Trending Books

Tuesday, 4 December 2012

എന്റെ പുഴ


നീയെന്റെ പുഴ
ഞാന്‍ വെട്ടിയ കൈവഴികളിൽ
രാജ്യാതിർത്തി കടന്നവൾ
കടലറിയാതെ വള
ർത്തിയൊരെൻ
കൈക്കുമ്പി
 പുഴ
കോരി നെഞ്ചോട്‌ ചേ
ർത്തത്,
വിരൽ വിടവിലൂടെ
ഞാനറിയാതെ ഊ
ർന്നത് ,
പെരും കടൽ തിരയിലമ
ർന്ന് ,
ഉപ്പിൽ കുതി
ർന്ന്
പുഴപ്പേര് മാറി
കടലെന്നൊറ്റ വിളിയിൽ ഒടുങ്ങിയോള്‍ ..

ഇന്നേതു കരയുടെ കടലാണ് നീ?

ഇത്രനാൾ, എത്രമേൽ

നിന്നിലലിഞ്ഞു കുതിർന്ന ഞാൻ
കാത്തിരിക്കുന്നു
തിരയായ്‌ നീ നനയ്ക്കുമീ തീരത്ത് 
ഏകനായ്, വ്യഥിതനായ് ;

ഞാൻ  ഖിന്നൻ,
മറുകര തെരുവിലൊരു  പാതി വീട് 
ഇനിയേത് മണൽ കോരി തീർത്തിടും,
ഏതു പുഴജലം തേകി ദൃഡമാക്കിടും?

കടല്‍ക്കാറ്റുലയ്ക്കുമീ സന്ധ്യയിൽ
അറിയുന്നു നീയെന്നയുപ്പിനെ;   
 
ഈ തീര മണലിലുരഞ്ഞു
തൊലി പൊളിഞ്ഞ നീറ്റലായ്,  
കിനിയുന്ന ചോരയായ്.





 

15 comments:

Echmukutty said...

നീറലനുഭവപ്പെടുന്നുണ്ടല്ലോ....

മണ്ടൂസന്‍ said...

നല്ല വരികൾ,ഒരു നൊമ്പരം ഒളിപ്പിച്ച് വച്ചിട്ടുണ്ടോ ന്ന് സംശയമില്ലാതില്ല. അല്ല,ഉണ്ടാവും.
അങ്ങനെയുള്ളവരല്ലേ കവിതകളധികവും എഴുതുക?
ആശംസകൾ.

Salim Veemboor സലിം വീമ്പൂര്‍ said...

നന്നായി എഴുതിയിട്ടുണ്ട്

Unknown said...

ഇന്നേതു കരയുടെ കടലാണ് നീ?

സന്ദേഹം മുഴുവന്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നു

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

പുതുമയോടെ ചില വരികള്‍ ..മനോഹരം.

സൗഗന്ധികം said...

പുഴയോരഴകുള്ള പെണ്ണു..........


നന്നായി.......ശുഭാശംസകൾ.....

Anonymous said...

നല്ല കവിത.

ajith said...

അവള് പോയാ പോട്ടെന്നേ...
പുഴയ്ക്കാണോ ഈ ലോകത്ത് പഞ്ഞം?

Nassar Ambazhekel said...

ഭഗീരഥാ, പാഴായിട്ടില്ല ഈ 'കലപ്പ'പ്രയോഗം. പല വരികളിലും കവിത ഉറവയെടുക്കുന്നു.

പട്ടേപ്പാടം റാംജി said...

ഒന്നൊന്നായ് പുറകെ വരുന്ന വേദനകള്‍

ഉദയപ്രഭന്‍ said...

കടലോളം സ്നേഹം മനസ്സില്‍ കരുതി. കൈക്കുമ്പിളിലൂടെ എല്ലാം വാര്‍ന്നുപോകുന്നത് നോക്കിനിന്നവന്‍.., ഒരു നോമ്പര പൊതി പോലുള്ള കവിത.

AnuRaj.Ks said...

ഞാന് വെട്ടിയ കൈവഴികളില് രാജ്യാതിര്ത്തി കടന്നവള്...അതൊക്കെ അഹങ്കാരമാണ്. പുഴയ്ക് രാജ്യാതിര്ത്തി കടന്നെഴുകാന് ആരും കൈവഴി വെട്ടി കൊടുക്കേണ്ട ഒരു ആവശ്യവുമില്ല

Junaiths said...

ഞാൻ എന്റെ പുഴയെക്കുറിച്ചാണ് എഴുതിയിരിക്കുന്നത് അനു... :)
വായനയ്ക്കു നന്ദി...
സ്നേഹം ജുനൈദ്

Junaiths said...

എച്മു ആദ്യ വായനയ്ക്കും കമന്റിനും നന്ദി... ഇനിയും വരുമല്ലൊ..

Junaiths said...

മണ്ടൂസൻ, സലീം വീമ്പൂർ, മൈ ഡ്രീംസ്, ആറങ്ങോട്ടുകര മുഹമ്മദ്, സൌഗന്ധികം, ചീരാമുളക്, അജിത് ഭായ്, നാസർ മാമ, പട്ടേപാടം, ഉദയപ്രഭൻ ...എല്ലാവർക്കും നന്ദി സ്നേഹം