പ്രണയാനന്തരം മനുഷ്യർ എന്ന
ലേബലിൽ ജീവിച്ചവരിൽ ഒരാൾ,
ആ ഒരാളാണ്
ചോര പുതച്ച് റോഡിൽ കിടക്കുന്നത്,
എത്ര നിവർത്തി കിടത്തിയിട്ടും
ചോദ്യചിഹ്നമായ് വളഞ്ഞു പോകുന്നു,
എന്നോടൊന്നും ചോദിക്കരുതേയെന്ന്
പല പേരുകളിൽ അറിയപ്പെടുന്ന
ദൈവമെന്നൊരാൾ
മുകളിലേക്ക് നോക്കി മാറി നിൽക്കുന്നു,
ചില്ല് പൊടി തിളങ്ങുന്ന
നൂൽവെട്ടേറ്റൊരു പട്ടം
ആകാശം കീറി താഴോട്ട് പതിക്കുന്നു,
എന്റെ ദേഹത്ത് വീഴരുതേയെന്ന് കരുതി
ദൈവം അവിടുന്നും മാറി നിൽക്കുന്നു,
എത്ര പതിച്ചാലും പതിയാത്ത
മനുഷ്യത്വം എന്ന ലേബൽ മാറ്റി
പെട്ടന്നൊട്ടുന്ന
ദേശസുരക്ഷ, തിരഞ്ഞെടുപ്പ് ജയം
എന്ന ഒറ്റ ലേബൽ വായ് മൂടി ഒട്ടിക്കുന്നു,
ഇനി ചോദ്യങ്ങളൊന്നുമില്ലാത്തതിനാൽ
‘ആ ഒരാൾ’ നേരെ തന്നെ കിടക്കുന്നു..
6 comments:
അസ്സലായി ജുനൈത്.
ചോദ്യചിഹ്നമായി വളഞ്ഞതുകൊണ്ടോന്നും കാര്യമില്ല നിവര്‍ന്നു തന്നെ കിടക്കണം അല്ലെ?
WOW! Wonderful Junaith. I missed all your poems. God! This is great! Sharp words... Girishettan
ചോദ്യങ്ങളിനിയുമുണ്ട്
എന്ത് ചോദിച്ചാലും എത്ര ചോദിച്ചാലും ഉത്തരം കിട്ടുകയില്ല ..:(
ചോദ്യചിഹ്നമായി കിടക്കുന്നയാള്‍....
നന്നായിരിക്കുന്നു കവിത
ആശംസകള്‍
ചില്ല് പൊടി തിളങ്ങുന്ന
നൂൽവെട്ടേറ്റൊരു പട്ടം
ആകാശം കീറി താഴോട്ട് പതിക്കുന്നു,
എന്റെ ദേഹത്ത് വീഴരുതേയെന്ന് കരുതി
ദൈവം അവിടുന്നും മാറി നിൽക്കുന്നു...
ദൈവ കുരുത്തം ഉള്ളോനാാാാ !
Post a Comment