നമ്മൾതമ്മിൽ ഒരിക്കലും
കാണാതിരിക്കട്ടെ
കാണാൻ അല്പമെങ്കിലും
സാധ്യതയുള്ളയിടത്ത്
നമ്മുക്ക് പോകാതിരിക്കാം
അല്ലെങ്കിൽ
ഞാൻ പോയിവന്നിട്ട് നീയോ
നീ വന്നുപോയിട്ട് മാത്രം ഞാനോ
അവിടെയെത്തുക
നീ അവിടെയുണ്ടായിരുന്നു-
വെന്നോർത്ത് ഞാനും,
ഞാനവിടെ ഉണ്ടായിരുന്നു-
വെന്നോർത്ത് നീയും
അതുവഴി ഒറ്റയ്ക്ക് നടക്കുക
അതൊരു കടൽത്തീരമെങ്കിൽ
കടലിനെ കാണുന്ന
ചാരുബഞ്ചിലിരുന്നു
ഞാനെന്നോ നീയെന്നോ
കരുതി കടലിനോട്
വർത്തമാനം പറയുക
നമ്മൾ തമ്മിൽ ഒരിക്കലും
കാണാതിരിക്കട്ടെ
നമ്മുടെ പ്രണയം അത്രയും
അദൃശ്യമായിത്തന്നെയിരിക്കട്ടെ
6 comments:
അദൃശ്യപ്രണയത്തിനു അപാര സൌന്ദര്യമാണ്.
കാണുമ്പോൾ.... പറയാൻ ബാക്കി വെച്ചതും മറന്നു പോയതും ഒക്കെ വിഴുങ്ങുക..........കാരണം....പറയാതെ ..അറിയാതെ പോയ പ്രണയത്തിനു ഇരട്ടി മധുരം ആണ്
അദൃശ്യമെങ്കിലും മനോഹരം
കാണാത്തതിനോടാണ് ഇഷ്ടം!
സങ്കല്പങ്ങളിലെ സൌന്ദര്യ ചാര്‍ത്തുകളൊക്കെയും ചാര്‍ത്തി....
ആശംസകള്‍
പ്രണയം അദൃശ്യമാവുമ്പോഴും അതവിടെത്തന്നെയുണ്ട് ..
നമ്മൾ തമ്മിൽ ഒരിക്കലും
കാണാതിരിക്കട്ടെ
നമ്മുടെ പ്രണയം അത്രയും
അദൃശ്യമായിത്തന്നെയിരിക്കട്ടെ
Post a Comment