Trending Books

Thursday, 17 July 2014

അപ്പച്ചൻ














ചില മനുഷ്യരെക്കുറിച്ചുള്ള കവിതകൾ-1

അപ്പച്ചൻ 

അപ്പച്ചൻ 
പണക്കാരനാണ്
സത്യകൃസ്ത്യാനിയാണ്
അബ്‌കാരി മുതലാളിയാണ്

അപ്പച്ചന്റെ ഷാപ്പ് നടത്തിപ്പിൽ
ഒരു റിയൽ എസ്റ്റേറ്റ് കണ്ണുണ്ട്
മുറിച്ച് വിൽക്കുന്ന പറമ്പിൽ
പത്ത് സെന്റ് സ്ഥലം 
പറഞ്ഞതിലും ഇരട്ടി വിലയ്ക്ക് വാങ്ങും
കുറച്ച് നാൾ വെറുതെയിടും
പിന്നെ ഷാപ്പ് പണിയും
ഷാപ്പിന് ചുറ്റുമുള്ള സ്ഥലം
പറഞ്ഞതിലും പകുതിവിലയ്ക്ക്
അപ്പച്ചൻ തന്നെ വാങ്ങും

ഒത്തിരിപ്പേരുടെ മണ്ണ്
തിന്നത് കൊണ്ടാവും
അപ്പച്ചനെ മണ്ണിലോട്ടെടുത്തപ്പോൾ
ഒരു പിടി മണ്ണ് വാരിയിടാൻ
മക്കള് പോലുമില്ലായിരുന്നു

5 comments:

Unknown said...

ha ha ha... Athu kalakki... Sathyamaaya kaaryam... Naattil nadakkunnathu thanne...

Muralee Mukundan , ബിലാത്തിപട്ടണം said...

ഒരു ബഹു കേമൻ അപ്പച്ചൻ ..!

Cv Thankappan said...

മക്കള്‍ മണ്ണുവാരിയെടുക്കാനുള്ള തിരക്കിലായിരിക്കും...
ആശംസകള്‍

പട്ടേപ്പാടം റാംജി said...

ആര്‍ത്തി പെരുകിക്കൊണ്ടിരിക്കട്ടെ

ajith said...

ആറടിമണ്ണിന്റെ ജന്മികള്‍