Ad

Friday, 7 January 2011

ഒരു പത്ര സമ്മേളനം


ആകാശം തുറന്ന്
ഒരു യന്ത്രപ്പറവ ,
ഒരു അണ്ടി മുതലാളി.
രണ്ടാളും ചേർന്ന്
ഒരു പത്ര സമ്മേളനം. 

എന്മകജെയിൽ
ഭൂമിയുണ്ട് , ആകാശമുണ്ട്
മഴയുണ്ട് , മരമുണ്ട്
വിളയുണ്ട് , കളയുണ്ട്
പറങ്കിപ്പഴമുണ്ട് ,
നീറ്റുണ്ട് , നല്ല വാറ്റുണ്ട്  
മണമുണ്ട് , മരുന്നുണ്ട്

പേരിനു പോലും
ഒരു മനുഷ്യനില്ലന്നേ.. 
ഞങ്ങള്‍ കണ്ടിട്ടില്ല
കീടമുണ്ട് ; കീടനാശിനിയും..
ഇവൻ പുതിയത് ; കൊള്ളാം
പുതിയ കുപ്പിയിൽ , 
പുതിയ പേരില്‍ 
പതിനഞ്ചു തലമുറ വരെ ചാകും.
(ഇല്ലേൽ ഞങ്ങള്‍ കൊല്ലും !!)

15 comments:

Manoraj said...

ജുനു,

ഇത് കാലീകവും അവസരോചിതവുമായി. സത്യത്തില്‍ അംബികസുതന്‍ മങ്ങാടിന്റെ എന്മകജെ വായിച്ചപ്പോള്‍ മുതല്‍ മനസ്സില്‍ നീറ്റലാണ്. എന്‍ഡോസള്‍ഫാന്റെ തീവ്രതയില്‍ വെന്തുരുകുന്ന ഒരു ഗ്രാമത്തിന്റെ നേര്‍ക്കാഴ്ച. അത് ഇവിടെയും കിട്ടുന്നുണ്ട്. നന്നായി ഈ കവിത. മനുഷ്യത്വം നഷ്ടപ്പെടാത്തവര്‍ക്ക് ഞാന്‍ ഇത് സമര്‍പ്പിച്ചോട്ടെ.

അഭിനന്ദനങ്ങള്‍.

പാവത്താൻ said...

മനോരാജിന്റെ വാക്കുകള്‍ കടമെടുത്തു പറയട്ടെ.
കാലികവും അവസരോചിതവും..
പക്ഷേ ആരു കേള്‍ക്കാന്‍.....

salam pottengal said...

ആറ്റിക്കുറുക്കിയ വരികളില്‍ വിരിയുന്നത് പൊള്ളുന്ന നോവ്‌.

എന്തുകൊണ്ടാണ് മനുഷ്യന്‍ ഇത്ര നിസ്സഹായനാവുന്നത്?

ബ്ലോഗില്‍ അടുത്തിടെ വായിച്ച ഏറ്റവും നല്ല ഒരു കവിത എന്ന് ഞാന്‍ പറയും.

മനോഹര്‍ കെവി said...

hope some of you may have read Anand's novel "Marubhoomikal Undakunnathu"....
When the Corporate houses and MNCs play havoc connivingly with Ruling classes on a population ...
( i dont mean ruling Party, but it is applicable to all ruling classes ..)

Pony Boy said...

കവിതകൾ എനിക്കറിയില്ല..ബട്ട് നട്ടെല്ലില്ലാത്ത ഒരു ജനതയുടെ മേൽ കോർപ്പറേറ്റുകൾ പാലം പണിയുന്നത് ഇനിയും തുടരും...കേസു കഴിയുമ്പോഴേക്കും വിധി കേൾക്കാൻ ആരെങ്കിലുമവിടെ ബാക്കിയായാൽ മതിഅയായിരുന്നു...

ചാണ്ടിക്കുഞ്ഞ് said...

ഈ എന്‍ഡോസള്‍ഫാന്‍ കൊണ്ടോയി ആ സെക്രട്ടറിയേറ്റിന്റെ മോളിലങ്ങോട്ട് അടിക്ക്....അപ്പ കാണാം...

പട്ടേപ്പാടം റാംജി said...

എന്തൊക്കെ,എവിടെയൊക്കെ,എത്രയോ പേര്‍ കേഴുന്നു. ആര് കേള്‍ക്കാന്‍?
നമുക്കാവുന്നത് ഇത്തരത്തിലൂടെയെന്കിലും ചെയ്യാതിരുന്നാലോ അല്ലെ?

Ranjith chemmad said...

തീവ്രം!!!

faisu madeena said...

പാവത്താന്റെ വാക്കുകള്‍ കടമെടുത്തു പറയട്ടെ ...

കാലികവും അവസരോചിതവും..
പക്ഷേ ആരു കേള്‍ക്കാന്‍.....

നമ്മള്‍ ഇങ്ങനെ എങ്കിലും പ്രധികരിക്കുക അല്ലെ ...

വാഴക്കോടന്‍ ‍// vazhakodan said...

കാലികവും അവസരോചിതവും..

തീവ്രം!!!

zephyr zia said...

jeevassutta prathikaranam... aashamsakal!

അനീസ said...

ഇത്രയൊക്കെ ആയിട്ടും പടിക്കുന്നില്ലാലോ,

junaith said...

മനോ,പാവത്താന്‍ ,സലാം, മനോഹര്‍ , പോണി, ചാണ്ടിച്ചന്‍ , രഞ്ജിത്ത്, റാംജി ,ഫൈസു , വാഴക്കോടന്‍ , സിയ, അനീസ
എല്ലാവര്ക്കും വളരെയധികം നന്ദി..

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

എന്മകജെയിലെ രോധനങ്ങൾ ...!

തെച്ചിക്കോടന്‍ said...

പൊള്ളുന്ന യാഥാര്‍ത്ഥ്യം! ആശംസകള്‍.