വർണ്ണാഭമായ ബാല്യത്തിൽ നിന്ന്
കൂട് വിട്ടുപോകുന്നവർക്ക്
ശലഭങ്ങളുടെ മുഖഛായയാണ്,
അകത്തും പുറത്തും
കടലോളം ഏകാന്തത നിറഞ്ഞവർ
കൂട് പാടേ മറന്നു പോകുന്നവർ
എപ്പോഴെങ്കിലും അവർ താമസിച്ചിരുന്ന
മുറികൾ പരതിയാൽ കാണാം
വർണ്ണത്തിലും അവർണ്ണത്തിലും കോറിയിട്ടിരിക്കുന്ന
ഏകാന്തതയുടെ ചുവർച്ചിത്രങ്ങൾ
അതെ,
വർണ്ണാഭമായ ബാല്യത്തിൽ നിന്ന്
കൂട് വിട്ടുപോകുന്നവർ ശലഭങ്ങളാകുന്നു
ചിലർ ചിത്രശലഭങ്ങളും
ചിലർ നിശാശലഭങ്ങളും..
5 comments:
അല്പായുസ്സല്ലെ ശലഭങ്ങള്‍?
ചിത്രശലഭങ്ങളും,നിശാശലഭങ്ങളും പൂവുകള്‍ തേടി അലയുകയാണ്....
ആശംസകള്‍
അതെ,സ്വന്തം അല്പായുസ്സ്
പറന്നു തീർക്കുവാൻ വേണ്ടി അവർ
വർണ്ണാഭമായ ബാല്യത്തിൽ നിന്ന്
കൂട് വിട്ടുപോകുന്നവർ ശലഭങ്ങളാകുന്നു
ചിലർ ചിത്രശലഭങ്ങളും
ചിലർ നിശാശലഭങ്ങളും..
വർണ്ണ കൂടുകൾ വിട്ടു ചിറകുകളിലേക്ക്
നല്ല കവിത.
ശുഭാശംസകൾ....
Post a Comment