Trending Books

Saturday, 26 February 2011

ഒരു തെറിച്ച 'കവി'ത


ആകാശ വീട്ടിൽ നിന്നും 
ഭൂമിയിലേക്കുള്ള വഴിയളന്ന്
അലഞ്ഞലഞ്ഞ്
കൈ നീട്ടി നീട്ടി 
കവിത ചൊല്ലിച്ചൊല്ലി 
കുടിച്ച് , പെടുത്ത്, ഭോഗിച്ച് 
മടുത്തു മടുത്ത്
കൈമടക്കിലിരുന്നു ചുളുങ്ങിയ 
കവിതയിൽ നിന്നൊരു 
കവി റോട്ടിലേക്ക് ചാടി 
കൈനീട്ടാതെ മരിക്കുന്നു
വെടിവെച്ചാദരിക്കരുതേ 
സർക്കാരെ എന്ന് പറഞ്ഞിട്ടും
സമയം നോക്കി പിന്നെയും 
വെടിവെച്ചു കൊന്നു

28 comments:

മുകിൽ said...

veti kollaathe engane chaavum, lle?

മൻസൂർ അബ്ദു ചെറുവാടി said...

:)
നന്നായി .
ആശംസകള്‍

പട്ടേപ്പാടം റാംജി said...

കഥ പോലെ കവിത ചൊല്ലി.

zephyr zia said...

ഒരു കവിയുടെ അന്ത്യം!

Manoraj said...

സമര്‍പ്പണം : എന്റെ ശവവണ്ടി ചുമക്കുന്നവര്‍ക്ക്!!

സാഹിത്യവേദി മുംബൈ said...

കൈമടക്കിലിരുന്നു ചുളുങ്ങിയ
കവിത

സന്തോഷ്‌ പല്ലശ്ശന said...
This comment has been removed by the author.
സന്തോഷ്‌ പല്ലശ്ശന said...

മുകളിലെ സാഹിത്യ വേദി കമെന്റ് എന്റെയാ ഗഡി.
അറിയാതെ പറ്റിപ്പോയതാ...
ആ പ്രയോഗം ഇഷ്ടായി... കൈമടക്കിലിരുന്നു ചുളുങ്ങിയ കവിത...
ആയ്യപ്പന്‍ മരിക്കുമ്പോഴും അങ്ങിനെ ഒരു കവിത അദ്ദേഹത്തിന്റെ കൂടെയുണ്ടായിരുന്നു.

വാഴക്കോടന്‍ ‍// vazhakodan said...

ഹാ ജുനൂ :)

പാവപ്പെട്ടവൻ said...

പരിഭവങ്ങളൂടെ രാപകലുകൾ ഇല്ലാതെ പടിയിറങ്ങിയ പാട്ടുക്കാരൻ ഇന്നും നോവാണ്

Unknown said...

നല്ല കവികള്‍ ഇതുപോലെ വരികളില്‍ പിന്നെയും ജീവിക്കുന്നു.

സുഗന്ധി said...

കൈമടക്കിലിരുന്നു ചുളുങ്ങിയ
കവിത ......
ജീവന്റെ തുടിപ്പുള്ള കവിത..ആശാംസകൾ

രമേശ്‌ അരൂര്‍ said...

വെടികൊണ്ടിട്ടും മരിക്കാത്ത കവിത

പകല്‍കിനാവന്‍ | daYdreaMer said...

:)

ചാണ്ടിച്ചൻ said...

അടുത്തിടെ തെരുവില്‍ കിടന്നു മരിച്ച കവിക്കുള്ള ആദരാന്ജലികളാണോ...
നന്നായി....

Unknown said...

കവി അയ്യപ്പന്‍ വീണ്ടും ഒര്മിക്കപ്പെടുന്നു.

കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍! said...

ഈ കവിതയ്ക്കുരു ഇതില്ലെങ്കിലും നല്ലൊരു അതുണ്ട്...

"സമയം നോക്കി പിന്നെയും
വെടിവെച്ചു കൊന്നു."

ഇതിലെല്ലാ കാര്യവും മുഴുവന്‍ പറഞ്ഞു.

നികു കേച്ചേരി said...

ഒരു പിടി ഓർമപൂക്കൾ.
നന്നായി

akj said...

കരളു പങ്കിടാന്‍ വയ്യേഎന്ന്റെ പ്രേമമേ ...
പകുതിയും കൊണ്ട് പോയി ലഹരിയുടെ പക്ഷികള്‍...

Muralee Mukundan , ബിലാത്തിപട്ടണം said...

അയ്യപ്പേട്ടന്റെ സ്മരണയായി ചുളുങ്ങിയ കടലാസിൽ ഒരു തെറിച്ച കവി ത തന്നെയായി ഇത് കേട്റ്റൊ ഭായ്

yousufpa said...

കവിത വായിച്ച് തുടങ്ങിയപ്പോഴെ കവി അയ്യപ്പനെ ഓർമ്മപ്പെടുത്തി.കമന്റ് കണ്ടപ്പോഴൊ അയ്യപ്പമയം. അപ്പൊ ജുനൈതിന്‌ ഇതിൽ ഒരു പാർട്ടും ഇല്ലേ..?

Kadalass said...

മഹാ കവികൾ കവിതകളിലൂടെ വീണ്ടും ജീവിക്കുന്നു

ആശംസകൾ!

A said...

ഒരു പാട് കാര്യങ്ങള്‍ പറഞ്ഞ നല്ല കവിത

ജുബി said...

നല്ല കവിത...

Anonymous said...

മരിച്ച ആ നല്ല മനുഷ്യന്‍...ആദരവിന്റെ വെടിയൊച്ച...ജീവിക്കുന്നു ഈ വരികളില്‍

ബെഞ്ചാലി said...

കവിത നന്നായി.
ആശംസകള്‍

വരയും വരിയും : സിബു നൂറനാട് said...

അയ്യപ്പേട്ടന് വേണ്ടി.
കവിത അസ്സല്‍.

Unknown said...

നന്നായി.....
"കൈമടക്കിലിരുന്നു ചുളുങ്ങിയ
കവിത"
ഒത്തിരി നന്നായിട്ടുണ്ട്........
ആശംസകള്‍...:)