Trending Books

Friday, 6 April 2012

വിരലടയാളം











പേർത്തുപേർത്തു തിരഞ്ഞിട്ടും,
ഭൂതക്കാണ്ണാടിയിൽക്കൂടി നോക്കിയിട്ടും 
എത്ര പൊടി വിതറിയിട്ടും 
മുക്കിലും മൂലയിലും, 
ഒരു ഗ്ളാസിലും,
ഒരു കടലാസു തുണ്ടിലും 
എവിടെയും, ഒന്നിലും 
ഒരു തെളിവും കണ്ടില്ല...

ഹൃദയം കവർന്നവളുടെ വിരലടയാളം 
എതു പൊടിയിട്ടാലാണു തെളിയുക?

9 comments:

പട്ടേപ്പാടം റാംജി said...

വിരലടയാളം തന്നെ വേണം അല്ലെ?

Manoraj said...

ഹാ.. ആ അടയാളം കാണുന്നില്ലല്ലേ.. കരണം പൊളിയാന്‍ ഒരടയാളം ഉണ്ടാക്കിത്തരാം. ഇതൊരാള്‍ക്ക് ഒന്ന് ഷെയര്‍ ചെയ്ത് കൊടുത്താല്‍ മതി...:)

ഈയിടെ മൊത്തം റൊമാന്‍സ് ആണല്ലോ :)

Unknown said...

ഹൃദയം കവര്‍ന്നവളുടെ വിരലടയാളം ഹൃദയത്തിലല്ലേ ഉണ്ടാവൂ :)

സന്തോഷ്‌ പല്ലശ്ശന said...

കിട്ടിയെ പറ്റൂല്ലേ...?

A said...

അത് ഇനിയും കണ്ടു പിടിക്കെണ്ടിയിരിക്കുന്നു. വളരെ നന്നായി.

ഫസല്‍ ബിനാലി.. said...

കണ്ണില്‍ പൊടി വീണവന് എന്തടയാളം എന്ത് പൊടിപൂരം ?

Unknown said...

എന്നാ... പറയാനാ.....:)

Muralee Mukundan , ബിലാത്തിപട്ടണം said...

‘ഹൃദയം കവർന്നവളുടെ വിരലടയാളം
എതു പൊടിയിട്ടാലാണു തെളിയുക?‘

കുറച്ച് പ്രണയപ്പൊടിയിട്ട് വിതറി നോക്കിയാൽ മതി കേട്ടൊ ഭായ്

ചന്ദ്രകാന്തം said...

'പൊടിയിടലിനെ'പ്പറ്റിയാണല്ലേ.. ചിന്ത!!
:)