കുറിച്ചായിരുന്നു
പകർത്തിയെഴുതും മുന്നേ കാണാതായിരിക്കുന്നു
നിന്റെ കയ്യിലുണ്ടോ?
നീയല്ലാതെയാർക്കാണ് മറ്റാരും കാണാതെ
എന്റെ മനസ്സിലിങ്ങനെ കയറിയിറങ്ങാൻ പറ്റുന്നത്? “

നീ കരുതുന്ന നീയല്ലിതിൽ
ഈ പ്രകൃതിയുടെ നശിച്ചുകൊണ്ടിരിക്കുന്ന
ജീവത്തുടിപ്പുകളാണ് നീ
പകർത്തിയെഴുതും മുന്നേ കാണാതെപോയത്
നമ്മുക്ക് പുനരുജ്ജീവിപ്പിക്കാൻ കഴിയാതെ പോകുന്ന
പ്രകൃതിയുടെ അമൂല്യതയാണ്
നിന്റെ കയ്യിലുണ്ടോ, നിന്റെ കയ്യിലുണ്ടോയെന്നത്
കവിയുടെ വിലാപമാണ്
ഈ ലോകത്തോടും, സമാനമായ കോടാനുകോടി
അന്യഗ്രഹങ്ങളോടുമുള്ള വിലാപം

“അപ്പോൾ അവസാനത്തെ രണ്ട് വരികളോ?”

അതാണാദ്യം പറഞ്ഞത്,
നിന്നെപ്പോലുള്ള ലോല മനസ്സുകൾക്ക്
ചുമ്മാ എന്തെങ്കിലും മനസ്സിലാക്കാനുള്ള
കല്പിത വൃത്താന്തങ്ങളാണവ

ആക്ച്വലി എന്റെ കവിതകൾ
ഭയങ്കര ഇന്റലക്ച്വലാണ്.

4 comments:

Cv Thankappan said...

അപ്പോള്‍ അവസാനത്തെ രണ്ടുവരികളോ.....?
സന്ധ്യപരമ്പര കാണട്ടെ....
ആശംസകള്‍

ajith said...

ആക്ച്വലി, എന്താണ് സംഭവിച്ചത്! ഒരു ഇന്റലക്ച്വല്‍ ആയതുകൊണ്ട് ചോദിച്ചുപോവുകയാണ്.

Vinodkumar Thallasseri said...

ആക്ച്വലി എന്റെ കവിതകൾ
ഭയങ്കര ഇന്റലക്ച്വലാണ്.

Muralee Mukundan , ബിലാത്തിപട്ടണം said...

സമ്മതിച്ചൂട്ടാ‍ാ‍ാ‍ാ ഇതെല്ല്ലാ‍ാം ഭയങ്കര ഇന്റലക്ച്വലാണ്....