Trending Books

Tuesday, 4 March 2014

വിത്ത്















കല്ലറകളുടെ കാവലില്ലാതെ 
എന്നെയും നിന്നെയും 
വിത്തുകളെ പോലെ 
വെറും മണ്ണിൽ 
കുഴിച്ചിടാൻ പറയണം 

മഴ പെയ്യുമ്പോൾ നമ്മുടെ
വിരലുകൾ വേരുകളാകും, 
കൈകൾ ശിഖരങ്ങളാകും 
നമ്മൾ മരങ്ങളായ് വളരും

കാതലുള്ളൊരു തലമുറ 
വളരുമെന്ന് ഇനിയെങ്കിലും 
നമുക്ക് സ്വപ്നം കാണാം

5 comments:

uttopian said...

നല്ല കവിത. അവസാനത്തെ വരികള്‍ ഇത്തിരി കൂടെ ഭംഗിയാക്കാമായിരുന്നു :)

Cv Thankappan said...

വിത്തുഗുണം പത്തുഗുണമാണെങ്കില്‍
മണ്ണിനും വേണ്ടേ ഗുണം.
നന്നായിട്ടുണ്ട് വരികള്‍
ആശംസകള്‍

പട്ടേപ്പാടം റാംജി said...

അപ്പോഴും ജനിതകമാറ്റം വരുത്തിയ വിത്തുകള്‍ പെരുകിക്കൊണ്ടിരിക്കും.

നല്ല ഭാവന.

ajith said...

നാം മരങ്ങളായി വളരും

Muralee Mukundan , ബിലാത്തിപട്ടണം said...

കാതലുള്ളൊരു തലമുറ
വളരുമെന്ന് ഇനിയെങ്കിലും
നമുക്ക് സ്വപ്നം കാണാം

ആരെങ്കിലും വെട്ടിമാറ്റിയില്ലെങ്കിൽ..അല്ലേ